കൊലപാതക രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞ് കോടിയേരി: യുഡിഎഫ് സമാധാന ശ്രമങ്ങളുമായി സഹകരിക്കണം
തലശേരി: കൊലപാതക രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞ് സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു തലശേരിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തെല്ലാം പ്രകോപനമുണ്ടായാലും കൊലപാതകത്തിലേക്ക് ഒരു സംഭവവും എത്താന്‍ പാടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൊലപാതകം ആര് നടത്തിയാലും അംഗീകരിക്കില്ല. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രതയുണ്ടാവണം. സമാധാനം പുന:സ്ഥാപിക്കാന്‍ സി.പി.എം പ്രവര്‍ത്തകര്‍ മുന്‍കൈയെടുക്കണം. ഒരു തരത്തിലുള്ള പ്രകോപനത്തിനും ആരും പെട്ടുപോകരുത്.
രാഷ്ട്രീയസംഘര്‍ഷമോ കൊലപാതകമോ എവിടെയും ഉണ്ടാകാന്‍ പാടില്ലെന്ന് പാര്‍ടി സംസ്ഥാന സമ്മേളനം തന്നെ വ്യക്തമാക്കിയതാണ്. ഈ നിലപാട് മറ്റു രാഷ്ട്രീയപാര്‍ടികളില്‍ നിന്നുണ്ടാകണമെന്നും അഭ്യര്‍ഥിച്ചിരുന്നു. മറ്റുപാര്‍ടികളില്‍ നിന്ന് അത്തരം പ്രതികരണം ഉണ്ടായില്ലെങ്കിലും ഞങ്ങള്‍ ആ നിലപാടില്‍ തന്നെയാണ്.

രാഷ്ട്രീയസംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ തുറന്ന ചര്‍ച്ചക്ക് ഞങ്ങള്‍ തയാറായിട്ടുണ്ട്. സിപി എമ്മും ബിജെപിയും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രാഷ്ട്രീയ കൊലപാതകങ്ങള്‍ കുറഞ്ഞു. തെരഞ്ഞെടുപ്പ് ദിവസവും പോളിങ്ങ് സമാധാനപരമായിരുന്നു. പോളിങ്ങിന് ശേഷമാണ് ചില അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലായിരുന്നു.
ഒരു കാരണവശാലും വീടുകളിലും പാര്‍ടി ഓഫീസുകളിലും കയറിയുള്ള അക്രമമുണ്ടാവരുത്.സമാധാനയോഗം ബഹിഷ്‌കരിച്ചത് പോലുള്ള നിലപാടുകള്‍ ഉത്തരവാദപ്പെട്ട രാഷ്ട്രീയപ്രസ്ഥാനം സ്വീകരിക്കാന്‍ പാടില്ലാത്തതാണ്. ഞാന്‍ ജില്ലസെക്രട്ടറിയായ കാലത്താണ് പ്രിയപ്പെട്ട കെ വി സുധീഷിനെ മൃഗീയമായികൊലപ്പെടുത്തിയത്. ശവ സംസ്‌കാരം കഴിഞ്ഞ ഉടനെയാണ് സമാധാനയോഗത്തില്‍ പങ്കെടുത്തത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ രാഷ്ട്രീയപാര്‍ടികള്‍ സമചിത്തതയോടെ പ്രവര്‍ത്തിക്കണം. സമധാന ചര്‍ച്ചക്ക് സന്നദ്ധമാകണം. സമാധാനത്തിനായി ആരുമായി സഹകരിക്കാന്‍ സിപി എം സന്നദ്ധമാണെന്നും കോടിയേരി പറഞ്ഞു.
ഇതിനിടെ തങ്ങളുടെ പ്രവർത്തകർ അക്രമം അഴിച്ചുവിടുമ്പോഴും മുസ്ലിംലീഗ് നേതൃത്വം മൗനം നടിക്കുകയാണെന്ന് സി.പി.എം കണ്ണുർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു. കണ്ണുരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർവ്വകക്ഷി സമാധാനയോഗം ബഹിഷ്കരിച്ചത് സി.പി.എം വീണ്ടും അക്രമം തുടരുമെന്നതിൻ്റെ തെളിവാണെന്നും ജയരാജൻ ആരോപിച്ചു.
നാട്ടിൽ സമാധാനം നിലനിർത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. പാനൂർ മേഖലയിൽ ഉണ്ടായ അക്രമ സംഭവങ്ങൾ നിസ്സാരമല്ല. പാർട്ടി ഓഫീസുകൾ വീടുകൾ , കടകൾ എന്നിവ നശിപ്പിക്കപ്പെട്ടു. സിപിഎം അനുഭാവികൾ അല്ലാത്തവരുടെ വീടുകൾക്ക് നേരെയും അക്രമമുണ്ടായി. എല്ലാ രാഷ്ട്രീയ പാർട്ടീ നേതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് പ്രാദേശിക തലത്തിൽ സമാധാന യോഗം വിളിച്ചു ചേർക്കണമെന്നും എം വി ജയരാജൻ പറഞ്ഞു മൻസുർ വധക്കേസുമായി ബന്ധപ്പെട്ട് പി.ജയരാജൻ്റെ മകനിട്ട ഫെയ്സ് ബുക്ക് പേജിനെ അദ്ദേഹം തന്നെ തള്ളിപ്പറഞ്ഞതാണെന്നും സോഷ്യൽ മീഡിയയിലുടെ എതിരാളികൾക്കെതിരെ ഭീഷണി മുഴക്കുന്നത് സി.പി.എം ശൈലിയല്ലെന്നും ജയരാജൻ വ്യക്തമാക്കി
കഴിഞ്ഞ ദിവസം അക്രമം നടന്ന പെരിങ്ങത്തൂർ മേഖലയിലെ പ്രദേശങ്ങൾ എം.വി ജയരാജൻ സന്ദർശിച്ചു. സി.പി.എം സംസ്ഥാന സമിതിയംഗം പി.ജയരാജൻ നേതാക്കളായ പി.ഹരീന്ദ്രൻ, കെ.പി മോഹനൻ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.












Click it and Unblock the Notifications