കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നു; കൂത്തുപറമ്പ് വെടിവയ്പില്‍ പരിക്കേറ്റ് കഴിയുന്ന പുഷ്പന്റെ പ്രതികരണം..

Google Oneindia Malayalam News

കണ്ണൂര്‍: കൂത്തുപറമ്പ് വെടിവയ്പില്‍ പരിക്കേറ്റ് കഴിയുന്ന പുഷ്പന്റെ മൂത്ത സഹോദരന്‍ ശശി ബിജെപിയില്‍ ചേര്‍ന്നത് വാര്‍ത്തയായതിന് പിന്നാലെ പ്രതികരണവുമായി പുഷ്പന്‍. സഹോദരന് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം പ്രാദേശിക ബിജെപി നേതാക്കള്‍ക്കായിരിക്കുമെന്ന് പുഷ്പന്‍ പറയുന്നു. ബിജെപിയുടെ തലശേരി മണ്ഡലം ഓഫീസില്‍ നടന്ന ചടങ്ങിലാണ് ശശി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ ബിജെപി വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുഷ്പന്റെ പ്രതികണം. അദ്ദേഹത്തിന്റെ വാക്കുകള്‍...

b

ശശി എന്റെ ജേഷ്ഠനാണ്. എന്നാല്‍ കുറച്ചുകാലമായി അനിയന്‍മാരുമായോ പെങ്ങന്‍മാരുമായോ ശശിയേട്ടന് ബന്ധമില്ല. സ്വത്ത് ഭാഗം വെക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ ഷിബില്‍ അടക്കം ഇത് എതിര്‍ത്തു. തുടര്‍ന്ന് മകന്റെയും സഹോദരങ്ങളായ രാജന്റെയും പ്രകാശന്റെയും പേരില്‍ ചൊക്ലി പോലീസില്‍ അദ്ദേഹം പരാതി നല്‍കിയിരുന്നു. ചീട്ട് കളിയും മദ്യപാനവും പതിവാണ്. ചീട്ട് കളിച്ച് രണ്ടുതവണ സ്ഥലം വില്‍ക്കേണ്ടി വന്നു. പണം ഇല്ലെങ്കില്‍ പെട്ടെന്ന് വിഭ്രാന്തിയുണ്ടാകാറുണ്ട്. രണ്ടു വൃക്കകളും തകരാറിലാണ്. ഷുഗര്‍ രോഗിയാണ്. ഹൃദയത്തിനും പാന്‍ക്രിയാസിനും അസുഖമുണ്ട്. ഈ സാഹചര്യത്തില്‍ ശശിയേട്ടന് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്തം പ്രാദേശിക ബിജെപി നേതാക്കള്‍ക്കാകുമെന്നും പുഷ്പന്‍ പറയുന്നു.

ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും; അടുത്ത വര്‍ഷം വന്‍ മാറ്റം... പ്രവചനവുമായി അമിത് ഷാബംഗാളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും; അടുത്ത വര്‍ഷം വന്‍ മാറ്റം... പ്രവചനവുമായി അമിത് ഷാ

ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ. പ്രകാശ് ബാബുവില്‍ നിന്ന് അംഗത്വം സ്വീകരിച്ചാണ് ശശി പാര്‍ട്ടിയിലെത്തിയത്. ബിജെപിയില്‍ സജീവമായി പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്ന് ശശി പറഞ്ഞു. പുഷ്പന്റെ സഹോദരന്‍ എന്ന നിലയില്‍ ശശിയുടെ ബിജെപി അംഗത്വം ഏറെ ചര്‍ച്ചയായി. ബിജെപി വ്യാപകമയാി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. സിപിഎം പ്രതിരോധത്തിലായ സാഹചര്യത്തില്‍ പ്രതികരണവുമായി പാര്‍ട്ടി രംഗത്തുവന്നു. കുടുംബ സ്വത്ത് തര്‍ക്കം കാരണമാണ് ശശി ബിജെപിയില്‍ ചേര്‍ന്നത് എന്നാണ് സിപിഎം പ്രതികരിച്ചത്.

English summary
Koothuparamba Pushpan reacts about elder Brother BJP entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X