പോലീസിനേക്കാൾ മുന്നിലാണ് ആയുധശേഖരത്തിൽ സിപിഎമ്മെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
തലശ്ശേരി: ആയുധശേഖരത്തില്‍ പോലീസിനേക്കാള്‍ മുന്നിലാണ് സിപിഎം എന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയുടെ നേതൃത്വത്തില്‍ തലശേരി പഴയ ബസ്റ്റാന്റ് പരിസരത്ത് നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി. കേരളത്തെ സിപിഎം കലാപഭൂമിയാക്കുന്നു എന്നാരോപിച്ചാണ് സതീശൻ പാച്ചേനി ഉപവാസ സമരം നടത്തിയത് .
കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ സിപിഎം നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം ബോംബുകളും മാരകായുധങ്ങളും നിർമിച്ച് കേരളത്തിന്റെ വിവധ ഭാഗങ്ങളിലേക്ക് എത്തിക്കുകയാണ് എന്ന് മുല്ലപ്പളി ആരോപിച്ചു. വെഞ്ഞാറമൂട്ടിൽ നടന്നത് രണ്ട് വിഭാഗങ്ങൾ നടന്ന ഏറ്റുമുട്ടൽ ആയിരുന്നു എന്നും മുല്ലപ്പള്ളി പറഞ്ഞു. വിശദാംശങ്ങൾ ...
{photo-feature}












Click it and Unblock the Notifications