കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോടിയേരിക്ക് പയ്യാമ്പലത്ത് അന്ത്യനിദ്രയൊരുക്കും

Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂരിന്റെ സ്പന്ദനങ്ങളേറ്റുവാങ്ങി കോടിയേരിക്ക് അന്ത്യവിശ്രമസ്ഥലമൊരുങ്ങി. കേരള ചരിത്രത്തില്‍ സമരപുളകങ്ങള്‍ തീര്‍ക്കുകയും വിഞ്ജാനത്തിന്റെയും നവോത്ഥാനത്തിന്റെയും വെളിച്ചം വിതറുകയും ചെയ്ത മഹാന്‍മാര്‍ അന്ത്യവിശ്രമംകൊള്ളുന്ന പയ്യാമ്പലം കടല്‍ത്തീരത്ത് കോടിയേരിയെന്ന പ്രിയനേതാവിന് അന്ത്യനിദ്ര.

'ഖാര്‍ഗെ വന്നാല്‍ മാറ്റമുണ്ടാകില്ല, ഇത് പാര്‍ട്ടിയുടെ ഭാവിക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പ്'; ശശി തരൂര്‍'ഖാര്‍ഗെ വന്നാല്‍ മാറ്റമുണ്ടാകില്ല, ഇത് പാര്‍ട്ടിയുടെ ഭാവിക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പ്'; ശശി തരൂര്‍

കേരളത്തിന്റെ ജനനായകനും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഇ കെ നായനാരുടെയും മുന്‍ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്റേയും സ്മൃതികുടീരങ്ങള്‍ക്ക് നടുവിലായാണ് കോടിയേരിക്ക് ചിതയൊരുക്കുക. ഇരുവരും പാര്‍ടി സംസ്ഥാന സെക്രട്ടറിമാരായിരുന്നു. ഇവിടെ കോടിയേരിക്കായി സ്മൃതിമണ്ഡപവും പണിയും.

kerala

അഴീക്കോടന്‍ രാഘവന്റെ രക്തസാക്ഷികുടീരവും എ കെ ജിയുടേയും സുകുമാര്‍ അഴീക്കോടിന്റേയും എന്‍ സി ശേഖറിന്റേയും സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ഉള്‍പ്പെടെയുള്ളവരുടെ സ്മൃതികുടീരങ്ങള്‍ സമീപത്തുണ്ട്. ഇവിടെ സംസ്‌കാരച്ചടങ്ങുകള്‍ക്കായി വലിയ പന്തലുയര്‍ന്നു. പയ്യാമ്പലം പാര്‍ക്കിലെ ഓപ്പണ്‍സ്റ്റേജിലാണ് അനുശോചനയോഗം ചേരുക. ഇവിടെയും പന്തല്‍ നിര്‍മിച്ചിട്ടുണ്ട്.

കോടിയേരിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ പതിനായിരങ്ങള്‍ തിങ്കളാഴ്ച കണ്ണൂര്‍ നഗരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്‌കാരത്തിന് ശേഷം നടക്കുന്ന അനുശോചനയോഗത്തില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയന്‍, പാര്‍ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും ഇതിനിടെ .

'മൗനം വെടിഞ്ഞ് അമൃത സുരേഷ്': ഇനി നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് താരം, മുന്നറിയിപ്പ്'മൗനം വെടിഞ്ഞ് അമൃത സുരേഷ്': ഇനി നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് താരം, മുന്നറിയിപ്പ്

തലശേരി നഗരസഭാ ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ സേനയില്‍ വിപ്ളവകരമായ ഭരണപരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയ മുന്‍ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന് പൊലീസ് സേന ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിച്ചു. സിവില്‍ പൊലിസ് ഓഫീസര്‍മാരാക്കി കോണ്‍സ്റ്റബിള്‍മാരെ ഉയര്‍ത്തിയതും സേനയിലെ ആള്‍ക്ഷാമം പരിഹരിച്ചതും വേതനവ്യവസ്ഥ പരിഷ്‌കരിച്ചു ഓരോ സ്റ്റേഷനിലും പഴഞ്ചന്‍ നീലജീപ്പുകള്‍ക്കു പകരം പുത്തന്‍ ബെലോറേ വാങ്ങിച്ചതും കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ്.

'ഖാര്‍ഗെ വന്നാല്‍ മാറ്റമുണ്ടാകില്ല, ഇത് പാര്‍ട്ടിയുടെ ഭാവിക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പ്'; ശശി തരൂര്‍'ഖാര്‍ഗെ വന്നാല്‍ മാറ്റമുണ്ടാകില്ല, ഇത് പാര്‍ട്ടിയുടെ ഭാവിക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പ്'; ശശി തരൂര്‍

സ്റ്റുഡന്റ് പൊലിസ്, ജനമൈത്രി പൊലിസ് എന്നിവ തുടങ്ങിയതും പൊലിസുകാരുടെ ജോലിഭാരവും മാനസിക സമ്മര്‍ദ്ദവും കുറച്ചതും പൊതുവെ പരാതികള്‍ക്കതീതമായി സേനയെ സ്വതന്ത്രമായിപ്രവര്‍ത്തിക്കുന്നതിനു കരുത്തു പകര്‍ന്നതും കോടിയേരി ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണെന്ന് മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസടക്കമുള്ള ഉദ്യോഗസ്ഥര്‍ തങ്ങളുടെ അനുസ്മരണകുറിപ്പില്‍ എടുത്തുപറയുന്നുണ്ട്.

കോടിയേരിയുടെ ഭൗതിക ശരീരം ഇന്നലെ വൈകുന്നേരം 3.20തലശേരി നഗരസഭാ ടൗണ്‍ ഹാളിലെത്തി പൊതുദര്‍ശന വേദിയിലേക്ക് ആംബുലന്‍സിലേക്ക് മാറ്റുമ്പോഴാണ് പൊലിസ് സേന ബഹുമാനസൂചകമായി ഗാര്‍ഡ് ഓണര്‍ നല്‍കിയത്.കോടിയേരിക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ ഐ.ജി ശ്രീജിത്ത്, കണ്ണൂര്‍ റെയ്ഞ്ച് ഡി. ഐ.ജി രാഹുല്‍ ആര്‍. നായര്‍, സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ തുടങ്ങിയവരെത്തിയിരുന്നു.

ചെങ്കൊടി പുതപ്പിച്ച് പിണറായി, പൊട്ടിക്കരഞ്ഞ് തളര്‍ന്നുവീണ് വിനോദിനി; വികാരനിര്‍ഭരമായി തലശേരിചെങ്കൊടി പുതപ്പിച്ച് പിണറായി, പൊട്ടിക്കരഞ്ഞ് തളര്‍ന്നുവീണ് വിനോദിനി; വികാരനിര്‍ഭരമായി തലശേരി

English summary
Kodiyeri Balakrishnan will be laid to rest at Payyambalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X