കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചെറുപുഴയിലെ കരാറുകാരന്റെ മരണം: കെപിസിസി അന്വേഷണം തുടങ്ങി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ചെറുപുഴയില്‍ കരാറുകാരന്‍ മുതുപാറക്കുന്നേല്‍ ജോസഫിന്റെ ആത്മഹത്യയിലേക്കു നയിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കെപിസിസി മൂന്നംഗ സമിതി അന്വേഷണം തുടങ്ങിയതായി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. ജനറല്‍ സെക്രട്ടറിമാരായ വിഎ നാരായണന്‍, കെ പി അനില്‍കുമാര്‍, കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദീഖ് എന്നിവരാണ് സമിതി അംഗങ്ങള്‍. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് കെപിസിസിക്കു കൈമാറണമെന്നു സമിതിയോടെ നിര്‍ദേശിച്ചതായി മുല്ലപ്പള്ളി അറിയിച്ചു.

യുവാക്കള്‍ കാര്‍ വാങ്ങുന്നില്ല....അവര്‍ക്ക് പ്രിയം ഓണ്‍ലൈന്‍ ടാക്‌സി, ധനമന്ത്രിയുടെ മറുപടി ഇങ്ങനെയുവാക്കള്‍ കാര്‍ വാങ്ങുന്നില്ല....അവര്‍ക്ക് പ്രിയം ഓണ്‍ലൈന്‍ ടാക്‌സി, ധനമന്ത്രിയുടെ മറുപടി ഇങ്ങനെ

ഇതിനിടെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ട്രസ്റ്റിലെ അംഗമായ കെ കെ സുരേഷ് കുമാര്‍ ചെറുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പദവി രാജി വെച്ചു. ഇത് സംബന്ധിച്ച കത്ത് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയ്ക്ക് കൈമാറി. ട്രസ്റ്റുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങള്‍ പാര്‍ട്ടിക്ക് ദോഷകരമായ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്.

joseph122-1

ട്രസ്റ്റ് ഭാരവാഹികള്‍ സംഭവത്തിന്റെ നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും പൊതുസമൂഹത്തിന് ഇത് ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കെ. കരുണാകരന്‍ ട്രസ്റ്റ് അംഗം എന്ന നിലയില്‍ ചെറുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പദവിയില്‍ തുടരുന്നത് ധാര്‍മ്മികമായി ശരിയല്ലാത്തതിനാല്‍ പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറി നില്‍ക്കുവാന്‍ അനുവദിക്കണമെന്നാണ് കത്തില്‍ പറയുന്നത്.

English summary
KPCC investigaton starts on man's suicide in Cherupuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X