കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചുവപ്പുനാട അഴിയുന്നില്ല: കൂട്ടുപുഴ പാലം നിർമാണം പാതിവഴിയിൽ തന്നെ

  • By Desk
Google Oneindia Malayalam News

കൊട്ടിയൂർ: ചുവപ്പുനാടകൾ അഴിയുന്നില്ല. കേരള-കർണാടക അന്തർ സംസ്ഥാന പാതയിലെ പ്രധാന പാലമായ കൂട്ടുപുഴ പാലത്തിന്റെ നിർമാണം ഒരിഞ്ച് മുൻപോട്ടില്ല. പാ​തി​വ​ഴി​യി​ൽ നി​ല​ച്ച കൂ​ട്ടു​പു​ഴ പാ​ലം നി​ർ​മാ​ണം പു​ന​രാ​രം​ഭി​ക്കാ​ൻ ഇ​നി​യും ന​ട​പ​ടി വൈ​കു​ന്ന​ത് വിദ്യാർത്ഥികളടക്കമുള്ള അ​ന്ത​ർ​സം​സ്ഥാ​ന യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കു​കയാണ്. പാലത്തിനായി ക​ര്‍​ണാ​ട​ക വൈ​ല്‍​ഡ് ലൈ​ഫ് ബോ​ര്‍​ഡി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചി​ട്ട് മൂ​ന്ന് മാ​സം ക​ഴി​ഞ്ഞി​ട്ടും നാ​ഷ​ണ​ല്‍ വൈ​ല്‍​ഡ് ലൈ​ഫ് ബോ​ര്‍​ഡി​ന്‍റെ അ​നു​മ​തി വൈ​കു​ന്ന​താ​ണ് നിർമാണത്തിന് തടസമായി മാറുന്നത്

 കാരുണ്യ KR- 435 ലോട്ടറി ഫലം പ്രഖ്യാപിച്ചു: ഒന്നാം സമ്മാനം ഒരു കോടി, ഒന്നാം സമ്മാനം KO 589235ന് കാരുണ്യ KR- 435 ലോട്ടറി ഫലം പ്രഖ്യാപിച്ചു: ഒന്നാം സമ്മാനം ഒരു കോടി, ഒന്നാം സമ്മാനം KO 589235ന്

പാ​ല​ത്തി​ന്‍റെ പ്ര​വൃ​ത്തി ഉ​ട​ന്‍ ആ​രം​ഭി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ല്‍ ക​രാ​ര്‍ ക​മ്പ​നി നി​ര്‍​മാ​ണം ഉ​പേ​ക്ഷി​ക്കുമെന്നാണ് സൂചന. ര​ണ്ടു വ​ര്‍​ഷ​ത്തി​ന​ടു​ത്ത കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാ​ണ് ക​ര്‍​ണാ​ട​ക വൈ​ല്‍​ഡ് ലൈ​ഫ് ബോ​ര്‍​ഡ് പാ​ലം നിര്‍​മാ​ണ​ത്തി​ന് അ​നു​മ​തി ന​ല്‍​കി​യ​ത്. ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി അ​ധ്യ​ക്ഷ​നാ​യ വൈ​ൽ​ഡ് ലൈ​ഫ് ബോ​ര്‍​ഡി​ന്‍റെ അ​നു​മ​തി ല​ഭി​ച്ച​തോ​ടെ പാ​ലം നി​ര്‍​മാ​ണ​ത്തി​നു​ള്ള പ്ര​ധാ​ന ത​ട​സം നീ​ങ്ങി​യെ​ങ്കി​ലും ക​ര്‍​ണാ​ട​ക വൈ​ല്‍​ഡ് ലൈ​ഫ് ബോ​ര്‍​ഡി​ന്‍റെ അ​നു​മ​തി​പ​ത്രം കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ റീ​ജ്യനൽ എം​പ​വേ​ര്‍​ഡ് ക​മ്മി​റ്റി അം​ഗീ​ക​രി​ക്കാ​ന്‍ വൈ​കു​ന്ന​താ​ണ് തിരിച്ചടിയാകുന്നത്

bridge

കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രി അ​ധ്യ​ക്ഷ​നാ​യ സ​മി​തി ര​ണ്ടു​ത​വ​ണ യോ​ഗ​ത്തി​നു​ള്ള തീ​യ​തി നി​ശ്ച​യി​ച്ചെ​ങ്കി​ലും പി​ന്നീ​ട് മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു. പു​തി​യ തീ​യ​തി നി​ശ്ച​യി​ച്ചി​ട്ടു​മി​ല്ല. ഇ​തി​നു​വേ​ണ്ട ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കു​ന്നു​മി​ല്ലെന്ന ആരോപണവും ശക്തമാണ്. വരുന്ന മാർച്ച് ആദ്യവാരത്തിനുള്ളിൽ അ​നു​മ​തി ല​ഭി​ച്ചാ​ല്‍ മാ​ത്ര​മെ മ​ഴ​യ്ക്ക് മു​ൻപ് പു​ഴ​യി​ല്‍ നി​ര്‍​മി​ക്കേ​ണ്ട പാ​ല​ത്തി​ന്‍റെ തൂ​ണി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കാ​നാ​കൂ. ത​ല​ശേ​രി-​വ​ള​വു​പാ​റ റോ​ഡി​ന്‍റെ​യും പാ​ല​ത്തി​ന്‍റെ ക​രാ​ര്‍ കാ​ലാ​വ​ധി മേ​യ്മാ​സ​ത്തി​ല്‍ അ​വ​സാ​നി​ക്കു​ക​യാ​ണ്. നേ​ര​ത്തെ മൂ​ന്നു​ത​വ​ണ നീ​ട്ടി​ന​ല്‍​കി​യ​താ​യി​രു​ന്നു.

ക​രാ​ര്‍ ക​മ്പ​നി ആ​വ​ശ്യ​പ്പെ​ട്ട​പ്ര​കാ​രം മേ​യ് മാ​സ​ത്തി​നു​ള്ളി​ൽ ഇ​രി​ട്ടി പാ​ലം ഉ​ള്‍​പ്പെ​ടെ​യു​ള്ളപ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തി​യാ​കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. അ​ങ്ങ​നെ​യാ​യാ​ല്‍ വീ​ണ്ടും പു​തി​യ ടെ​ന്‍​ഡ​ര്‍ വി​ളി​ച്ച് കൂ​ട്ടു​പു​ഴ പാ​ല​ത്തി​ന്‍റെ ബാ​ക്കി ഭാ​ഗം നി​ര്‍​മി​ക്കാ​ന്‍ ക​രാ​റു​കാ​രെ ക​ണ്ടെ​ത്തേ​ണ്ടി​വ​രും. പു​തി​യ എ​സ്റ്റി​മേ​റ്റ് ഉ​ണ്ടാ​ക്കി ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി പൂ​ര്‍​ത്തി​യാ​കു​മ്പോ​ഴേ​യ്ക്കും ഒ​രു വ​ര്‍​ഷ​മെ​ങ്കി​ലു​മെ​ടു​ക്കും. ഈ ​സീ​സ​ണി​ലും അ​ടു​ത്ത സീ​സ​ണി​ലും കൂ​ട്ട​പു​ഴ പാ​ലം യാ​ഥാ​ര്‍​ഥ്യ​മാ​കി​ല്ലെ​ന്ന സംശയവും ഇപ്പോൾ ബലപ്പെട്ട് വരികയാണ്.

കൂട്ടുപാ​ലത്തിനായി ക​ര്‍​ണാ​ട​ക​ത്തി​ന്‍റെ റോ​ഡി​ല്‍ പ്ര​വേ​ശി​ക്കു​ന്നി​ട​ത്ത് മൂ​ന്നു മീ​റ്റ​റോ​ളം സ്ഥ​ലം കൈ​യേ​റി​യി​ട്ടു​ണ്ടെ​ന്നും അ​തി​നാ​ല്‍ നി​ര്‍​മാ​ണം നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് 2017 ഡി​സം​ബ​ര്‍ 27ന് ​മാ​ക്കൂ​ട്ടം അ​സി.​വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍ കെ​എ​സ്ടി​പി​ക്ക് ക​ത്ത് ന​ൽ​കി​യ​തോ​ടെ​യാ​ണ് ര​ണ്ടു സം​സ്ഥാ​ന​ങ്ങ​ളെ ത​മ്മി​ല്‍ കൂ​ട്ടി​യി​ണ​ക്കു​ന്ന പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം പ്ര​തി​സ​ന്ധി​യി​ലാ​യ​ത് .ഇതോടെ കേരളത്തിലെ യാത്രക്കാരുടെ പ്രതീക്ഷയും മങ്ങി. മൈസൂര്, ബംഗളുര് .വീരാജ് പേട്ട തുടങ്ങിയ സാലങ്ങളിലേക്ക് വിവിധ ആവശ്യത്തിനായി പോകുന്ന യാത്രക്കാർ ഈ റൂട്ടിലൂടെയാണ് സഞ്ചരിക്കുന്നത് '

English summary
Koottupuzha bridge construction delaying
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X