കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂർ വിമാനതാവളത്തിൽ പ്രവാസികളെ കൊള്ളയടിക്കുന്നുവെന്ന് ആരോപണം: പ്രതിഷേധവുമായി കെ.എം.സി.സി

Google Oneindia Malayalam News

,കണ്ണൂർ: മട്ടന്നൂർ രാജ്യാന്തര വിമാനതാവളത്തിൽ നിന്നും വിദേശത്തേക്ക് പോകുന്ന പ്രവാസികളെ കിയാൽ ചൂഷണത്തിനിരയാക്കുന്നതായി ആരോപണം കൊ വിഡ് പരിശോധനയുടെ പേരിലാണ് ഈ ചൂഷണം നടത്തുന്നതെന്ന് കെ.എം.സി.സി ഭാരവാഹികൾ കുറ്റപ്പെടുത്തി. കൊ വിഡ് പരിശോധനയ്ക്കായി ഗത്യന്തരമില്ലാതെ ഗൾഫിലേക്ക് മടങ്ങിപ്പോക്കുന്ന പ്രവാസികളെ കൊടും ചൂഷണത്തിനിരയാക്കുന്നതായാണ് പരാതി.

കണ്ണൂർ വിമാനത്താവളത്തിൽ നിന്നു യു.എ.ഇയിലേക്ക് പോവുന്ന യാത്രക്കാരിൽ നിന്ന് റാപിഡ് പി.സി.ആർ ടെസ്റ്റിന് ഈടാക്കുന്ന 2490 രൂപ ഒഴിവാക്കണമെന്ന് ദുബൈ കെ.എം.സി.സി. ജില്ലാ കമ്മിറ്റി ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

kannur


ഈ ആവശ്യം ഉന്നയിച്ച് കിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രിക്കും മാനേജിങ്ങ് ഡയരക്ടർക്കും കണ്ണൂർ, വടകര, കാസർകോട് എംപിമാർക്കും വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ദുബൈ കെ.എം.സി.സി. നിവേദനം നൽകിയിട്ടുണ്ട്. ഇതനുസരിച്ച്

റാപിഡ് പി.സി.ആർ ടെസ്റ്റിൻ്റെ നിരക്ക് കുറച്ചിലെങ്കിൽ. വിമാന താവള മാർച്ച് അടക്കമുള്ള പ്രക്ഷോഭ പരിപാടികൾക്കും നിയമ നടപടിക്കും കെ.എം.സി.സി നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ മുന്നറിയിപ്പു നൽകി.


48 മണിക്കൂർ മുൻപെ ടുത്ത നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് യാത്രക്കാർ വിമാനതാവളത്തിലെത്തുന്നത്.. അവിടെ വീണ്ടും 2490 രൂപ നൽകി റാപിഡ് പി.സി.ആർ ടെസ്റ്റ് നടത്തുന്നത് യാത്രക്കാരെ കൊള്ളയടിക്കുന്നതിന് തുല്യമാണ്.


റാപിഡ് ടെസ്റ്റിൻ്റെ പേരിൽ യാത്രക്കാരെ മണിക്കൂറുകളോളം ക്യൂവിൽ നിർത്തി പീഡിപ്പിക്കുകയാണെന്നും യാതൊരു ഭൗതികസൗകര്യങ്ങളും വിമാനത്താവളത്തിൽ ഒരുക്കിയിട്ടില്ലെന്നും ഭാരവാഹികൾ ആരോപിച്ചു.

ഇതിന് പുറമേ ജി.സി.സി രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരിൽ നിന്ന് വിമാനക്കമ്പനികൾ ടിക്കറ്റിന് ഈടാക്കുന്നത് മൂന്നും നാലും ഇരട്ടി തുകയാണ്. ഇതിനെതിരെ കേന്ദ്ര-സംസ്ഥാന സർക്കാർ നടപടിയെടുക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. കൊ വിഡ് പ്രതിസന്ധി വിട്ടുമാറാത്തതിനാൽ വിദേശ വിമാന സർവിസുകൾ പലയിടങ്ങളിലും തുടങ്ങിയിട്ടില്ല. ഇതിനിടെയാണ് റാപ്പിഡ് ടെസ്റ്റിൻ്റെ പേരിൽ വിമാന താവള കമ്പിനികൾ കൊള്ളയടിക്കുന്നതെന്നും കെ.എം.സി.സി ഭാരവാഹികൾ. ആരോപിച്ചു.ഈക്കാര്യത്തിൽ കേന്ദ്ര സർക്കാറിന് ഇടപെടാൻ കഴിയുമെന്നത് കരിപ്പൂർ വിമാനതാവളത്തിൽ റാപ്പിഡ് ടെസ്റ്റു നിരക്ക് കുറച്ചതിൽ നിന്നും വ്യക്തമാണ് സമദാനി എം.പി ഈ വിഷയം പാർലമെൻ്റിൽ കൊണ്ടുവന്നതോടെയാണ് കേന്ദ്ര സർക്കാർ ഇടപെട്ടത്. എന്നാൽ കേരളത്തിലെ മറ്റു വിമാന താവളങ്ങളിൽ സ്വകാര്യ കമ്പിനികളാണ് ഇതു നടത്തുന്ന തെന്നാണ് ന്യായം ഇതു അംഗീകരിക്കാൻ കഴിയില്ലെന്നും കെ.എം.സി.സി ഭാരവാഹികൾ പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി, ദുബൈ കെ.എം.സി.സി. ജില്ലാ പ്രസിഡൻ്റ് ടി പി അബ്ബാസ് ഹാജി, ട്രഷറർ കെ വി ഇസ്മായിൽ, ഇബ്രാഹിം ഇരിട്ടി, കെ ടി ഹാഷിം എന്നിവർ പങ്കെടുത്തു.

English summary
KMCC alleges expatriates being robbed at Kannur airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X