കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയക്കെടുതി: കെഎസ്ആര്‍ടിസി കണ്ണൂരില്‍ നിന്നുള്ള അന്തര്‍സംസ്ഥാന സര്‍വീസുകള്‍ റദ്ദാക്കി!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കനത്തമഴയെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ദീര്‍ഘദൂര അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ റദ്ദാക്കി. മലയോരത്തേക്കുള്ള മുഴുവന്‍ സര്‍വ്വീസുകളും റദ്ദാക്കിയ കെഎസ്ആര്‍ടിസി യാത്രക്കാരില്ലാത്തതിനാല്‍ ഉള്‍ഭാഗത്തേക്കുള്ള സര്‍വീസുകളും റദ്ദാക്കി. ഉരുള്‍പൊട്ടല്‍ ഭീഷണിയും കനത്തമഴയും കണക്കിലെടുത്താണ് ദീര്‍ഘദൂര സര്‍വിസുകള്‍ റദ്ദാക്കിയത്. ബെംഗളുരു- മൈസൂര്‍ ഭാഗങ്ങളിലേക്കുള്ള ദീര്‍ഘദൂര സര്‍വീസാണ് തടസപ്പെട്ടത്.

ദുരന്ത പെയ്തിനിടയിലെ വ്യാജ പ്രചാരണം; യുവാവിനെ പോലീസ് പൂട്ടി!! നടപടി ഡിവൈഎഫ്ഐയുടെ പരാതിയില്‍ ദുരന്ത പെയ്തിനിടയിലെ വ്യാജ പ്രചാരണം; യുവാവിനെ പോലീസ് പൂട്ടി!! നടപടി ഡിവൈഎഫ്ഐയുടെ പരാതിയില്‍

പ്രളയഭീതി നിലനില്‍ക്കുന്നതിനാലാണ് മലയോര മേഖലയിലേക്കുള്ള സര്‍വിസുകള്‍ റദ്ദാക്കിയത്. കണ്ണൂരില്‍ നിന്നു കോയമ്പത്തൂരിലേക്കുള്ള ഒരു സര്‍വീസും കണ്ണൂരില്‍ നിന്നു മൈസുരുവിലേക്കുള്ള ഒരു സര്‍വിസും കണ്ണൂരില്‍ നിന്നു ബംഗളുരുവിലേക്കുള്ള നാലു സര്‍വിസുകളും കണ്ണൂരില്‍ നിന്നു ഊട്ടിയിലേക്കുമുള്ള ഒരു സര്‍സുമാണ് റദ്ദാക്കിയത്.

ksrtc-02-14701146

കോളിത്തട്ട്, വീരാജ്‌പേട്ട, ആലക്കോട്, ഇരിട്ടി, ഓടക്കടവ്, കുടിയാല, ചെറുപുഴ, കീഴ്പ്പള്ളി തുടങ്ങി 20 സ്ഥലങ്ങളിലേക്കുള്ള സര്‍വിസുകള്‍ ഇന്നലെ റദ്ദാക്കിയിരുന്നു. ദേശീയപാത വഴിയുള്ള സര്‍വിസിനാണ് ഇന്നലെ കെ.എസ്.ആര്‍.ടി.സി പ്രാധാന്യം നല്‍കിയത്. ഇതുകൂടാതെ യാത്രാദുരിതം പരിഹരിക്കുന്നതിനായി കെ. എസ്. ആര്‍.ടി.സി കണ്ണൂര്‍ ഡിപ്പോയില്‍ നിന്നും കണ്ണൂരില്‍ നിന്ന് കോഴിക്കോടേയ്ക്കും തിരുവനന്തപുരത്തേക്കും അധിക സര്‍വിസ് നടത്തി.

English summary
KSRTC cancells all inter state service from Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X