കൂത്തുപറമ്പ് വെടിവയ്പ്പിന് കാൽ നൂറ്റാണ്ട്: ഡിവൈഎഫ്ഐയിൽ അതൃപ്തിയുടെ തിരയിളക്കം!!
കണ്ണൂർ: കൂത്തുപറമ്പ് വെടിവയ്പ്പു നടന്നിട്ട് ഈ വരുന്ന നവംബർ 25 ന് കാൽ നൂറ്റാണ്ട് പിന്നിടുമ്പോൾ ഡിവൈഎഫ്ഐ യിൽ അതൃപ്തിയുടെ തിരയിളക്കം. ഭരണകൂട ഭീകരതയുടെ ഇരകളായാണ് അനശ്വരരായ കൂത്തുപറമ്പ് രക്തസാക്ഷികളായ അഞ്ചു പേരെയും ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പനെയും സംഘടന എന്നും വിശേഷിപ്പിക്കുന്നത്. അന്നത്തെ കരുണാകര സർക്കാരിലെ സഹകരണ വകുപ്പ് മന്ത്രിയായ എംവി രാഘവനെ തിരെ കരിങ്കൊടി കാണിച്ചവർക്കെതിരെയാണ് മന്ത്രിയുടെ നിർദ്ദേശപ്രകാരം വെടിയുതിർത്തത്.
കൂത്തുപറമ്പ് മുൻസിപ്പൽ ഹാളിൽ കൂത്തുപറമ്പ് അർബൻ ബാങ്ക് ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി രാഘവൻ. ആദ്യം മുൻസിപ്പൽ ഹാളിനു മുൻപിൽ തടിച്ചുകൂടിയവരക്കെതിരെ വെടിയുതിർത്ത പോലീസ് നഗരത്തിൽ പ്രകടനം നടത്തിയവർക്കെതിരെയും വെടിവച്ചു. ഡിവൈഎഫ്ഐ കമ്മിറ്റിയംഗം കെ കെ രാജീവൻ ഉൾപ്പെടെയുള്ള അഞ്ചു പേരാണ് തൽക്ഷണം വെടിയേറ്റു മരിച്ചത്. ശരീരത്തിൽ വെടിയുണ്ടകൾ പേറി ശയ്യാവലംബിയായി ജീവിക്കുന്ന രക്തസാക്ഷിയായി പുഷ്പൻ ഇപ്പോഴും ജീവിക്കുന്നു.

കുത്തുപറമ്പിൽ പോലീസ് നടത്തിയ നരനായാട്ടിൽ എംവി ജയരാജൻ ഉൾപ്പെടെയുള്ള ഒട്ടനവധി പേർക്ക് പരുക്കേറ്റു. കരിനിയമം ചുമത്തി പൊലിസ് നിരവധി പേരെ വേട്ടയാടി തുറുങ്കിലടച്ചു. ഡ്രാക്കുള രാഘവനെന്ന വിശേഷണവുമായി എം വി ആറിനെതിരെ ഡിവൈഎഫ്ഐ തെരുവുകൾ തോറും പ്രതിഷേധത്തിനിറങ്ങി. നിരവധി സർക്കാർ വാഹനങ്ങൾ അഗ്നിക്കിരയായി. പോലീസ് സ്‌റ്റേഷനുകൾ വരെ അക്രമിക്കപ്പെട്ടു. ഡിവൈഎഫ്ഐ അന്നു നടത്തിയ ത്യാഗോജ്ജ്വല രക്തസാക്ഷിത്വത്തിന്റെ ഫലമായാണ് പിന്നീട് ഇ കെ നായനാർ സർക്കാർ അധികാരത്തിലെത്തിയത്.
എന്നാൽ ഇപ്പോൾ വീണ്ടുമൊരു വെടിവയ്പിന്റെ പശ്ചാത്തലത്തിലാണ് കൂത്തുപറമ്പ് രക്തസാക്ഷിത്വ ദിനാചാരണം നടക്കുന്നത്. മാവോവാദികളുടെ കൂട്ടക്കൊലയിലും സ്വന്തം പാർട്ടി പ്രവർത്തകർക്കെതിരെയുള്ള യുഎപിഎ ചുമത്തലിലും പ്രതിസ്ഥാനത്ത് നിൽക്കുന്നത് മാത്യ സംഘടനയായ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ മുഖ്യമന്ത്രിയായ സർക്കാരിന്റെ പൊലിസാണ്. മാത്രമല്ല മാവോവാദികൾ ആട്ടിൻ കുട്ടികളല്ല വെടിവച്ചു കൊല്ലേണ്ടവർ തന്നെയാണെന്ന് ധ്വനിപ്പിക്കുന്ന പരസ്യ പ്രസ്താവന മുഖ്യമന്ത്രി നിയമസഭയിൽ നടത്തുകയും ചെയ്തു.
ഡിഫിയും സിപിഎമ്മും എന്നും എതിർത്തു പോന്ന യുഎപിഎ യെന്ന കരിനിയമം ഡിഫി പ്രവർത്തകർക്കെതിരെ ചുമത്തിയതോടെ സംഘടന പൂർണമായും വെട്ടിലായി. മാത്രമല്ല അഞ്ച് സമര സഖാക്കളെ വെടിവച്ചു കൊന്നുവെന്ന് സംഘടന ആരോപിച്ച എംവി രാഘവന്തയും സിഎം പിയെയും പൊക്കി പിടിച്ചു നടക്കേണ്ട ഗതികേടിലും സിപിഎം എത്തിചേർന്നു.പാർട്ടിയുടെ കാശ്മീരി നേതാവായ യൂസഫ് തരി ഗാമി ഇക്കുറി എം വി ആർ പുരസ്കാരം ഏറ്റുവാങ്ങിയതും ഡിഫി പ്രവർത്തകർക്കും നേതാക്കൾക്കും അതൃപ്തിയോടെ നോക്കി നിൽക്കേണ്ടി വന്നു മാത്രമല്ല. യുഡിഎഫ് സർക്കാർ നടപ്പിലാക്കിയ സ്വാശ്രയ വിദ്യാഭ്യാസകച്ചവടം വെള്ളം പോലും ചേർക്കാതെ എൽഡിഎഫ് സർക്കാർ പൂർവാധികം ശക്തമായി നടപ്പിലാക്കിയതും ഡിവൈഎഫ്ഐ ഉയർത്തിയ മുദ്രാവാക്യങ്ങളുടെ പ്രസക്തി നഷ്ടപ്പെടുത്തി. ഈ പശ്ചാത്തലത്തിൽ വ്രണിത ഹൃദയരും അതൃപ്തിയുള്ളതുമായ അന്തരീക്ഷത്തിലാണ് ഡിവൈഎഫ്ഐ പ്രവർത്തകർ കൂത്തുപറമ്പ് വെടിവയ്പ്പിന്റെ ഇരുപത്തിയഞ്ചാം രക്തസാക്ഷിത്വ ദിനാചരണം ആചരിക്കുന്നത്.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications