കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വൈദ്യതി ബില്ലിൽ വൻതുക കുടിശിക; ആദിവാസി കോളനികളിൽ നടപടിയുമായി കെഎസ്ഇബി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: വൈദ്യുതി ബില്ലില്‍ കുടിശികയെ തുടർന്ന് മലയോരത്തെ ആദിവാസി കോളനികളിലെ വൈദ്യുതി വിഛേദിക്കല്‍ തുടരുന്നു. കെഎസ്ഇബിക്ക് പിരിഞ്ഞ് കിട്ടാനുള്ളത് എട്ട് ലക്ഷത്തിലധികം രൂപയാണ്. കെഎസ്ഇബി കേളകം സെക്ഷന് കീഴിലെ കൊട്ടിയൂര്‍ കേളകം പഞ്ചായത്തുകളിലെ 16 കോളനികളിലെ 188 കുടുംബങ്ങളാണ് വൈദ്യുതി ബില്ലില്‍ കുടിശിക വരുത്തിയിട്ടുള്ളത്. 290 കുടുംബങ്ങള്‍ക്കാണ് വൈദ്യുതി കണക്ഷന്‍ ഉള്ളത്.

മെക്സിക്കോ തിരിച്ചയച്ച ഇന്ത്യക്കാർ ദില്ലിയിലെത്തി; അനധികൃത കുടിയേറ്റക്കാർക്കുള്ള സന്ദേശമെന്ന് യുഎസ്മെക്സിക്കോ തിരിച്ചയച്ച ഇന്ത്യക്കാർ ദില്ലിയിലെത്തി; അനധികൃത കുടിയേറ്റക്കാർക്കുള്ള സന്ദേശമെന്ന് യുഎസ്

ആയിരം രൂപയില്‍ താഴെ കുടിശിക വരുത്തിയ 58 കുടുംബങ്ങളും ആയിരം മുതല്‍ അയ്യായിരം രൂപ വരെ കുടിശിക വരുത്തിയിട്ടുള്ള 68 കുടുംബങ്ങളും അയ്യായിരം മുതല്‍ പതിനായിരം രൂപ വരെ കുടിശിക വരുത്തിയിട്ടുള്ള 30 തോളം കുടുംബങ്ങളും പതിനായിരത്തിന് മേല്‍ കുടിശിക വരുത്തിയിട്ടുള്ള 30 ഓളം കുടുംബങ്ങളുമാണുള്ളത്. കൊട്ടിയൂര്‍, കേളകം പഞ്ചായത്തുകളിലെ പൂക്കുണ്ട് നരിക്കടവ്, നെല്ലിയോടി, കണ്ടപ്പുനം, പാല്‍ചുരം കോളനികളിലാണ് വന്‍ തുക കെഎസ്ഇബിക്ക് ലഭിക്കാനുള്ളത്.

power

8,64,655 രൂപയാണ് ഈ ഇനത്തില്‍ കെഎസ്ഇബിക്ക് പിരിഞ്ഞ് കിട്ടാനുള്ളത്. വന്‍ തുക കുടിശിക ആയതോടെയാണ് കെഎസ്ഇബി ഫ്യൂസ് ഊരല്‍ നടപടികളുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഇതു കോളനി വാസികള്‍ക്കും ഏറെ ബുദ്ധിമുട്ടായി മാറിയിട്ടുണ്ട്. വന്‍ തുക കുടിശിക ആയതോടെ ഇവര്‍ക്ക് ഇത് അടക്കാനുള്ള യാതൊരു സാഹചര്യവും ഇല്ലെന്നും ഇവര്‍ പറയുന്നു. ഇത് സംബന്ധിച്ച് ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ പഞ്ചായത്ത് ജനപ്രതിനിധികള്‍ ബന്ധപ്പെട്ടപ്പോള്‍ ഫണ്ടില്ലെന്നാണ് ഇവര്‍ പറയുന്നത്. അക്ഷരാര്‍ഥത്തില്‍ കോളനി നിവാസികള്‍ ഇരുട്ടിലാവുന്ന അവസ്ഥയാണ് നിലവിലുള്ളത്.

English summary
KSEB to disconnect power supply in Kannur Adivasis colonies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X