കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെഎം ഷാജിയെ വധിക്കാന്‍ മുംബൈ സംഘത്തിന് ക്വട്ടേഷന്‍; 25 ലക്ഷം, വോയ്‌സ് ക്ലിപ്പ് തെളിവായി പരാതി

Google Oneindia Malayalam News

കണ്ണൂര്‍: മുസ്ലിം ലീഗ് നേതാവും അഴീക്കോട് എംഎല്‍എയുമായ കെഎം ഷാജിക്ക് വധ ഭീഷണി എന്ന് പരാതി. കണ്ണൂരിലെ നേതാവാണ് തനിക്കെതിരെ ക്വട്ടേഷന്‍ നല്‍കിയതെന്ന് ഷാജി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ക്വട്ടേഷന്‍ നല്‍കിയതുമായി ബന്ധപ്പെട്ട വോയ്‌സ് ക്ലപ്പ് പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

മുംബൈയില്‍ നിന്നുള്ള സംഘത്തിനാണ് ക്വട്ടേഷന്‍ എന്നും പരാതിയില്‍ പറയുന്നു. ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതി കണ്ണൂര്‍ പോലീസിന് കൈമാറുമെന്നാണ് വിവരം. കണ്ണൂര്‍ പാപ്പിനിശേരി സ്വദേശിയായ നേതാവാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് ഷാജി പറയുന്നു. വിശദാംശങ്ങള്‍...

കണ്ണൂരിലെ നേതാവ്

കണ്ണൂരിലെ നേതാവ്

മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ, നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കാണ് ഷാജി പരാതി നല്‍കിയിരിക്കുന്നത്. തന്നെ ഇല്ലാതാക്കാന്‍ കണ്ണൂരിലെ നേതാവ് മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയെന്ന് ഷാജി പരാതിയില്‍ പറയുന്നു.

പാപ്പിനിശേരി സ്വദേശി

പാപ്പിനിശേരി സ്വദേശി

കണ്ണൂര്‍ പാപ്പിനിശേരി സ്വദേശിയായ നേതാവാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് ഷാജി ആരോപിക്കുന്നു. ഇയാള്‍ ക്വട്ടേഷന്‍ സംഘങ്ങളുമായി സംസാരിക്കുന്ന വോയ്‌സ് ക്ലിപ്പ് പരാതിക്കൊപ്പം ഷാജി സമര്‍പ്പിച്ചിട്ടുണ്ട്. ഷാജിയെ ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് തിരിച്ചറിയാന്‍ സ്‌കൈപ്പിലൂടെ സംവിധാനം ഒരുക്കാമെന്നും വോയ്‌സ് ക്ലിപ്പിലുണ്ടത്രെ.

25 ലക്ഷം രൂപ

25 ലക്ഷം രൂപ

25 ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷന്‍ നല്‍കിയത്. ക്വട്ടേഷന്‍ പൂര്‍ത്തീകരിച്ച ശേഷം അന്ന് തന്നെ മുംബൈയിലേക്ക് പോകണമെന്നും വോയ്‌സ് ക്ലിപ്പില്‍ ആവശ്യപ്പെടുന്നുവെന്ന് ഷാജി പറയുന്നു. എന്നാല്‍ ആരാണ് കെഎം ഷാജി എംഎല്‍എയ്ക്ക് വിവരങ്ങള്‍ കൈമാറിയത് എന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നേതാവാണ് ക്വട്ടേഷന്‍ നല്‍കിയത്.

മൊബൈല്‍ ഫോണ്‍ സംഭാഷണം

മൊബൈല്‍ ഫോണ്‍ സംഭാഷണം

പ്രാദേശിക നേതാവിന്റെ മൊബൈല്‍ ഫോണിലെ സംഭാഷണമാണ് ചോര്‍ന്നത്. പരാതിക്കൊപ്പം വോയ്‌സ് ക്ലിപ്പും കൈമാറിയിട്ടുണ്ട്. ഒരു പൊതുപ്രവര്‍ത്തകനെതിരെയും സ്വീകരിക്കാന്‍ പാടില്ലാത്ത നീക്കമാണ് നടന്നിരിക്കുന്നതെന്നും ഷാജി പറയുന്നു. പരാതി അന്വേഷണത്തിന് കണ്ണൂര്‍ പോലീസിന് കൈമാറിയേക്കുമെന്നാണ് വിവരം.

സംസാരം ഹിന്ദിയില്‍

സംസാരം ഹിന്ദിയില്‍

ഹിന്ദിയിലാണ് വോയ്‌സ്‌ക്ലിപ്പിലെ സംസാരം. ഇതു സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ എന്നിവരെ അറിയിച്ചിട്ടുണ്ടെന്ന് ഷാജി പറഞ്ഞു. സിപിഎം ആണ് സംഭവത്തിന് പിന്നിലെന്ന് ഇപ്പോള്‍ പറയാനാകില്ല. രാഷ്ട്രീയ വൈരാഗ്യമാകാനാണ് സാധ്യത. ക്വട്ടേഷന്റെ ആദ്യ ഗഡുവായി 10 ലക്ഷം നല്‍കണമെന്നും സന്ദേശത്തിലുണ്ട് എന്ന് ഷാജി പറഞ്ഞു.

 നേതാവിനെ തനിക്കറിയാം

നേതാവിനെ തനിക്കറിയാം

പാപ്പിനിശേരിയിലെ ഈ നേതാവിനെ തനിക്കറിയാം. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ ഒളിപ്പിക്കാന്‍ കൂട്ടുനിന്നത് ഈ നേതാവാണ് എന്ന് തനിക്ക് വിവരം ലഭിച്ചിട്ടുണ്ട്. നേതാവിന്റെ പേര് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വോയ്‌സ് ക്ലിപ്പ് ഞായറാഴ്ച വൈകീട്ടാണ് തനിക്ക് ലഭിച്ചതെന്നും കെഎം ഷാജി എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു.

Recommended Video

cmsvideo
കോഴിക്കോട്: തന്നെ വധിക്കാൻ ഗൂഢാലോചന നടക്കുന്നുവെന്ന് കെഎം ഷാജി എംഎൽഎ; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി

ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും; അടുത്ത വര്‍ഷം വന്‍ മാറ്റം... പ്രവചനവുമായി അമിത് ഷാബംഗാളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും; അടുത്ത വര്‍ഷം വന്‍ മാറ്റം... പ്രവചനവുമായി അമിത് ഷാ

English summary
KM Shaji MLA receive death threat from Mumbai Based Kannur Leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X