കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭരണഘടനാ മൂല്യങ്ങളെ കേന്ദ്ര സർക്കാർ ഇല്ലായ്മ ചെയ്യുന്നു: കൊടിക്കുന്നിൽ സുരേഷ്

Google Oneindia Malayalam News

കണ്ണൂർ :ഭരണഘടനയുടെ അടിസ്ഥാനപരമായ എല്ലാ നിലപാടുകളേയും തകര്‍ക്കുക എന്നതാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സ്വീകരിക്കുന്ന സമീപനമെന്ന് കെ പി സി സി വർക്കിംഗ് പ്രസിഡൻ്റ് കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങളെ രാഷ്ട്രീയവത്കരിക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. പൊതുമേഖലാ സ്ഥാപനങ്ങളെ ഒന്നിനുപിറകെ ഒന്നായി തകര്‍ത്തുകൊണ്ട് കോർപറേറ്റുകൾക്കു വേണ്ടി മാത്രമുള്ള ഭരണമായി ബി ജെ പി ഭരണം മാറിയിരിക്കുകയാണ്.

രാജ്യത്തിന്റെ ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കാൻ കോൺഗ്രസിന് മാത്രമേ സാധിക്കുകയുള്ളൂവെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. ഡി സി സി ഓഫീസിൽ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ജില്ലാതല സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

kodikkunnl

സെപ്റ്റംബർ 7 ന് ആരംഭിച്ച് പതിനൊന്നാം തീയതി മുതൽ കേരളത്തിലേക്ക് പ്രവേശിക്കുന്ന രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയുടെ വിജയത്തിനായി കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് ചെയർമാനായും, ജാഥയുടെ ജില്ലാ കോ ഓർഡിനേറ്ററായി സതീശൻ പാച്ചേനിയെയും ഡിസിസി നേതൃത്വ കൺവെൻഷൻ തെരഞ്ഞെടുത്തു.

നടിയെ ആക്രമിച്ച കേസ്: ദിലീപിനും അതിജീവിതയ്ക്കും നാളെ നിര്‍ണായക ദിനംനടിയെ ആക്രമിച്ച കേസ്: ദിലീപിനും അതിജീവിതയ്ക്കും നാളെ നിര്‍ണായക ദിനം

11 നിയോജക മണ്ഡലങ്ങളിലും സംഘാടക സമിതി യോഗം വിളിച്ചു ചേർക്കാനും തീരുമാനിച്ചു. യോഗത്തിൽ ഡി സി സി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു. കെപിസിസി വർക്കിംഗ് പ്രസിഡണ്ട് കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു. അഡ്വ സണ്ണി ജോസഫ് എംഎൽഎ, സജീവ് ജോസഫ് എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറിമാരായ സി ചന്ദ്രൻ,അഡ്വ.സോണി സെബാസ്റ്റ്യൻ,സതീശൻ പാച്ചേനി,പ്രൊഫ എ ഡി മുസ്തഫ, പി ടി മാത്യു,കെ സി വിജയൻ, എം നാരായണൻ കുട്ടി, കെ സി മുഹമ്മദ് ഫൈസൽ, എൻ പി ശ്രീധരൻ,കെ വി ഫിലോമിന,എം പി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Recommended Video

cmsvideo
സൗജന്യ ഓണക്കിറ്റിൽ എന്തെല്ലാം ? വിതരണം എന്ന് വരെ? | *Kerala

English summary
Kodikunnil Suresh said that Central government is destroying constitutional values
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X