Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് ജന്മദിനാഘോഷം കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഉദ്ഘാടനം ചെയ്യും

കണ്ണൂര്‍: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 138-ാം ജന്മദിന വാര്‍ഷികം ഡിസംബര്‍ 28ന് വിപുലമായ പരിപാടികളോടെ ജില്ലയില്‍ ആചരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് അറിയിച്ചു. കണ്ണൂരില്‍ ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ അണിനിരക്കുന്ന ജന്മദിനറാലിയും പൊതുസമ്മേളനവും കെപിസിസി പ്രസിഡന്റ് കെ .സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്യും.

രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയും ഹിമാചല്‍ പ്രദേശിലും മഹാരാഷ്ട്രയിലടക്കം ബിജെപി അധികാരം കൈയടക്കിയിരുന്ന രാജ്യത്തെ ഒട്ടേറെ തദ്ദേശസ്ഥാപനങ്ങളിലും കോണ്‍ഗ്രസിന് അതിശക്തമായി തിരിച്ചു വരാന്‍ സാധിച്ചതുമൊക്കെ പ്രവര്‍ത്തകരിലുണ്ടാക്കിയിട്ടുള്ള ആത്മവിശ്വാസ്ത്തിന്റേയും ആവേശത്തിന്റേയും പ്രതിഫലനമായിരിക്കും കണ്ണൂരില്‍ 28ന് വൈകുന്നേരം നടക്കുന്ന ജന്മദിനറാലി. വൈകുന്നേരം 4 മണിക്ക് വിളക്കുംതറ മൈതാനിയില്‍ നിന്നും നിശ്ചല, ചലന ദൃശ്യങ്ങളോടും വാദ്യമേളങ്ങളോടും കൂടി റാലി പൊതുസമ്മേളന നഗരിയായ സ്റ്റേഡിയം കോര്‍ണറിലേക്ക് നീങ്ങും.

CONGRESS

പൊതുസമ്മേളനം കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്യും. കെപിസിസി വൈസ് പ്രസിഡന്റ് ടി.സിദ്ദിഖ് മുഖ്യാതിഥിയായിരിക്കും .കെപിസിസിയുടെ ഭാരവാഹികള്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ദേശഭക്തിഗാനമേളയടക്കം കലാപരിപാടികളുമരങ്ങേറും. 28ന് രാവിലെ ബൂത്ത്, മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തലും പ്രഭാതഭേരിയും നടക്കും. വിവിധ കേന്ദ്രങ്ങളില്‍ മതേതര സദസുള്‍പ്പെടെയുള്ള പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഡിസിസി ഓഫീസില്‍ രാവിലെ 9:30 മണിക്ക് പതാക ഉയര്‍ത്തും. സേവാദള്‍ വളണ്ടിയര്‍മാരുടെ ഗാര്‍ഡ് ഓഫ് ഓണറുമുണ്ടാകും.

വൈകിട്ട് നടക്കുന്ന ജന്മദിനറാലിയിലും പൊതുസമ്മേളനത്തിലും ബൂത്ത് തലം തൊട്ടുള്ള പ്രവര്‍ത്തകരുടെ പ്രാതിനിധ്യമുണ്ടാകുമെന്നും, മഹിള കോൺഗ്രസ്സ് , സേവാദൾ ഉൾപ്പെടെയുള്ള സംഘടനകളുടെ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന ജന്മദിന റാലി ജില്ലയിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ കരുത്തു തെളിയിക്കുന്ന മുന്നേറ്റമായിരിക്കും നടക്കുകയെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+