'സ്വപ്ന അത്ര തരംതാണ സ്ത്രീയല്ല, നല്ല കഴിവുള്ളയാള്‍... ആരോപണങ്ങള്‍ അന്വേഷിക്കണം'; കെ സുധാകരന്
കണ്ണൂര്‍: സ്വപ്ന സുരേഷിനെ പിന്തുണച്ച് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്. സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവതരമാണ് എന്നും കേസെടുത്ത് അന്വേഷണം നടത്തണം എന്നും കെ സുധാകരന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇന്നലെ കണ്ണൂര്‍ ഡി സി സി ഓഫിസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വപ്ന സുരേഷ് മുന്‍ സ്പീക്കര്‍ക്കും മന്ത്രിമാര്‍ക്കുമെതിരെ ഉന്നയിച്ചിരിക്കുന്ന ലൈംഗിക ആക്രമണ ആരോപണങ്ങള്‍ അങ്ങേയറ്റം ഗുരുതരമാണ് എന്ന് കെ സുധാകരന് ചൂണ്ടിക്കാട്ടി. ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ നേതാക്കള്‍ എന്തുകൊണ്ടാണ് മാനനഷ്ടക്കേസ് കൊടുക്കാത്തത് എന്നും കെ സുധാകരന് ചോദിച്ചു. സുധാകരന്റെ വാക്കുകള്‍ ഇങ്ങനെയാണ്....

സ്വര്‍ണക്കടത്ത് കേസിലെ കുറ്റാരോപിത മുന്‍ സ്പീക്കര്‍ക്കും മന്ത്രിമാര്‍ക്കുമെതിരെ ഉന്നയിച്ചിരിക്കുന്ന ലൈംഗിക ആക്രമണ ആരോപണങ്ങള്‍ അങ്ങേയറ്റം ഗുരുതരമാണ്. ഇത് നിസാരവല്‍ക്കരിച്ച് സ്വന്തം നേതാക്കളെ സംരക്ഷിക്കാനുള്ള സി പി ഐ എമ്മിന്റേയും സംസ്ഥാന സര്‍ക്കാരിന്റേയും നീക്കം സ്ത്രീ സമൂഹത്തോട് ഉള്ള വെല്ലുവിളിയാണ്.

ആരോപണ വിധേയര്‍ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഞാന്‍ ചോദിക്കുന്നു എന്തുകൊണ്ടാണ് അവര്‍ക്കെതിരെ ഇത്രയേറെ ആരോപണങ്ങള്‍ വന്നിട്ടും മന്ത്രിമാര്‍ക്കെതിരെ നടപടിയെടുക്കാത്തത്. ഇതിനേക്കാള്‍ ചെറിയ പരാമര്‍ശങ്ങള്‍ നടത്തിയ ആളുകള്‍ക്കെതിരെ കേസെടുത്തിട്ടില്ലേ. ഇനി മന്ത്രിമാര്‍ക്ക് കേസെടുക്കാന്‍ പറ്റില്ലെങ്കില്‍ എന്താണ് ഉണ്ടായത് എന്ന് അവര്‍ ജനങ്ങളോട് പറയണം.

അതിന് നിസാരമായ മട്ടിലാണ് സംസ്ഥാന സര്‍ക്കാര്‍ മറുപടി പറഞ്ഞത്, വിശ്വസിക്കാനാകില്ല എന്ന്. എന്തേ വിശ്വസിക്കാന്‍. സോളാറിലെ സരിതയെ വിശ്വസിച്ച കേരളത്തില്‍ അതിനേക്കാള്‍ എത്രയോ ബെറ്ററായിട്ടുള്ളതാണ് സ്വപ്ന സുരേഷ്. അത്രയൊന്നും തരംതാണ സ്ത്രീയാണ് എന്ന് ആര്‍ക്കും തോന്നില്ല. വിദ്യാഭ്യാസ രംഗത്ത് നല്ല കഴിവുള്ള പ്രാപ്തിയുള്ള ഒരു വനിതയായിട്ടാണ് ഞാന്‍ അവരുടെ അവതരണത്തിലൊക്കെ കാണുമ്പോള്‍ നമുക്ക് തോന്നുന്നത്.

അവര്‍ പ്രതികരിച്ചിരിക്കുന്നതില്‍ തെളിവുണ്ടെന്ന് അവര്‍ പറയുന്നു. അവരത് കോടതിയില്‍ പറഞ്ഞിരിക്കുന്നു. എന്ത് തെളിവ് വേണമെങ്കിലും കൊടുക്കാന്‍ തയ്യാറുണ്ട് എന്ന് പറയുന്നു. വെല്ലുവിളിച്ച് സംസാരിക്കുന്നു. എന്നാല്‍ മന്ത്രിമാര്‍ക്കെതിരെ കേസെടുക്കുന്നില്ല. മന്ത്രിമാരുടെ മാനം രക്ഷിക്കാന്‍ മന്ത്രിമാര്‍ക്ക് അവര്‍ക്കെതിരെ കേസ് കൊടുക്കാന്‍ താല്പര്യമുണ്ടോ.

എന്തുകൊണ്ടാണ് മാനനഷ്ടക്കേസ് കൊടുക്കാത്തത്. മാനനഷ്ടക്കേസ് കൊടുത്താല്‍ മജിസ്ട്രേറ്റിന് കൊടുക്കുന്ന സ്റ്റേറ്റ്മെന്റില്‍ കേസെടുക്കാന്‍ കോടതി പറയും എന്നുള്ളത് കൊണ്ടാണ് അവര്‍ കോടതിയിലേക്ക് പോകാത്തത്. കോടതിയുടെ മുന്‍പിലേക്ക് ഈ കേസ് എത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല.

2 മുന്‍ മന്ത്രിമാര്‍ക്കും മുന്‍ സ്പീക്കര്‍ക്കും നേരെ ഇത്ര ഗുരുതരമായ നാണംകെട്ട ആരോപണങ്ങള്‍ ഉന്നയിച്ചിട്ട് അതിനെതിരെ പ്രതികരിക്കാന്‍ പാര്‍ട്ടിക്ക് സാധിക്കുന്നില്ല എന്ന് വന്നാല്‍ അതൊരു കുറ്റസമ്മതമല്ലേ എന്ന് സമൂഹം വിലയിരുത്തേണ്ടതായിട്ടുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications