കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരില്‍ നിന്നും ബെംഗളുരുവിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ്: ആഗസ്റ്റ് 26 മുതൽ പത്ത് ദിവസത്തേക്ക് ബസുക

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍- ബംഗളൂരു കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ഈ മാസം 26 മുതല്‍ തുടങ്ങും. ബംഗളൂരിലേക്കുള്ള ആദ്യ ട്രിപ്പിന്റെ സീറ്റd റിസര്‍വേഷന്‍ പൂര്‍ത്തിയായി. രാവിലെ ഏഴരയ്ക്കു കണ്ണൂര്‍ ഡിപ്പോയില്‍ നിന്നും പുറപ്പെടുന്ന ബസ് വൈ്കുന്നേരം മൂന്നുമണിക്കാണ് ബംഗളൂരിലേത്തുക. അന്നേ ദിവസം രാത്രി പതിനൊന്നുമണിക്ക് പുറപ്പെടുന്ന ബസ് പിറ്റേന്ന് രാവിലെ എട്ടുമണിക്ക് കണ്ണൂരിലെത്തുന്നതോടെയാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.ബംഗളൂരില്‍ നിന്നും ഓണക്കാലത്ത് നാട്ടിലെത്താന്‍ ആഗ്രഹിക്കുന്നവര്‍ വലിയൊരു ആശ്വാസമാണ് കെഎസ്ആര്‍ടിസി സര്‍വീസ്.

ആനന്ദ് ശര്‍മയും ഭൂപീന്ദര്‍ ഹൂഡയും കത്തയക്കാന്‍ ശ്രമിച്ചു, രണ്ട് മാസം മുമ്പ്, വെളിപ്പെടുത്തി പട്ടേല്‍ആനന്ദ് ശര്‍മയും ഭൂപീന്ദര്‍ ഹൂഡയും കത്തയക്കാന്‍ ശ്രമിച്ചു, രണ്ട് മാസം മുമ്പ്, വെളിപ്പെടുത്തി പട്ടേല്‍

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ നൂറുകണക്കിനാളുകളാണ് കൊവിഡ് തുടങ്ങി അഞ്ചരമാസക്കാലമായി നാട്ടിലെത്താന്‍ കഴിയാതെ ബംഗളൂരു, മൈസൂരുനഗരങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. സെപ്തംബര്‍ ആറുവരെ സര്‍വീസുണ്ടാകും. എന്നാല്‍ ഈ റൂട്ടില്‍ സ്വകാര്യബസുകള്‍ സര്‍വീസ് നടത്തുന്നില്ല. 609രൂപയാണ് യാത്രാനിരക്ക് ജില്ലയില്‍ കണ്ണൂര്‍ ഡിപ്പോയില്‍ നിന്നുമാത്രമേ ബംഗളൂരിലേക്ക് സര്‍വീസ് നടത്തുന്നുള്ളൂ. 39 സീറ്റുകളുള്ള സൂപ്പര്‍ ഡീലക്‌സ് ബസാണ് സര്‍വീസ് നടത്തുന്നത്. കണ്ണൂര്‍, ഇരിട്ടി, വീരാജ് പേട്ട, മൈസൂര് വഴിയാണ് യാത്ര.

 ksrtc-bangalore

ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ധാരണയനുസരിച്ച് കര്‍ണാടകത്തില്‍ നിന്നും കേരളത്തിലേക്കു വരുന്നവര്‍ക്കു ജാഗ്രതാപോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.ഇതുകൂടാതെ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ കെ. എസ്. ആര്‍.ടി. കണ്ടക്ടറെ കാണിക്കണം. ഇതിനിടെ ഓണത്തോടനുബന്ധിച്ചു കണ്ണൂര്‍ ജില്ലയിലെത്തുന്നവര്‍ക്ക് യാതൊരു ഇളവും ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചിട്ടില്ലെന്നു ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ നാരായണ്‍ നായ്ക്ക് അറിയിച്ചു.

നാട്ടിലെത്തിയവര്‍ക്ക് രണ്ടാഴ്ചത്തേക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. ഷോര്‍ട്ട് വിസിറ്റ് പാസെടുത്തു വരുന്നവര്‍ നാട്ടിലെത്തിയാല്‍ നിശ്ചിത ദിവസത്തിനുള്ളില്‍ മടങ്ങണം. ഇവര്‍ തിരികെ പോയാല്‍ വീട്ടുകാര്‍ ക്വാറന്റീനില്‍ കഴിയണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കൊവിഡ് പകരാതിരിക്കാന്‍ കെഎസ്ആര്‍ടിസി അധികൃതരും സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

പനി, ചുമ, തൊണ്ട വേദന, ശ്വാസം മുട്ടല്‍, മണം ഇല്ലായ്മ, വയറിളക്കം എന്നീരോഗലക്ഷണങ്ങളുള്ളവരെ ഡ്യൂട്ടിക്ക് നിയോഗിക്കില്ല. അന്‍പതു വയസിനു താഴെയുള്ളവരെ മാത്രമേ കൊവിഡ് ഡ്യൂട്ടിക്കായി നിയോഗിക്കുകയുള്ളൂ. ജീവനക്കാര്‍ ത്രീലെയര്‍മാസ്‌കും മുഖത്ത് ഷീല്‍ഡും ധരിക്കും. നിശ്ചിത സാമൂഹിക അകലം പാലിച്ച് ബസിനരികില്‍ പുറത്തുവച്ചു തന്നെ ടിക്കറ്റു നല്‍കുകയോ റിസര്‍വേഷന്‍ ടിക്കറ്റു പരിശോധിക്കുകയോ ചെയ്യും. കൈകള്‍ സാനിറ്റേസര്‍ ഉപയോഗിച്ചു വൃത്തിയാക്കും. ജീവനക്കാര്‍ യാത്രക്കാരുമായി അടുത്ത് ഇടപെഴകുന്നതും കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ട്. സര്‍വീസ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഡീലക്‌സ് ബസ് കണ്ണൂര്‍ ഡിപ്പോയില്‍ നിന്നും അണുനശീകരണം നടത്തി.

English summary
KSRTC to start bus service from Kannur to Bengaluru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X