Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹരിദാസ്‌വധത്തിലെ ഉന്നത ഗൂഡാലോചന പൊലിസ് അന്വേഷിക്കണം:കോടിയേരി

തലശേരി: നാടിനെയാകെ ഞെട്ടിച്ച ആസൂത്രിത കൊലപാതകമാണ് മത്‌സ്യതൊഴിലാളിയും സി.പി.എം പ്രവര്‍ത്തകനുമായ പുന്നോല്‍ താഴെ വയലിലെ ഹരിദാസന്റേതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊലചെയ്യപ്പെട്ട പുന്നോല്‍ താഴെവയലിലെ കെ. ഹരിദാസന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി. എമ്മിന്റെ സംയമനം ദൗര്‍ബല്യമായി ആരും കാണരുത്. ശക്തിയുള്ള പാര്‍ട്ടിക്കേ സംയമനം പാലിക്കാന്‍ സാധിക്കൂ. അതുകൊണ്ടാണ് ഹരിദാസന്‍ വധത്തിന്റെ വേദനയിലും എല്ലാം സഹിച്ച് സമാധാനം ഉറപ്പുവരുത്താനുള്ള ശ്രമത്തില്‍ പങ്കാളിയാവുന്നതെന്ന് കോടിയേരി പറഞ്ഞു.

india

കലാപമുണ്ടാക്കാനുള്ള ആര്‍.എസ്.എസ് നീക്കത്തില്‍ ആരും പെട്ടുപോകരുത്. വളരെ ആസൂത്രിതമായാണ് ഹരിദാസന്‍ വധിക്കപ്പെട്ടതെന്ന് വ്യക്തമാണ്. പരിശീലനം സിദ്ധിച്ച കൊലപാതക സംഘത്തെയാണ് ഇതിനായി നിയോഗിച്ചത്. ഒരു കാല്‍ വെട്ടിയെടുക്കുകയും അരക്ക് താഴെ 20 ലേറെ പരിക്കേല്‍പിക്കുകയും ചെയ്തത് ഒരു വിധത്തിലും രക്ഷപ്പെടരുതെന്ന് ഉറപ്പിച്ചാണ്. ഉന്നതതല ആസൂത്രണം കൊലപാതകത്തിന് പിന്നിലുണ്ട്. അതുകൂടി പൊലീസ് അന്വേഷിക്കണം. എല്ലാവരെയും നിയമത്തിന് മുന്നില്‍കൊണ്ടുവന്ന് കര്‍ശനമായ ശിക്ഷ ഉറപ്പുവരുത്തണം.

സമാധാനപരമായി ജനങ്ങള്‍ ജീവിക്കുന്ന പ്രദേശത്താണ് സംഘര്‍ഷമുണ്ടാക്കി പാവപ്പെട്ട മത്സ്യതൊഴിലാളിയെ വധിച്ചത്. വീട്ടുകാരുടെ മുന്നില്‍ വെച്ചു തന്നെ കൊലപാതകം നടത്തുന്നതിന് ആര്‍.എസ്.എ സുകാര്‍ നേരത്തെ പദ്ധതിയിട്ടിരുന്നു.

ഭാര്യയുടെയും മക്കളുടെയും കുടുംബത്തിന്റെയും കണ്‍മുന്നിലാണ് കൊലപാതകം നടത്തിയത്. ഇതുവഴി വീട്ടുകാരെയും നാട്ടുകാരെയും ഭയപ്പെടുത്താനാണ് നോക്കിയത്. തലായി വഴി വരുമ്പോള്‍ വേണമെങ്കില്‍ അവിടെ നിന്ന് കൊലപ്പെടുത്താമായിരുന്നു. കൃത്യമായ ഉദ്ദേശ്യത്തോടെയാണ് വീട്ടുകാരുടെ മുന്നില്‍ കൊല നടത്തിയത്. ഭയപ്പെടുത്തി കീഴ്പ്പെടുത്താനാണ് ഇതിലൂടെ ശ്രമിക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടക്കുന്ന സന്ദര്‍ഭത്തിലാണ് ഈ കൊലപാതകം.

സി.പി.എമ്മിലെ അനുഭാവികള്‍ക്ക് പോലും രക്ഷയുണ്ടാവില്ലെന്ന സന്ദേശമാണിതിലൂടെ നല്‍കുന്നത്. ആരെയും വെട്ടിക്കൊല്ലാനുള്ള ക്രൂരമായ പരിശീലനമാണ് ആര്‍.എസ്.എസ് നല്‍കുന്നത്. അച്ഛനെയും അമ്മയെയും ആരെയും വെട്ടിക്കൊല്ലാന്‍ പറഞ്ഞാലും അവര്‍ കൊന്നിട്ട്വരും. അതാണ് അവരുടെ രീതി. എന്തും ചെയ്യാന്‍ മടിയില്ലാത്ത ഒരു സംഘമാളുകളെയാണ് അവര്‍ പരിശീലിപ്പിക്കുന്നത്.

മത്സ്യതൊഴിലാളികളായ സി.പി. എമ്മുകാരെ തെരഞ്ഞുപിടിച്ച് കൊല്ലുകയാണ്. മത്സ്യതൊഴിലാളികളുടെ നേതാവായിരുന്നു തലായിയില്‍ കൊല്ലപ്പെട്ട കെ. ലതേഷ്. പാറാലില്‍ ആര്‍.എസ്.എസ് കൊന്ന ടി.വി. ദാസന്‍ മത്സ്യവിതരണക്കാരനായിരുന്നു.നിയമവാഴ്ച തകര്‍ക്കുകയെന്ന താണ് കൊലപാതകങ്ങളിലൂടെ ആര്‍.എസ്.എസ് ലക്ഷ്യം.

സമാധാനനിലനില്‍കുന്ന സന്ദര്‍ഭത്തില്‍ ആരും പ്രതീക്ഷിക്കാത്ത സമയത്താണ് അവരുടെ ഓരോ അക്രമവും. ഓരോ കൊലപാതകം നടത്തുമ്പോഴും തങ്ങള്‍ക്ക് ബന്ധമില്ലെന്നും കള്ളക്കേസെന്നുമാണ് ആര്‍.എസ്.എസ് പറയാറുള്ളത്. ഗാന്ധിജിയെയും നരേന്ദ്ര ധബോല്‍കറെ കൊന്നപ്പോഴും ഇതുതന്നെ പറഞ്ഞു. വളരെ പ്രയാസകരമായ സ്ഥിതിയില്‍ കഴിയുന്ന ഹരിദാസന്റെ കുടുംബത്തെ പാര്‍ട്ടി സംരക്ഷിക്കും. പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞാല്‍ അതിനാവശ്യമായ നടപടി പാര്‍ട്ടി സ്വീകരിക്കുമെന്നും കോടിയേരി പറഞ്ഞു. സി.പി.എം നേതാക്കളായ എ.എന്‍. ഷംസീര്‍ എം.എല്‍.എ, കാരായി രാജന്‍, എം.സി. പവിത്രന്‍, സി.കെ. രമേശന്‍, എ. ശശി എന്നിവരും കോടിയേരിക്കൊപ്പമുണ്ടായിരുന്നു.

Recommended Video

cmsvideo
    രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam


    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+