കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലക്ഷങ്ങളുടെ ബില്‍ കുടിശ്ശിക: കെ എസ്ഇബി ഫ്യൂസൂരി ആദിവാസി കുടുംബങ്ങള്‍ ഇരുട്ടിലായി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: വൈദ്യുതി ബില്‍ കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് മലയോരത്തെ ആദിവാസി കോളനിയിലെ വീടുകളിലെ വൈദ്യുതി ബന്ധം കെഎസ് ഇബി അധികൃതര്‍ വിച്‌ഛേദിച്ചു. കേളകം പഞ്ചായത്തിലെ 13 കോളനികളില്‍ നിന്നായി ഒന്‍പതു ലക്ഷത്തിലധികം രൂപ ലഭിക്കാനുïെന്നാണ് കെഎസ്ഇബി അധികൃതര്‍ പറയുന്നത്. ആദ്യഘട്ടങ്ങളില്‍ കോളനി നിവാസികള്‍ക്ക് ബില്‍ തുക ഘട്ടങ്ങളിലായി അടക്കാന്‍ ഇളവു നല്‍കിയിരുന്നെങ്കിലും വന്‍തുക കുടിശ്ശിക വന്നതിനെ തുടര്‍ന്നാണ് ബില്‍ തുക മുഴുവന്‍ അടക്കാതെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ എത്തിയത്. 1000 മുതല്‍ 6000 രൂപ വരെയാണ് ഓരോ കുടുംബങ്ങളും വൈദ്യുതി ബില്‍ അടയ്ക്കാനുള്ളത്.

വട്ടിയൂർക്കാവിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവ് കുഴഞ്ഞ് വീണ് മരിച്ചു, പ്രചാരണം നിർത്തിവട്ടിയൂർക്കാവിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവ് കുഴഞ്ഞ് വീണ് മരിച്ചു, പ്രചാരണം നിർത്തി

തൊഴിലില്ലാതായതോടെ ഇവര്‍ക്ക് ബില്ല് അടക്കാന്‍ നിവൃത്തിയില്ലാത്ത അവസ്ഥയിലായി.ഇതോടെ മാസങ്ങളായി വൈദ്യുതി വിച്‌ഛേദിക്കപ്പെട്ട ആദിവാസി കുടുംബങ്ങള്‍ ഇരുട്ടിലായി.വൈദ്യുതിയില്ലാത്തതിനാല്‍ റേഷന്‍ കടകളില്‍ നിന്ന് ലഭിക്കുന്ന 500 മില്ലിലിറ്റര്‍ മണ്ണെണ്ണ ഉപയോഗിച്ചാണ് ഇവര്‍ ഇപ്പോള്‍ രാത്രി കഴിച്ചുകൂട്ടുന്നത്. ഇതു തീര്‍ന്നുകഴിഞ്ഞാല്‍ പിന്നെ മെഴുകുതിരി വെട്ടം തന്നെയാണ് ശരണം.

power-grid3-1

വൈദ്യുതി ലഭിച്ച സമയത്ത് വെട്ടിക്കുറച്ച മണ്ണെണ്ണയെങ്കിലും പുനഃസ്ഥാപിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.ഇതുസംബന്ധിച്ച് പരാതിയുമായി പലരെയും സമീപിച്ചെങ്കിലും ഇവര്‍ക്ക് അനുകൂലമായ യാതൊരു നടപടിയും ഇതുവരെയുണ്ടായില്ല. വൈദ്യുതി ബില്‍ അത് ഉപഭോക്താക്കള്‍ തന്നെ അടയ്ക്കണമെന്നാണ് ഇവര്‍ക്ക് അധികൃതരില്‍ നിന്നും ലഭിച്ച നിര്‍ദേശം.

English summary
KSCB removes fuse at adivasi colony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X