കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊട്ടിയൂർ ഉത്സവത്തിന് സമാപനം കുറിച്ച് ഇന്ന് തൃക്കലശാട്ട്; ദക്ഷിണ കാശിയിലേക്ക് ഭക്തജന പ്രവാഹം!

  • By Desk
Google Oneindia Malayalam News

കണ്ണൂർ: ദക്ഷിണകാശി എന്നറിയപ്പെടുന്ന കൊട്ടിയൂർ ക്ഷേത്രത്തിലെ പ്രധാന ഉത്സവം വെള്ളിയാഴ്ച. ഇവിടുത്തെ പ്രധാന ഉത്സവമാണ് വൈശാക ഉത്സവം. അക്കരെ കൊട്ടൂയൂര്‍, ഇക്കരെ കൊട്ടിയൂര്‍ എന്നിങ്ങനെ രണ്ട് ക്ഷേത്രങ്ങളുണ്ട്. ഇതുപത്തെട്ട് ദിവസം നീണ്ട് നിൽക്കുന്ന ഉത്സവത്തിലെ പ്രധാന ഉത്സവമാണ് തൃക്കലശാട്ട്.

കഴിഞ്ഞ ദിവസമായിരുന്നു അത്തം ചതുശ്ശതം, വാളാട്ടം, ചടങ്ങുകൾ. കുടിപതികളുടെ തേങ്ങയേറ്, പായസ നിവേദ്യം,കൂത്ത് സമര്‍പ്പണം എന്നിവയും കഴിഞ്ഞ ദിവസം നടന്നു. അത്തം നാളിലെ ആയിരം കുടം അഭിഷേകത്തോടെ ഈ വര്‍ഷ ത്തെ യാഗോത്സവം അവസാനിക്കും. ചിത്ര ,ചോതി നാളുകളിലെ ചടങ്ങുകള്‍ പുറം ചടങ്ങുകളാണ്. ഈ വര്‍ഷം നിര്‍ത്തിവെച്ച ആയിരം കുടം അഭിഷേകത്തോടെയാണ് അടുത്ത വര്‍ഷം ഉത്സവം ആരംഭിക്കുക.

Kottiyoot

ശീവേലി സമയത്ത് ചപ്പാരം ക്ഷേത്രത്തിലെ മൂന്ന് വാളുകളും എഴുന്നള്ളിച്ച് ഏഴില്ലക്കാരായ വാളശ്ശന്‍മാര്‍ വാളാട്ടം നടത്തും.
തിടമ്പുകള്‍ വഹിക്കുന്ന ബ്രാഹ്മണര്‍ക്കഭിമുഖമായി മൂന്ന് പ്രദക്ഷിണം വെയ്ക്കും. തിടമ്പുകളില്‍ നിന്നും ദേവചൈതന്യം വാളുകളിലേക്ക് ആവാഹിക്കപ്പെടുമെന്നാണ് വിശ്വാസം. തുടര്‍ന്ന് കുടിപതികള്‍ പൂവറക്കും അമ്മാറക്കല്‍ തറയ്ക്കും മദ്ധ്യേയുള്ള സ്ഥാനത്ത് തേങ്ങയേറ് നടത്തും. നാലാമത് വലിയവട്ടളം പായസം അത്തം നാളില്‍ ഭഗവാന് നിവേദിക്കുകയും ചെയ്യുന്നതാണ് ആചാരം.

പുരാണങ്ങളിലെ ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂര്‍ എന്നാണ് വിശ്വാസം. ഒരു വൈശാഖ നാളിലാണത്രേ ദക്ഷന്‍ യാഗം നടത്തിയത്. കേരളത്തില്‍ ശബരിമല കഴിഞ്ഞാല്‍ ഉല്‍സവകാലത്ത് കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ക്ഷേത്രമാണ് അക്കരെ കൊട്ടിയൂർ. വടക്കും കാവ്, വടക്കീശ്വരം, തൃച്ചെറുമന എന്നീ ഒട്ടനവധി പേരുകളും ഈ ക്ഷേത്രത്തിനുണ്ട്. ശങ്കരാചാര്യരാണ് ക്ഷേത്രത്തിലെ ഉത്സവചിട്ടകള്‍ ഏകീകരിച്ചത് എന്നാണ് വിശ്വാസം. ഇരുപത്തിയെട്ടു ദിവസം നീളുന്ന വൈശാഖ ഉത്സവം തീരുമ്പോള്‍ പൂജകള്‍ മുഴുവനാകരുതെന്നാണ് വൈദീക വിധി.

ഇടവത്തിലെ ചോതി നാളില്‍ നടക്കുന്ന നെയ്യാട്ടത്തോടെയാണ് ഉത്സവം ആരംഭിക്കുന്നത്. മൂന്നാം ദിവസമായ വൈശാഖത്തില്‍ ഭണ്ഡാരം എഴുന്നെള്ളിപ്പാണ്. ഇതിനുശേഷമാണ് നെയ്യാട്ടം. അതിനുശേഷം മാത്രമേ സ്ത്രീ ഭക്തർക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനമുള്ളൂ. നെയ്യാട്ടം കഴിഞ്ഞാല്‍ ഇളനീരാട്ടമാണ്. ഉത്സവം തുടങ്ങി ആദ്യ പതിനൊന്നു ദിവസം ശിവന്‍ കോപാകുലനായിരിക്കും, കോപം തണുക്കാന്‍ നീരഭിഷേകം, ഇള നീരഭിഷേകം, കളഭാഭിഷേകം എന്നിവ നിർത്താതെ ചെയ്തുകൊണ്ടിരിക്കും.

തുടർന്ന് അത്തം നാളിൽ 1000 കുടം അഭിഷേക പൂജ നടത്തും. കലശപൂജയും ചിത്തിര നാളില്‍ കലശലാട്ടവും നടക്കും‌ന്നതിന് മുന്നേ താൽക്കാലികമായി കെട്ടിയ ശ്രീകോവിൽ പൊളിച്ചുമാറ്റും. പിന്നീട് കളഭാഭിഷേകം എന്ന പേരിലറിയപ്പെടുന്ന തൃക്കലശാട്ടത്തോടെ ഉത്സവം സമാപിക്കും.

English summary
Kottiyoor Vysakha Mahotsavam: Thrikalashatt in closing ceremony of Kottiyur festival
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X