Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മിനെ കടന്നാക്രമിച്ച് മുല്ലപ്പള്ളി; ശിഖണ്ഡികളെ മുൻനിർത്തി വിധവയെ ആക്രമിക്കുന്ന സമീപനം

കണ്ണൂര്‍: ഒരു വിധവയെയും കുടുംബത്തെയും ശിഖണ്ഡികളെ മുന്‍പില്‍നിര്‍ത്തി സ്വഭാവഹത്യനടത്തി അക്രമിക്കുന്ന സമീപനമാണ് സിപിഎം കാണിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി നയിക്കുന്ന കോണ്‍ഗ്രസ് പദയാത്രയുടെ സമാപനം ബക്കളം പുന്നക്കുളങ്ങരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭരണകൂട ഭീകരതയുടെ ഇരയാണ് സാജന്‍. ഇതിന് നേതൃത്വം നല്‍കിയത് സംസ്ഥാന ഭരണകൂടമാണ്. ഭര്‍ത്താവ് നഷ്ടപ്പെട്ട ഭാര്യയുടെ മൊഴി കൃത്യമായി രേഖപ്പെടുത്താന്‍ പൊലിസ് തയാറായിട്ടില്ല. ഇപ്പോള്‍ ശിഖണ്ഡികള്‍ വാട്‌സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും സാജന്റെ കുടുംബത്തെ അധിക്ഷേപിക്കുകയാണ്. അന്വേഷണം ശരിയായ ദിശയില്‍ നടന്നാല്‍ സിപിഎം നേതാക്കള്‍ പ്രതിക്കൂട്ടിലാകുമെന്ന സ്ഥിതി വന്നതോടെയാണ് ഈ ആക്രമണം തുടങ്ങിയത്.

സിപിഎമ്മിന്റെ തിരക്കഥയ്ക്ക് അനുസരിച്ചാണ് പൊലിസ് അന്വേഷണമെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തും. കുറ്റക്കാരെ രക്ഷിക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ കുടുംബത്തിന് നീതി ലഭിക്കുന്നതുവരെ കോണ്‍ഗ്രസ് പോരാട്ടം തുടരും. സാജന്റെ കുടുംബത്തിന് കേസ് നടത്തുന്നതുള്‍പ്പെടെയുള്ള എല്ലാവിധ സഹായങ്ങളും കോണ്‍ഗ്രസ് ചെയ്യും.

kpcc

കുടുംബത്തിന്റെ സംരക്ഷണം കെപിസിസി ഏറ്റെടുക്കുകയാണെന്നും മുല്ലപ്പള്ളി പ്രഖ്യാപിച്ചു. ജാഥാലീഡര്‍ സതീശന്‍ പാച്ചേനി അധ്യക്ഷനായി. സാജന്റെ ആത്മഹത്യചെയ്ത സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി അന്തസില്ലായ്മ കാണിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+