കണ്ണൂരില്‍ നിന്നും ബെംഗളുരുവിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ്: ആഗസ്റ്റ് 26 മുതൽ പത്ത് ദിവസത്തേക്ക് ബസുക
കണ്ണൂര്‍: കണ്ണൂര്‍- ബംഗളൂരു കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ഈ മാസം 26 മുതല്‍ തുടങ്ങും. ബംഗളൂരിലേക്കുള്ള ആദ്യ ട്രിപ്പിന്റെ സീറ്റd റിസര്‍വേഷന്‍ പൂര്‍ത്തിയായി. രാവിലെ ഏഴരയ്ക്കു കണ്ണൂര്‍ ഡിപ്പോയില്‍ നിന്നും പുറപ്പെടുന്ന ബസ് വൈ്കുന്നേരം മൂന്നുമണിക്കാണ് ബംഗളൂരിലേത്തുക. അന്നേ ദിവസം രാത്രി പതിനൊന്നുമണിക്ക് പുറപ്പെടുന്ന ബസ് പിറ്റേന്ന് രാവിലെ എട്ടുമണിക്ക് കണ്ണൂരിലെത്തുന്നതോടെയാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.ബംഗളൂരില്‍ നിന്നും ഓണക്കാലത്ത് നാട്ടിലെത്താന്‍ ആഗ്രഹിക്കുന്നവര്‍ വലിയൊരു ആശ്വാസമാണ് കെഎസ്ആര്‍ടിസി സര്‍വീസ്.
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ നൂറുകണക്കിനാളുകളാണ് കൊവിഡ് തുടങ്ങി അഞ്ചരമാസക്കാലമായി നാട്ടിലെത്താന്‍ കഴിയാതെ ബംഗളൂരു, മൈസൂരുനഗരങ്ങളില് കുടുങ്ങിക്കിടക്കുന്നത്. സെപ്തംബര്‍ ആറുവരെ സര്‍വീസുണ്ടാകും. എന്നാല്‍ ഈ റൂട്ടില്‍ സ്വകാര്യബസുകള്‍ സര്‍വീസ് നടത്തുന്നില്ല. 609രൂപയാണ് യാത്രാനിരക്ക് ജില്ലയില്‍ കണ്ണൂര്‍ ഡിപ്പോയില്‍ നിന്നുമാത്രമേ ബംഗളൂരിലേക്ക് സര്‍വീസ് നടത്തുന്നുള്ളൂ. 39 സീറ്റുകളുള്ള സൂപ്പര്‍ ഡീലക്സ് ബസാണ് സര്‍വീസ് നടത്തുന്നത്. കണ്ണൂര്‍, ഇരിട്ടി, വീരാജ് പേട്ട, മൈസൂര്‍ വഴിയാണ് യാത്ര.

ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ധാരണയനുസരിച്ച് കര്‍ണാടകത്തില്‍ നിന്നും കേരളത്തിലേക്കു വരുന്നവര്‍ക്കു ജാഗ്രതാപോര്‍ട്ടലില്‍ രജിസ്ട്രേഷന് നിര്‍ബന്ധമാക്കിയിട്ടുണ്ട്.ഇതുകൂടാതെ രജിസ്ട്രേഷന് ഉള്‍പ്പെടെയുള്ള രേഖകള്‍ കെ. എസ്. ആര്.ടി. കണ്ടക്ടറെ കാണിക്കണം. ഇതിനിടെ ഓണത്തോടനുബന്ധിച്ചു കണ്ണൂര്‍ ജില്ലയിലെത്തുന്നവര്‍ക്ക് യാതൊരു ഇളവും ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചിട്ടില്ലെന്നു ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ നാരായണ്‍ നായ്ക്ക് അറിയിച്ചു.
നാട്ടിലെത്തിയവര്‍ക്ക് രണ്ടാഴ്ചത്തേക്ക് ക്വാറന്റൈന് നിര്‍ബന്ധമാണ്. ഷോര്‍ട്ട് വിസിറ്റ് പാസെടുത്തു വരുന്നവര്‍ നാട്ടിലെത്തിയാല്‍ നിശ്ചിത ദിവസത്തിനുള്ളില്‍ മടങ്ങണം. ഇവര്‍ തിരികെ പോയാല്‍ വീട്ടുകാര്‍ ക്വാറന്റീനില്‍ കഴിയണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കൊവിഡ് പകരാതിരിക്കാന്‍ കെഎസ്ആര്‍ടിസി അധികൃതരും സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
പനി, ചുമ, തൊണ്ട വേദന, ശ്വാസം മുട്ടല്‍, മണം ഇല്ലായ്മ, വയറിളക്കം എന്നീരോഗലക്ഷണങ്ങളുള്ളവരെ ഡ്യൂട്ടിക്ക് നിയോഗിക്കില്ല. അന്‍പതു വയസിനു താഴെയുള്ളവരെ മാത്രമേ കൊവിഡ് ഡ്യൂട്ടിക്കായി നിയോഗിക്കുകയുള്ളൂ. ജീവനക്കാര്‍ ത്രീലെയര്മാസ്കും മുഖത്ത് ഷീല്‍ഡും ധരിക്കും. നിശ്ചിത സാമൂഹിക അകലം പാലിച്ച് ബസിനരികില്‍ പുറത്തുവച്ചു തന്നെ ടിക്കറ്റു നല്‍കുകയോ റിസര്‍വേഷന്‍ ടിക്കറ്റു പരിശോധിക്കുകയോ ചെയ്യും. കൈകള്‍ സാനിറ്റേസര്‍ ഉപയോഗിച്ചു വൃത്തിയാക്കും. ജീവനക്കാര്‍ യാത്രക്കാരുമായി അടുത്ത് ഇടപെഴകുന്നതും കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ട്. സര്‍വീസ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഡീലക്സ് ബസ് കണ്ണൂര്‍ ഡിപ്പോയില്‍ നിന്നും അണുനശീകരണം നടത്തി.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications