കെഎം ഷാജി എംഎല്‍എക്കെതിരായ വധഭീഷണി; വളപട്ടണം പോലീസ് കേസെടുത്തു
കണ്ണൂര്‍: അഴീക്കോട് എംഎല്‍എ കെഎം ഷാജിക്കെതിരായ വധഭീഷണിയില്‍ പോലീസ് കേസെടുത്തു. വളപട്ടണം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തനിക്കെതിരെ പാപ്പിനിശേരിയിലെ ഒരാള്‍ ക്വട്ടേഷന്‍ നല്‍കിയെന്നും ഇതിന്റെ ശബ്ദരേഖ പോലീസിന് കൈമാറിയിട്ടുണ്ടെന്നും ഷാജി മാധ്യമങ്ങളെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്, സ്പീക്കര്‍ ശ്രീരാമകൃഷ്ണന് എന്നിവര്‍ക്കും പരാതി നല്‍കിയിരുന്നു. ഡിജിപിക്ക് നല്കിയ പരാതി കണ്ണൂര്‍ പോലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് വളപട്ടണം പോലീസ് കേസെടുത്തത്. ഷാജിക്കെതിരായ ഭീഷണിയില്‍ ശക്തമായ അന്വേഷണം നടത്തണണെന്ന് പ്രതിപക്ഷ ഉപനേതാവും മുസ്ലിം ലീഗ് നേതാവുമായ എംകെ മുനീര്‍ ആവശ്യപ്പെട്ടിരുന്നു. വധിക്കേണ്ടത് എംഎല്‍എയെ ആണ് എന്ന് ശബ്ദ സന്ദേശത്തില്‍ വ്യക്തമാണ്. എന്നാല്‍ ഏത് എംഎല്‍എയെ വധിക്കാനാണ് പദ്ധതി എന്ന് വ്യക്തമല്ല. ഷാജി പറയുന്നു തനിക്കെതിരെയാണ് ഭീഷണി എന്ന്.
തന്നെ ഇല്ലാതാക്കാന്‍ കണ്ണൂരിലെ നേതാവ് മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയെന്ന് ഷാജി പരാതിയില്‍ പറയുന്നു. പാപ്പിനിശേരി സ്വദേശിയായ നേതാവാണ് ക്വട്ടേഷന്‍ നല്‍കിയത്. ഇയാള്‍ ക്വട്ടേഷന്‍ സംഘങ്ങളുമായി സംസാരിക്കുന്ന വോയ്സ് ക്ലിപ്പ് പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. 25 ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷന്‍ നല്‍കിയത്. ക്വട്ടേഷന്‍ പൂര്‍ത്തീകരിച്ച ശേഷം അന്ന് തന്നെ മുംബൈയിലേക്ക് പോകണമെന്നും വോയ്സ് ക്ലിപ്പില്‍ ആവശ്യപ്പെടുന്നുവെന്ന് ഷാജി പറയുന്നു. എന്നാല്‍ ആരാണ് കെഎം ഷാജി എംഎല്‍എയ്ക്ക് വിവരങ്ങള്‍ കൈമാറിയത് എന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.
മോശമായി പെരുമാറി; ഖുശ്ബു ബിജെപി പ്രവര്‍ത്തകന്റെ മുഖത്തടിച്ചു എന്ന് വ്യാജ പ്രചാരണം, വീഡിയോ...
ഹിന്ദിയിലാണ് വോയ്സ്ക്ലിപ്പിലെ സംസാരം. ഇതു സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ എന്നിവരെ അറിയിച്ചിട്ടുണ്ടെന്ന് ഷാജി പറഞ്ഞു. സിപിഎം ആണ് സംഭവത്തിന് പിന്നിലെന്ന് ഇപ്പോള്‍ പറയാനാകില്ല. രാഷ്ട്രീയ വൈരാഗ്യമാകാനാണ് സാധ്യത. ക്വട്ടേഷന്റെ ആദ്യ ഗഡുവായി 10 ലക്ഷം നല്‍കണമെന്നും സന്ദേശത്തിലുണ്ട് എന്ന് ഷാജി പറഞ്ഞു. പാപ്പിനിശേരിയിലെ ഈ നേതാവിനെ തനിക്കറിയാം. ടിപി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളെ മുംബൈയില്‍ ഒളിപ്പിക്കാന്‍ കൂട്ടുനിന്നത് ഈ നേതാവാണ് എന്ന് തനിക്ക് വിവരം ലഭിച്ചിട്ടുണ്ട്. നേതാവിന്റെ പേര് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വോയ്സ് ക്ലിപ്പ് ഞായറാഴ്ച വൈകീട്ടാണ് തനിക്ക് ലഭിച്ചതെന്നും കെഎം ഷാജി എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു.
ലോകരാജ്യങ്ങളെ ഞെട്ടിച്ച് ചൈന; അതിവേഗ വളര്‍ച്ച, പടുകുഴിയില്‍ നിന്ന് ചൈന ഉദിച്ചുയര്‍ന്നത് ഇങ്ങനെ...
Recommended Video