കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കോളേജ് യൂനിയൻ തെരഞ്ഞെടുപ്പ്, പരാതിയുമായി കെഎസ്യു
തലശേരി:കണ്ണൂർ ജില്ല ബി. കാറ്റഗറിയിൽ ഉൾപ്പെട്ട സാഹചര്യത്തിൽ ജില്ലാ കലക്ടറുടെ നിർദേശങ്ങൾ ലംഘിച്ച് കണ്ണൂർ സർവ്വകലാശാല കോളേജ് യൂനിയൻ തിരഞ്ഞെടുപ്പ് നടത്തിയ സർവ്വകലാശാല വൈസ് ചാൻസിലർ പ്രൊ ഗോപിനാഥ് രവീന്ദ്രൻ , രജിസ്ട്രാർ പ്രൊഫ ജോബി കെ ജോസ് , ഡി.എസ്.എസ് ഡോ. നഫീസ ബേബി എന്നിവർക്കെതിരെ പകർച്ചവ്യാധി നിയമ പ്രകാരം നടപടികൾ കൈ കൊള്ളണമെന്നാവശ്യപ്പെട്ട് കെ.എസ്.യു. രംഗത്തെത്തി.
വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും ഡി.എസ്.എസിനുമെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ജില്ലാകലക്ടർക്ക് ഇന്ന് രേഖാമൂലം പരാതി നൽകി. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ കെ.എസ്.യു. ജില്ലാ കലക്ടർക്ക് 24ന് കത്ത് നൽകിയിരുന്നു.

ജില്ലാ കലക്ടർ 25ന് വൈസ് ചാൻസലർക്ക് നൽകിയ ഉത്തരവിൽ കർശന നിയന്ത്രണം പാലിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്നും ഏതെങ്കിലും കാരണത്താൽ ജില്ല ബി യോ, സി കാറ്റഗറിയിലോ ഉൾപ്പെട്ടാൽ തിരഞ്ഞെടുപ് മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ തിരഞ്ഞെടുപ്പ് ദിവസം ബി കാറ്റഗറി ആയിട്ടും തിരഞ്ഞെടുപ്പ് നടത്തുക മാത്രമല്ല കോവിഡ് രോഗ വ്യാപനത്തിന് കാരണമാവും വിധം വിദ്യാർഥികൾ കൂടിചേരുന്ന അവസ്ഥ സർവ്വകലാശാല അധികൃതർ മനപ്പുർവ്വം സൃഷ്റ്റച്ചെന്നും കലക്ടർക്ക് മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications