കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെഎസ്എഫ്ഇ: മുഖ്യന്ത്രിയുടെ നിലപാടിനെ പിന്തുണച്ച് ഇപിയും കടകംപള്ളിയും, ഐസക്കിന് കാര്യങ്ങൾ ബോധ്യമായിക്കാണുമെന്ന് കടകംപള്ളി

Google Oneindia Malayalam News

തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജലൻസ് പരിശോധന വിവാദത്തിൽ മുഖ്യമന്ത്രിയുടെ നിലപാടിനെ പിന്തുണച്ച് മന്ത്രിമാരായ ഇപി ജയരാജനും കടകംപള്ളി സുരേന്ദ്രനും. കെഎസ്എഫ്ഇയിൽ നടന്നത് റെയ്ഡല്ലെന്നാണ് ഇപി ജയരാജൻ പറയുന്നത്. നടന്ന കാര്യങ്ങൾ മുഖ്യമന്ത്രി വിശദീകരിച്ചിട്ടുണ്ട്. ധനകാര്യമന്ത്രി തോമസ് ഐസക്കിന് ഇപ്പോൾ കാര്യങ്ങൾ ബോധ്യമായിക്കാണുമെന്നും ഇപി പ്രതികരിച്ചിരുന്നു.

മുഖ്യമന്ത്രി തള്ളിപ്പറഞ്ഞു; ഉളുപ്പ് അവശേഷിക്കുന്നുണ്ടെങ്കില്‍ ഐസക് ഉടന്‍ രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തലമുഖ്യമന്ത്രി തള്ളിപ്പറഞ്ഞു; ഉളുപ്പ് അവശേഷിക്കുന്നുണ്ടെങ്കില്‍ ഐസക് ഉടന്‍ രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല

കെഎസ്എഫ്ഇയിൽ പരിശോധന നടത്താൻ വിജിലൻസിന് എല്ലാ സ്വാതന്ത്ര്യവും ഉണ്ടെന്നായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചത്. വിജിലൻസ് നടത്തിവരുന്നത് സ്വതന്ത്രപരിശോധനയാണ്. അതിനുള്ള സ്വാതന്ത്ര്യം അവർക്ക് ഇപ്പോഴുണ്ട്. നേരത്ത അതില്ലായിരുന്നു. വിജിലൻസ് പരിശോധനയ്ക്കെതിരെ നിലപാട് സ്വീകരിച്ച ആനത്തലവട്ടം ആനന്ദനും ധനമന്ത്രി തോമസ് ഐസക്കിനും ഇപ്പോൾ കാര്യങ്ങൾ ബോധ്യമായിക്കാണുമെന്നുമാണ് കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം.

 epkadakampally-1

ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ വാദം തള്ളി മന്ത്രി ജി സുധാരകൻ. റെയ്ഡ് സ്വാഭാവികമാമെന്നും റെയ്ഡിൽ വിജിലൻസിന് ദുഷ്ടലാക്കില്ലെന്നും തന്റെ വകുപ്പിലും വിജിലൻസ് റെയ്ഡ് നടത്തിയിട്ടുണ്ടെന്നുമാണ് സുധാകരൻ പറഞ്ഞത്. ''കെഎസ്എഫ്ഇ റെയ്ഡുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞതാണ് ശരിയെന്ന് പറഞ്ഞ ജി സുധാരകരൻ തന്റെ വകുപ്പിലും റെയ്ഡ് നടന്നതായും വ്യക്തമാക്കി. റെയ്ഡിനെക്കുറിച്ച് താനൊന്നും അറിഞ്ഞില്ലെന്നും അതൊന്നും നമ്മെ ബാധിക്കില്ല, വിജലൻസിന് ഏത് സമയത്തും അന്വേഷിക്കാം. ചില ക്രമക്കേടുകൾ വിജിലൻസ് തന്നെ അന്വേഷിക്കണം'' സുധാകരൻ പറഞ്ഞു.

കെഎസ്എഫ്ഇയിൽ വിജിലൻസ് റെയ്ഡ് നടത്തിയ സംഭവത്തെ ന്യായീകരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. റെയ്ഡ് നടത്താൻ നിർദേശം നൽകിയത് വിജലൻസ് ഡയറക്ടർ സുധേഷ് കുമാറാണെന്നും വ്യക്തമാക്കിയ മുഖ്യമന്ത്രി പോലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയ്ക്ക് ഇക്കാര്യത്തിൽ പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. റെയ്ഡിനെതിരെ ധനകാര്യമന്ത്രി രംഗത്തെത്തുകയും പല പരാമർശങ്ങളും നടത്തുകയും ചെയ്തിരുന്നു.

സിപിഎമ്മിൽ വിഭാഗീയത രൂക്ഷമാണ് എന്നതിന്റെ തെളിവാണ് കെഎസ്എഫ്ഇ വിജിലൻസ് പരിശോധനാ വിവാദമെന്നാണ് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. മോങ്ങാനിരുന്ന ഐസകിന്റെ തലയിൽ തേങ്ങ വീണു എന്നപോലെയായി കെഎസ്എഫ്ഇ വിവാദങ്ങളെന്നും അദ്ദേഹം പരിസഹിച്ചു. പാർട്ടിക്കുള്ളിലെ വിഭാഗീയത മറനീക്കി പുറത്തുവരികയാണെന്നും വരും ദിവസങ്ങളിൽ ഇത് രൂക്ഷമാകുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

 ബിജെപി എംഎല്‍എയുടെ മര്‍ദ്ദനം; വനിതാ നേതാവിന്റെ ഗര്‍ഭം അലസി, ഭര്‍ത്താവ് കോടതിയിലേക്ക് ബിജെപി എംഎല്‍എയുടെ മര്‍ദ്ദനം; വനിതാ നേതാവിന്റെ ഗര്‍ഭം അലസി, ഭര്‍ത്താവ് കോടതിയിലേക്ക്

മുഖ്യമന്ത്രി തള്ളിപ്പറഞ്ഞു; ഉളുപ്പ് അവശേഷിക്കുന്നുണ്ടെങ്കില്‍ ഐസക് ഉടന്‍ രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തലമുഖ്യമന്ത്രി തള്ളിപ്പറഞ്ഞു; ഉളുപ്പ് അവശേഷിക്കുന്നുണ്ടെങ്കില്‍ ഐസക് ഉടന്‍ രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല

കൊവിഷീൽഡ് സുരക്ഷിതവും രോഗപ്രതിരോധ ശേഷിയുള്ളതും: വളന്റിയറുടെ വാദം തള്ളി സിറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് സുരക്ഷിതവും രോഗപ്രതിരോധ ശേഷിയുള്ളതും: വളന്റിയറുടെ വാദം തള്ളി സിറം ഇൻസ്റ്റിറ്റ്യൂട്ട്

ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച് ജസ്റ്റിന്‍ ട്രൂഡോ, ഇന്ത്യയിലെ സാഹചര്യം ആശങ്കപ്പെടുത്തുന്നു!!ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച് ജസ്റ്റിന്‍ ട്രൂഡോ, ഇന്ത്യയിലെ സാഹചര്യം ആശങ്കപ്പെടുത്തുന്നു!!

സ്വപ്‌നയുടെ മഹത്തായ സേവനത്തിന് സര്‍ക്കാര്‍ ചെലവഴിച്ചത് മാസം 3.18 ലക്ഷം; ചോദ്യങ്ങളുമായി വിടി ബല്‍റാംസ്വപ്‌നയുടെ മഹത്തായ സേവനത്തിന് സര്‍ക്കാര്‍ ചെലവഴിച്ചത് മാസം 3.18 ലക്ഷം; ചോദ്യങ്ങളുമായി വിടി ബല്‍റാം

Recommended Video

cmsvideo
സര്‍ക്കാരിനെ പുകഴ്ത്തി നടി എസ്തര്‍ | Oneindia Malayalam

English summary
KSFE controversy: EP Jayarajan and Kadakampally Surendra supports Chief minister's stand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X