കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൂട്ടുപുഴ-മാക്കൂട്ടം ചുരം റോഡ് അടഞ്ഞു തന്നെ: ബെംഗളുരു-കുടക് യാത്രാ ദുരിതത്തിന് പരിഹാരമായില്ല

  • By Desk
Google Oneindia Malayalam News

ഇരിട്ടി: പ്രളയത്തില്‍ റോഡു തകര്‍ന്നതിനെ തുടര്‍ന്ന് ഗതാഗതം നിരോധിച്ച കൂട്ടുപുഴ-മാക്കൂട്ടം ചുരം റോഡില്‍ ഗതാഗതതടസം തുടരുന്നു. ഈ മേഖലയില്‍ കനത്തമഴ തുടരുന്നതിനാല്‍ മരം വീണും മണ്ണിടിഞ്ഞും അപകടമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തും കര്‍ണാടക സര്‍ക്കാര്‍ ഇതുവഴി ഇരുചക്രവാഹനങ്ങളടക്കമുള്ള വാഹനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മാക്കൂട്ടം ചുരം പാതയില്‍ പെരുമ്പാടി ചെക്ക്‌പോസ്റ്റിന് നാലു കിലോമീറ്റര്‍ ഇപ്പുറം 30 മീറ്ററിലധികം റോഡ് തകര്‍ന്ന് താഴ്ചയിലേക്ക് പതിച്ചതാണ് ഇതുവഴിയുള്ള ഗതാഗതം മുടങ്ങിയത്.

ഇതാണ് നമ്മുടെ കേരളം; പോസ്റ്റ്മോർട്ടം നിസ്ക്കാരപള്ളിയിൽ, ഇനിയും മതസൗഹാർദമില്ലെന്ന് പറയരുത്...ഇതാണ് നമ്മുടെ കേരളം; പോസ്റ്റ്മോർട്ടം നിസ്ക്കാരപള്ളിയിൽ, ഇനിയും മതസൗഹാർദമില്ലെന്ന് പറയരുത്...

രണ്ട് ദിവസത്തിനുള്ളില്‍ താല്‍ക്കാലിക അറ്റകുറ്റുപണികള്‍ നടത്തി ചെറിയ വാഹനങ്ങള്‍ കടത്തിവിടാനുള്ള സംവിധാനം ഒരുക്കുമെന്ന്‌കൊടക് ജില്ലാകലക്ടര്‍ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ പത്ത് ദിവസംകഴിഞ്ഞിട്ടും നിരോധനം നീക്കിയില്ല. ഇടിഞ്ഞ റോഡിന്റെ ബാക്കി ഭാഗവും ഓവുചാലായി ഉപയോഗിക്കുന്ന സ്ഥലവും വനംവകുപ്പിന്റെ അധീനതയിലുള്ള സ്ഥലവും പ്രയോജനപ്പെടുത്തി താല്‍ക്കാലിക സംവിധാനമാണ് നിലവില്‍ പൂര്‍ത്തിയാക്കിയത്. ഇതിന്റെ സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കിയിട്ടില്ല.

kootupuzha-15

എന്നാല്‍ കൂട്ടുപുഴ പാലത്തിന് സമീപമുള്ള കര്‍ണ്ണാടക ചെക്ക്‌പോസ്റ്റ് മുതല്‍ ഇരുചക്രവാഹനങ്ങള്‍ക്കുള്‍പ്പെടെ നിരോധനം ഏര്‍പ്പെടുത്തിയത് നാലു കിലോമീറ്ററോളം ദൂരെ മാക്കൂട്ടംപ്രദേശത്ത് താമസിക്കുന്നവരെയും എസ്‌റ്റേറ്റ് തൊഴിലാളികളേയും പ്രതിസന്ധിയിലാക്കിയിരിക്കയാണ്. കണ്ണൂര്‍ വിമാനത്താവളത്തെ ആശ്രയിക്കുന്ന കുടക് മേഖലയിലുള്ളവര്‍ക്കും മാക്കൂട്ടം ചുരം പാത അടച്ചിട്ടത് ഏറെ ദുരിതമാകുകയാണ്.

English summary
kootupuza-Maakkootam road remains closed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X