Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ റെയിൽ സമരത്തിൽ ജനം യുഡിഎഫിനൊപ്പം: ശബരീനാഥൻ

കണ്ണൂര്‍: വീടും സ്ഥലവും നഷ്ടപ്പെടുന്ന കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്കു വേണ്ടി കെ.റെയില്‍ വിഷയത്തില്‍ സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ അക്രമം നടത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാതെ പൊലിസ് സര്‍ക്കാരുമായി ഒത്തുകളിക്കുകയാണെന്ന് യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരീനാഥന്‍ ആരോപിച്ചു.

മന്ത്രി എം.വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ നടന്ന ജനസമക്ഷം പരിപാടിക്കിടെ പ്രതിഷേധവുമായെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ റിജില്‍മാക്കുറ്റി, സുദീപ് ജെയിംസ് എന്നിവരുള്‍പ്പെടെയുള്ള മര്‍ദ്ദിച്ച ഡി.വൈ. എഫ്. ഐ നേതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കാത്ത പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്‌റ്റേഷനിലേക്ക് യൂത്ത് കണ്ണൂര്‍ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകായുക്ത വിഷയത്തില്‍ സര്‍ക്കാര്‍ ഇത്രവലിയ ധൃതി കാണിക്കുന്നത് കാരണം അവര്‍ക്കറിയാം നാളെ കെ.റെയില്‍ പദ്ധതിയുടെ അഴിമതി പുറത്തുവരുമ്പോള്‍ എത്രരൂപ എത്രശതമാന കണക്കുകള്‍ സര്‍ക്കാരിന് കിട്ടുമെന്ന് പുറം ലോകമറിയുമ്പോള്‍ അതില്‍ നിന്നും രക്ഷപ്പെടാനാണ് ലോകയുക്തയുടെ ചിറകരിയാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.

77

ലോകയുക്ത പോലെയുള്ള 99ല്‍ വന്ന ഇത്തരം ശക്തമായ നിയമസംവിധാനങ്ങള്‍ നിലവില്‍ നില്‍ക്കുമ്പോള്‍ കെ.റെയിലുമായി കമ്മിഷനായി മുന്‍പോട്ടു പോകുമ്പോള്‍ യാതൊരു അനുമതിയും കൂടാതെ കല്ലിടുമ്പോള്‍ നിയമങ്ങള്‍ പാലിക്കാതെ പര്‍ച്ചേസിങ് നടത്തുമ്പോള്‍ അതിനെതിരെ ഏതുസാധാരണക്കാരനും ലോകായുക്തയെ സമീപിക്കുമ്പോള്‍ അവര്‍ക്കു വിഷയങ്ങളില്ലാതെയിരിക്കാനാണ് ലോകായുക്തയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെന്ന് കെ. എസ് ശബരീനാഥന്‍ പറഞ്ഞു. സമരത്തില്‍ അക്രമമൊഴിവാക്കാന്‍ പൊലിസ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു.

കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനു സമീപം പഴയ ബസ് സ്റ്റാന്‍ഡ് റോഡിന് കുറുകെ ബാരിക്കേഡ് കെട്ടിയാണ്‌പൊലിസ് മാര്‍ച്ചു തടഞ്ഞു. അസി.സിറ്റിപൊലിസ് കമ്മിഷണര്‍ പി.പി സദാനന്ദന്റെ നേതൃത്വത്തില്‍പൊലിസ് നിലയുറപ്പിച്ചിരുന്നു.ഡി.സി.സി ഓഫീസ് പരിസരത്തു നിന്നാരംഭിച്ച മാര്‍ച്ച് ജില്ലാപഞ്ചായത്ത് ഓഫിസിനു മുന്‍പില്‍ സമാപിച്ചു. പാന്റും ഖദര്‍ഷര്‍ട്ടുമിട്ടു മാര്‍ച്ചു നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കവി റഫീഖ് അഹ്‌മദിന്റെ ഹേ.. കെ റെയില്‍ എന്ന കവിത ആലപിച്ചാണ് സമരം തുടങ്ങിയത്. ജില്ലാ അധ്യക്ഷന്‍ സുദീപ് ജെയിംസ് അധ്യക്ഷനായി. ഭാരവാഹികളായ പ്രനില്‍ മതുക്കോത്ത്, റോബര്‍ട്ട് വെള്ളാംവള്ളി, കെ. അമല്‍ജിത്ത്, വി. അതുല്‍, സന്ദീപ് പാണപ്പുഴ, ശ്രീജേഷ് കൊയ്യോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+