Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇവിടെയുണ്ട് സിനിമാസ്മരണകളുമായി അജിത്തിന്റെ നോട്ടീസ് ശേഖരം

കൂത്തുപറമ്പ്: മലയാള സിനിമയുടെ ചരിത്രത്തിന്റെ സൂക്ഷിപ്പുകാരനാണ് കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പിനടുത്തെ പൂക്കോട്ടെ മുന്‍ പ്രവാസി. പൂക്കോട് ശാരദാസ് ബസ് സ്റ്റോപ്പിനടുത്തെ കെപി അജിത്തിന്റെ വിദ്യാനഗറിലെ സാഫല്യമെന്ന വീട് ഒരു കൊച്ചുമ്യൂസിയം തന്നെയാണ്. അയ്യായിരത്തോളം സിനിമാ നോട്ടീസും ഒപ്പം പഴയകാല നാണയങ്ങളും സ്റ്റാംപുകളും കറന്‍സിയും അറുപതുകളില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ലോട്ടറികളും ചലച്ചിത്ര മാഗസിനുകളും കൊണ്ടുളള കൗതുകരമായ കാഴ്ച്ചയാണ് അജിത്തിന്റെ വീട്ടില്‍ കാണാനാവുക.

ഇതുകൂടാതെ ഒരു മുറി മുഴുവന്‍ അജിത്ത് ചലച്ചിത്ര മേഖലയില്‍ നിറഞ്ഞു നിന്നവരെ കുറിച്ചു വരച്ച ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. കുട്ടിക്കാലത്തെ സിനിമയോട് പ്രത്യേക ഇഷ്ടമുളള അജിത്ത് തന്റെ പത്താം വയസുമുതലാണ് വീടിനടുത്തുളള പാട്യം ഫ്രണ്ട്സ് തീയേറ്ററിലും മറ്റിടങ്ങളിലും പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ നോട്ടീസുകള്‍ ശേഖരിക്കാന്‍ തുടങ്ങിയത്. ഇതിനായി സ്‌കൂളില്‍ പോകുന്ന വഴി എല്ലാ വെളളിയാഴ്ച്ചയും കാത്തുനില്‍ക്കുമായിരുന്നു.

kannur

കൂത്തുപറമ്പില്‍ കേരള, ശങ്കര്‍, ആര്‍എന്‍ മൂവിസ്, ഷൈല എന്നിങ്ങനെ നാല് തിയേറ്ററുകളാണ് ഉണ്ടായിരുന്നത്. ഇവിടെങ്ങളിലേത് സ്വയം ശേഖരിക്കുകയംും തലശേരി, കണ്ണൂര്‍, പാലയാട്, ധര്‍മടം, മട്ടന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേതു കൂട്ടുകാരും പരിചയക്കാരും വഴി സംഘടിപ്പിക്കുകയുമായിരുന്നു. എന്നാല്‍ തീയേറ്ററുകള്‍ പലതും അപ്രത്യക്ഷമായെങ്കിലും ഗൃഹാതുര സ്മരണയുയര്‍ത്തുന്ന അയ്യായിരത്തിലേറെ നോട്ടീസുകള്‍ അജിത്തിന്റെ കൈവശം ഭദ്രമായിട്ടുണ്ട്.

ഇതിനു പുറമെ 1988 മുതല്‍ 2004-വരെയുളള നാന, ചിത്രഭൂമി, ഫിലിം, ചിത്രം, ചലച്ചിത്രം, വെളളിനക്ഷത്രം തുടങ്ങിയ മലയാളത്തിലിറങ്ങിയ മുഴുവന്‍ സിനിമ ാമാഗസിനുകളും ഇദ്ദേഹത്തിന്റെ കൈയ്യിലുണ്ട്. ജോലിക്കായി ഗള്‍ഫിലേക്ക് പോയപ്പോഴാണ് ശേഖരണം നിര്‍ത്തേണ്ടി വന്നത്. ചിത്രകാരന്‍ കൂടിയായ അജിത്ത് ഗണിതശാസ്ത്ര ബിരുദധാരിയാണ്. പതിനാറ് വര്‍ഷം ദുബായിയില്‍ പ്്ളാന്‍ഡ് അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്ത കാലത്താണ് നാണയങ്ങളും കറന്‍സിയും വിസിറ്റിങ് കാര്‍ഡുകളും ശേഖരിക്കാന്‍ തുടങ്ങിയത്.

കൊവിഡ് കാലത്ത് ജോലി മതിയാക്കി നാട്ടിലെത്തിയപ്പോള്‍ പഴയ ലോട്ടറികളും പ്രധാനവാര്‍ത്തകള്‍ ഉളള പത്രങ്ങളും ശേഖരിക്കാന്‍ തുടങ്ങി. ഇതൊക്കെ സൂക്ഷിച്ചുവയ്ക്കുന്നതില്‍ ഭാര്യ എന്‍കെ അജിലയുടെയും മകള്‍ ഐശ്വര്യയുടെയും പൂര്‍ണപിന്തുണയുമുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷക്കാലമായി പിണറായിയില്‍ സാഫല്യം ലോട്ടറി സ്റ്റാള്‍ നടത്തിവരികയാണ് ഇദ്ദേഹം.

ഗ്രാമീണ സിനിമാകൊട്ടകകളെ ഹരം പിടിച്ചിരുന്ന സിനിമകള്‍ കാണുന്നതിന് മുന്‍പെ വാഹനങ്ങളില്‍ നടത്തുന്ന വരുവിന്‍ കാണുവിന്‍ എന്നുതുടങ്ങുന്ന അനൗണ്‍സ്മെന്റ് വാഹനങ്ങള്‍ എണ്‍പതുകളിലെ തലമുറകളുടെ മനസിലെ മായാത്ത ചിത്രങ്ങളാണ്. പതിയെ നീങ്ങുന്ന ഇത്തരം വാഹനങ്ങളില്‍ നിന്നും വലിച്ചെറിയുന്ന നോട്ടീസുകള്‍ ശേഖരിക്കുന്ന കുട്ടിക്കാലത്തെ ഓര്‍മയ്ക്കായി അതൊക്കെ തന്റെ വീട്ടില്‍ നിധി പോലെ സൂക്ഷിക്കുകയാണ് അജിത്ത്.

തന്റെ വീടിനടുത്തുളള പാട്യത്ത് താമസിച്ചിരുന്ന ശ്രീനിവാസന്റെ ചിത്രങ്ങളുടെ നോട്ടീസുകളുടെ കലക്ഷന്‍ തന്നെ ഇദ്ദേഹത്തിന്റെ കൈവശമുണ്ട്. നാടിന്റെ അഭിമാനമായ ശ്രീനിവാസനെ കാണാനും കഴിഞ്ഞിട്ടുണ്ടെന്ന് അജിത്ത് പറയുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വലിയ ആരാധകരില്‍ ഒരാളാണ് ഇദ്ദേഹം. മമ്മുട്ടിയുടെ ഹിറ്റ് ചിത്രങ്ങളുടെ നോട്ടീസുകള്‍ പൂര്‍ണമായും ഇദ്ദേഹത്തിന്റെ കൈയ്യിലുണ്ട്. ചലച്ചിത്രങ്ങള്‍ ചൂടപ്പം പോലെ ഒടിടി പ്ളാറ്റ് ഫോമില്‍ ഇറങ്ങുന്ന കാലത്ത് പോയകാലത്തെ ഗൃഹാതുരമായ സ്മരണകളാണ് അജിത്തിന്റെ ചലച്ചിത്ര ശേഖരങ്ങള്‍ കാഴ്ച്ചക്കാരില്‍ നിറയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+