ഫലപ്രഖ്യാപനത്തിന് ശേഷം സംഘര്‍ഷം? കെഎസ്യു പോലീസ് സ്റ്റേഷന് ഉപരോധിച്ചു
കണ്ണൂര്‍:കണ്ണൂര്‍ സര്‍വകലാശാല യൂനിയന്‍ പരിധിയിലെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം പള്ളിക്കുന്ന് വനിതാ കോളേജില്‍ സംഘര്‍ഷം. കെഎസ്യു വനിതാ പ്രവര്‍ത്തകരെ പുറത്ത് നിന്നുള്ള എസ്എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായാണ് പരാതി.തങ്ങളെ മര്ദ്ദിച്ചവര്ക്കെതിരെനടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെയുളള കെഎസ്യു പ്രവര്‍ത്തകര്‍ കോളേജിന് മുന്‍വശത്തുളള ദേശീയ പാത ഉപരോധിച്ചു.തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലിസ്സ്റ്റേഷനിലെക്ക് പ്രവര്‍ത്തകരെ ബലംപ്രയോഗിച്ചു മാറ്റി. ഇതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ്സ്റ്റേഷന്‍ ഉപരോധിച്ചു.
സ്റ്റേഷനു മുന്പില് സമരം പോലീസ് സ്റ്റേഷന്റെ മുന്നിലേക്ക് കുത്തിയിരുന്ന് കെഎസ്യു പ്രവര്‍ത്തകര്‍ഉപരോധിച്ചു. ഇതേ തുടര്‍ന്ന് ഇവരെ കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്റ്റേഷനുമുന്പില് നിന്നും ബലംപ്രയോഗിച്ചു മാറ്റാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പൊലിസുമായി ഉന്തുംതളളുമുണ്ടായി. തങ്ങളെ മര്ദ്ദിച്ചവര്ക്കെതിരെകേസെടുക്കാതെ പിന്തിരിഞ്ഞു പോകില്ലെന്നാണായിരുന്നു പ്രവര്‍ത്തകര്‍ പറഞ്ഞു.തുടര്ന്ന്ഡി.സി.സി ഓഫീസില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കളെത്തിയാണ് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്. കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ്ഷമ്മാസ്, ജില്ലാപ്രസിഡന്റ്കെ.പി അതുല്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്കി.

വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ണൂര്‍ കൃഷ്ണമേനോന് വനിതാ കോളേജില്‍ കോളേജില്‍ കെ എസ് യു ചെയര്‍പേഴ്സണ്‍ ചരിത്രവിജയം നേടിയതിന്റെ അതൃപ്തിയാണ് അക്രമത്തിന്കാരണമെന്ന് കെ. എസ്.യു ജില്ലാ അധ്യക്ഷന്‍കെ.പി അതുല്‍ ആരോപിച്ചു. കെ. എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ്ഷമ്മാസ്,ഡി.സി.സിഅധ്യക്ഷന്‍ മാര്‍ട്ടിന്‍ജോര്‍ജ് എന്നിവരും വിവരമറിഞ്ഞ് പൊലിസ്സ്റ്റേഷനിലെത്തിയിരുന്നു.കണ്ണൂര്‍ സര്‍വകലാശാല കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ പുറമേ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരിടപെട്ട് ബോധപൂര്‍വം സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്ന പ്രവണത ജനാധിപത്യ മര്യാദയ്ക്കു നിരക്കുന്നതല്ലെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്ട്ടിന് ജോര്‍ജ്ജ് പ്രസ്താവനയില്‍ പറഞ്ഞു.
കോളേജ് യൂണിയന് തെരഞ്ഞെടുപ്പ് വിദ്യാര്‍ത്ഥി സംഘടനകള്‍ അതിന്റെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് ഉള്‍ക്കൊണ്ട് നടത്തുമ്പോള്‍ അതിലെ ബാഹ്യ ഇടപെടലുകളാണ് സംഘര്‍ഷത്തിനിടയാക്കുന്നത്. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരല്ലാത്ത ക്രിമിനല്‍ സംഘങ്ങളാണ് എസ്.എഫ്.ഐക്കാരെന്ന പേരില്‍ സംഘടിച്ചെത്തി ജില്ലയില്‍ പലയിടങ്ങളിലും അക്രമം നടത്തിയത്. കെ.എസ്.യു ജില്ലാ പ്രസിഡന്റിനു നേരെയും വനിത കോളേജിലടക്കും യുഡിഎഫ് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ക്കു നേരെയും അക്രമമുണ്ടായി. ഇത്തരം ബാഹ്യ ഇടപെടലുകള്‍ നിയന്ത്രിക്കാന്‍ സിപിഎം നേതൃത്വം തയ്യാറാകണം.
കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ത്ഥികളല്ലാത്ത പുറമേ നിന്നുള്ളവരെ ഇറക്കി വെല്ലുവിളിക്കുന്നത് തീര്‍ത്തും അപലപനീയമാണ്. എസ്.എഫ്.ഐയുടെ അക്രമരാഷ്ട്രീയത്തിനെതിരേ വലിയ തോതില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഉയര്‍ന്നു വരുന്ന വികാരത്തിന്റെ പ്രതിഫലനമാണ് കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ പലയിടങ്ങളിലും അവര്‍ക്കുണ്ടായ സമ്പൂര്‍ണ പരാജയം.
ഏകപക്ഷീയമായ വിജയം എസ്.എഫ്.ഐക്കുണ്ടാകാറുള്ള കോളേജുകളില്‍ പോലും കെഎസ്യു മുന്നണിക്ക് നേട്ടമുണ്ടാക്കാന്‍ സാധിച്ചത് കലാലയങ്ങള്‍ മാറി ചിന്തിക്കുന്നതിന്റെ തെളിവാണ്. അക്രമവും ഭീഷണിയും കൊണ്ട് എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ നോക്കേണ്ടെന്നും അതിക്രമങ്ങള്‍ക്കെതിരേ പ്രതിരോധം തീര്‍ക്കുന്ന വിദ്യാര്‍ത്ഥി സമൂഹത്തിന് പൂര്‍ണപിന്തുണ കോണ്‍ഗ്രസ് പ്രസ്ഥാനം നല്‍കുമെന്നും മാര്ട്ടിന് ജോര്‍ജ് പറഞ്ഞു. അഭിമാനകരമായ വിജയം നേടിയ കെ.എസ്.യുവിന്റേയും മുന്നണിയുടെയും പോരാളികളെ ഡിസിസി പ്രസിഡന്റ് അഭിനന്ദിച്ചു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications