കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊട്ടിയൂർ വൈശാഖ മഹോത്സവം: ലോക്ക് ഡൗൺ നിയമങ്ങൾ പാലിച്ച് ദൈവത്തെ കാണൽ ചടങ്ങ് നടത്തി

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ ഭാഗമായുള്ള ദൈവത്തെ കാണൽ മണത്തണ വാകയാട് പൊടിക്കളത്തിൽ നടന്നു. കൊവിഡ് പ്രതിരോധ നടപടികളുടെ പശ്ചാത്തലത്തിൽ സാമൂഹിക അകലവും മാസ്‌കും ധരിച്ചാണ് ചടങ്ങ് നടത്തിയത്. കൊട്ടിയൂർ തൃച്ചെറുമന്ന യാഗോത്സവ സ്ഥാനികരായ ഒറ്റപ്പിലാന്റെയും കാടന്റെയും നേതൃത്വത്തിൽ ചൊഴാഴ്ച്ച രാവിലെ 10 മണിയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. കൊട്ടിയൂർ ക്ഷേത്രം പാരമ്പര്യ ഊരാളനും കൊട്ടിയൂർ ദേവസ്വം ചെയർമാനുമായ കെ സി വേലായുധൻ നായരും മറ്റ് ദേവസ്വം ജീവനക്കാരും അടക്കം പത്തിൽ താഴെപ്പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വൈശാഖോത്സവത്തിന്റെ പ്രാരംഭച്ചടങ്ങായ പ്രക്കൂഴം വ്യാഴാഴ്ച നടക്കും. ഭക്തജനങ്ങൾക്കോ മറ്റു അടിയന്തരക്കാർക്കോ പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്ന് ദേവസ്വം ചെയർമാൻ അറിയിച്ചു.

യാത്രാച്ചെലവ് വഹിക്കണം..14ദിവസത്തെ ക്വാറന്റൈൻ: മടങ്ങിയെത്തുന്നവർക്കള്ള കേന്ദ്ര മാർഗ്ഗനിർദേശം ഇങ്ങനെയാത്രാച്ചെലവ് വഹിക്കണം..14ദിവസത്തെ ക്വാറന്റൈൻ: മടങ്ങിയെത്തുന്നവർക്കള്ള കേന്ദ്ര മാർഗ്ഗനിർദേശം ഇങ്ങനെ

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് തുടക്കം കുറിക്കുന്ന പ്രക്കൂഴം ചടങ്ങായ ഏഴിന് കൊട്ടിയൂർ പെരുമാൾ നെയ്യമൃത് ഭക്തസംഘം പ്രാർത്ഥനാ ദിനമായി ആചരിക്കും. ഉത്സവത്തിന് ഒരു തടസ്സവും ഉണ്ടാവരുതെന്നും കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്ന നമ്മുടെ ആരോഗ്യപ്രവർത്തകർക്കും മറ്റുള്ളവർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും കൊറോണ ഭീതിയിൽനിന്ന് ലോകം മുക്തമാകട്ടേയെന്ന് മനംനൊന്ത് പ്രാർത്ഥിക്കാനാണ് ദിനാചരണം നടത്തുന്നത്.

kottiyoor-15

7ന് ഏഴരക്ക് കുളിച്ച് ശുദ്ധിയായി കുടുംബസമേതം നിലവിളക്കിന്റെ സാന്നിധ്യത്തിൽ കിഴക്കോട്ട് തിരിഞ്ഞു നിന്ന് നെയ്യമൃത്കാരും കുടുംബാംഗങ്ങളും ഭക്തജനങ്ങളും കൂട്ട പ്രാർത്ഥന നടത്തണമെന്ന് ഭക്തസംഘം പ്രസിഡണ്ട് കെ പി ദാമോദരൻ നമ്പ്യാർ, ജനറൽ സെക്രട്ടറി വി സി ശശീന്ദ്രൻ നമ്പ്യാർ, കൊട്ടിയൂർ ക്ഷേത്രം അടിയന്തിര നിർവഹണ സമിതി ജനറൽ സെക്രട്ടറി കെ വി പരമേശ്വരൻ നമ്പീശൻ എന്നിവർ അറിയിച്ചു.

തൃശൂർ പൂരത്തെപ്പോലെ ഇക്കുറി കൊട്ടിയൂർ ശിവക്ഷേത്രത്തിലെ വൈശാഖ മഹോത്സവത്തിനെയും കൊ വിഡ് വൈറസ് രോഗം പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് സൂചന. മെയ് മാസം തുടങ്ങുമ്പോൾ ഉത്സവത്തിന്റെ ഭാഗമായി നടത്തേണ്ട ചടങ്ങുകൾ പ്രതീകാത്മകമായി നടത്തുവാനാണ് വടകരയിൽ ചേർന്ന ക്ഷേത്രം ട്രസ്റ്റി യോഗത്തിന്റെ തീരുമാനം. കൊട്ടിയൂർ രേവതി മഹോത്സവത്തിന് ഇളനീരുമായി വരേണ്ട നെയ്യമൃത് സംഘങ്ങൾ മഠങ്ങൾ കേന്ദ്രീകരിച്ചുള്ള വ്രതാരംഭങ്ങളും മറ്റു ചടങ്ങുകളും തുടങ്ങേണ്ട സമയമാണിത്. എന്നാൽ റെഡ്സോണിൽ തുടരുന്ന കണ്ണൂരിൽ ഇതൊന്നും നടക്കാൻ സാധ്യതയില്ല. മെയ് 17 വരെ ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ ആരാധനാലയങ്ങളിൽ ചടങ്ങുകൾ നടത്തുന്നത് ജില്ലാ ഭരണകൂടം നിർത്തിവെച്ചിരിക്കുകയാണ്.

എന്നാൽ ആളുകളെയും മറ്റുള്ള കാര്യങ്ങളെയും ഒഴിവാക്കി തൃശൂർ പൂരം പോലെ കൊട്ടിയൂർ വൈശാഖോത്സവവും പ്രതീകാത്മകമായി നടത്താനാണ് സാധ്യത. ഇതിന്റെ ഭാഗമായി
ഈ വർഷത്തെ പ്രാരംഭ ചടങ്ങായ പ്രക്കൂഴം മെയ് ഏഴിന് നടക്കും. കോവിഡ് പ്രതിരോധ നടപടികളുടെ അടിസ്ഥാനത്തിൽ പത്തിൽ താഴെ അടിയന്തിരക്കാർ മാത്രമായിരിക്കും ചടങ്ങിൽ പങ്കെടുക്കുക . നിലവിൽ ഭക്തജനങ്ങൾക്ക് നിരോധനം തുടരുന്ന കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രക്കൂഴം ദിവസവും ഭക്തജനങ്ങൾക്കോ മറ്റു അടിയന്തിരക്കാർക്കോ പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്ന് ദേവസ്വം ചെയർമാൻ അറിയിച്ചു

English summary
Kootiyoor temple rituals held under lockdown restrictions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X