ഇലക്ട്രിക് വാഹനത്തിന്റെ ചാര്‍ജ് തീര്‍ന്നോ? വിഷമിക്കേണ്ട വൈദ്യുതി പോസ്റ്റില്‍ ചാര്‍ജിംഗ് സ്റ്റേഷന് വരുന്നു
കണ്ണൂര്‍: ഇലക്ട്രിക് സ്കൂട്ടറുകളും ഓട്ടോകളും ചാര്‍ജ് ചെയ്യാന്‍ ജില്ലയിലെ വൈദ്യുതി തൂണുകളില്‍ സൗകര്യമൊരുങ്ങുന്നു. കണ്ണൂര്‍ ജില്ലയില്‍ 145 ചാര്‍ജിംഗ് പോയിന്റുകളാണ് വരുന്നത്. ഓരോ നിയോജക മണ്ഡലങ്ങളിലും 5 വീതവും കോര്പറേഷന് പരിധിയില്‍ 16 പോയിന്റുകളുമാണ് സജ്ജമാക്കുക. സംസ്ഥാനത്തൊട്ടാകെ 1500 ടൂവീലര്‍ ത്രീവീലര്‍ ചാര്‍ജിങ് സ്റ്റേഷനുകളും 62 കാര്‍ ചാര്‍ജിങ് സ്റ്റേഷനുകളും തുടങ്ങാന്‍ കെ എസ് ഇ ബി പദ്ധതിയിടുന്നുണ്ട്.
ഇതിന്റെ ഭാഗമായാണ് കണ്ണൂരിലും ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നത്. സ്വകാര്യ ഏജന്‍സികളാണ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിപ്പിക്കുക. ഈ വര്‍ഷം ജൂലൈയോടെ പ്രവര്‍ത്തനം തുടങ്ങാം എന്നാണു പ്രതീക്ഷിക്കുന്നത്. കണ്ണൂര്‍ നഗരത്തിലും സമീപ പ്രദേശങ്ങളിലും ചാര്‍ജിങ് പോയിന്റുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നുണ്ട്.

നിലവിലുള്ള വൈദ്യുതി പോസ്റ്റുകളില്‍ തന്നെയാണ് ചാര്‍ജിങ് പോയിന്റുകള്‍ സ്ഥാപിക്കുന്നത്. റോഡരികില്‍ പാര്‍ക്ക് ചെയ്ത് കൊണ്ടു തന്നെ വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. കാര്‍ ചാര്‍ജിങ് കേന്ദ്രങ്ങളിലേതിന് സമാനമായി ഫാസ്റ്റ് ചാര്‍ജിങ് സംവിധാനമല്ല ഇത്. അതിനാല്‍ ബാറ്ററി മുഴുവനായും ചാര്‍ജ് ആവാന്‍ 2 മുതല്‍ 4 മണിക്കൂര്‍ വരെ സമയം വേണ്ടി വരും എന്നാണ് കണക്കാക്കുന്നത്.
വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തില്‍ എത്തുന്നവര്‍ക്ക് ചാര്‍ജ് കുറവാണെങ്കില്‍ ഇത്തരം പോയിന്റുകളില്‍ വാഹനം കണക്ട് ചെയ്ത ശേഷം ആവശ്യങ്ങള്‍ക്കായി പോകാം എന്നത് നേട്ടമാണ്. മൊബൈല്‍ ആപ്പ് വഴിയാണ് ചാര്‍ജിംഗിന് തുക അടയ്ക്കേണ്ടത്. ക്യു ആര് കോഡ് സ്കാന്‍ ചെയ്താല്‍ ഇതിനുള്ള ലിങ്ക് ലഭിക്കുന്ന തരത്തില്‍ പ്രീ പെയ്ഡ് രീതിയിലാണ് ആപ്പിന്റെ പ്രവര്‍ത്തനം.
മുന്‍കൂറായി തുക അടച്ച് ഓരോ തവണയും ചാര്‍ജ് ചെയ്യുമ്പോള്‍ അതില്‍ നിന്ന് തുക കുറവു ചെയ്യും. വൈദ്യുതി ഒരു യൂണിറ്റിന് 9.30 രൂപയാണ് ജി എസ് ടി ഉള്‍പ്പെടെ തുക നിശ്ചയിച്ചിരിക്കുന്നത്. സ്കൂട്ടറോ ബൈക്കോ പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ 24 യൂണിറ്റ് വൈദ്യുതിയും ഓട്ടോറിക്ഷകള്‍ക്കു 47 യൂണിറ്റ് വൈദ്യുതിയും വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.
എസ് എന്‍ പാര്‍ക്ക്, പ്രഭാത് ജംഗ്ഷന്, തെക്കി ബസാര്‍, രാജേന്ദ്ര പാര്‍ക്ക്, കെ എസ് ആര് ടി സി, സ്റ്റേഡിയം, പഴയ ബസ് സ്റ്റാന്‍ഡ്, മേലേ ചൊവ്വ, സിറ്റി, തയ്യില്‍, പാപ്പിനിശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍ ഇലക്ട്രിക് പോസ്റ്റുകളില്‍ ചാര്‍ജിങ് പോയിന്റുകള്‍ ഇതിനോടകം സ്ഥാപിച്ച് കഴിഞ്ഞു. താഴെ ചൊവ്വയിലെ കാര്‍ ചാര്‍ജിംഗ് സ്റ്റേഷന് പുറമേ വളപട്ടണത്തും പടന്നപ്പാലത്തും ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകളുടെ നിര്‍മാണം തുടങ്ങിയിട്ടുണ്ട്.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications