കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സർവീസ് ലാഭകരം: പഴയങ്ങാടി റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തുന്നു, പ്രതിഷേധം....

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍- പയ്യന്നൂര്‍ റൂട്ടില്‍ പഴയങ്ങാടി വഴി ഓടുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ പൂര്‍ണമായും പിന്‍ വാങ്ങുന്നു. ശനിയാഴ്ച ഈ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസ് നടത്തിയില്ല. പി.എസ്.സി പരീക്ഷയുടെ ഭാഗമായി ബസുകളിലെല്ലാം വന്‍ തിരക്കായിട്ടും കെ.എസ്. ആര്‍.ടി.യുടെ അസാന്നിധ്യം വ്യാപക ആക്ഷേപത്തിനിടയാക്കി. ഏതാനും മാസങ്ങളായി മൂന്ന് ബസുകളാണ് റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി സര്‍വിസ് നടത്തി വരുന്നത്.

കശ്മീരിനെ മുഖ്യധാരയിലെത്തിച്ചത് 56 ഇഞ്ച് നെഞ്ചളവുള്ള വ്യക്തി: മോദിയെ പുകഴ്ത്തി അമിത് ഷാകശ്മീരിനെ മുഖ്യധാരയിലെത്തിച്ചത് 56 ഇഞ്ച് നെഞ്ചളവുള്ള വ്യക്തി: മോദിയെ പുകഴ്ത്തി അമിത് ഷാ

അതില്‍ പയ്യന്നൂര്‍ ഡിപ്പോവില്‍ നിന്നുള്ള ഒരു ബസ് സര്‍വിസ് നിറുത്തിയിട്ട് ആഴ്ച ഒന്നായി. കണ്ണൂര്‍ ഡിപ്പോവില്‍ നിന്നും സര്‍വിസ് നടത്തുന്ന ബസുകളാണ് ശനിയാഴ്ച പൂര്‍ണമായും സ്തംഭിച്ചത്. ഓടുമ്പോള്‍ തന്നെ പലപ്പോഴും ട്രിപ്പുകള്‍ മുടക്കുന്നതും പതിവാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. നോട്ടിഫൈഡ് റൂട്ടായും തുടര്‍ന്ന് ദേശസാല്‍കൃതമായും കണ്ണൂര്‍ - പഴയങ്ങാടി- പയ്യന്നൂര്‍ റൂട്ടിനെ മാറ്റുമെന്ന് ജനപ്രതിനിധികളും ഭരണാധികാരികളും പല തവണയായി പ്രഖ്യാപനം നടത്താറുണ്ടെങ്കിലും എല്ലാം പാഴാകുന്ന കാഴ്ചയാണുള്ളത്.

ksrtc-157099

പ്രഖ്യാപന ത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം 11 ബസുകള്‍ ചെയിന്‍ സര്‍വിസായി ഏതാനും ആഴ്ചകള്‍ സര്‍വിസ് നടത്തിയെങ്കിലും പിന്നീട് ഘട്ടം ഘട്ടമായി സര്‍വിസ് പൂര്‍ണമായി ഒഴിവാക്കുന്ന അവസ്ഥയിലാണിപ്പോള്‍. കണ്ണൂര്‍- പയ്യന്നൂര്‍ റൂട്ടില്‍ പഴയങ്ങാടി, പിലാത്തറ വഴി ദേശീയ പാതയെ അപേക്ഷിച്ച് ആറു കി.മീറ്ററോളം ദൂരം കുറവാണ്. കൂടാതെ തിരക്കേറിയതും വളരെ ലാഭകരമായ റൂട്ടായിട്ടും കെ.എസ്. ആര്‍.ടി.സി അധികൃതരുടെ പിടിപ്പുകേടാണ് ലാഭകരമായ റൂട്ടിനെ അവഗണിക്കാന്‍ കാരണമാകുന്നത്.

English summary
KSRTC ends service in Pazhayangadi route
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X