ബ്രണ്ണന്‍ കോളേജില്‍ നേതൃപഠന ക്യാംപുമായി കെഎസ്യു
തലശേരി: ധര്‍മടം ബ്രണ്ണന്‍ കോളേജില്‍ ജില്ലാ നേതൃക്യാംപുമായി കെഎസ്യു. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് പഠിച്ച ബ്രണ്ണന്‍ കോളേജില്‍ പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് കെഎസ്യു പ്രവര്‍ത്തകര്‍ തങ്ങളുടെതായ ഒരു പരിപാടി നടത്തുന്നത്. നേരത്തെ കെഎസ്യു കൊടിമരം സ്ഥാപിച്ചിരുന്നുവെങ്കിലും അജ്ഞാതര്‍ ക്യാംപസില്‍ നിന്നും പിഴുതുമാറ്റിയിരുന്നു. സംഘടനാപരമായും രാഷ്ട്രീയമായും വെല്ലുവിളികള്‍ നേരിടുന്നതും സിപിഎം ശക്തി കേന്ദ്രമായ ധര്‍മടത്തെ ബ്രണ്ണന്‍ കോളേജില്‍ ജില്ലാ ക്യാമ്പ് നടത്തുക എന്നത് രാഷ്ട്രീയ തീരുമാനമായി കെഎസ്യു ആര്‍ജ്ജവത്തോടെ സ്വീകരിക്കുകയായിരുന്നു.
സെമി കേഡര്‍ സംഘടനാ സംവിധാനങ്ങള്‍ പോഷകസംഘടനകളിലൂടെ നടപ്പിലാക്കുകയെന്നപാര്ട്ടി തീരുമാനം മുന്‍ നിര്‍ത്തി പുതിയ പ്രവര്‍ത്തന ശൈലി ഉള്‍ക്കൊണ്ട് കൊണ്ടായിരുന്നു കെഎസ്യു ക്യാമ്പ്.കൃത്യമായ അടുക്കും ചിട്ടയോടും കൂടെ പഠന ക്ലാസുകള്‍ക്കും,ക്രിയാത്മക ചര്‍ച്ചകള്‍ക്കും വേദിയായ ക്യാമ്പിലൂടെ ശക്തമായ സംഘടനാ തീരുമാനങ്ങളും നയങ്ങളും താഴെ തട്ടില്‍ നടപ്പിലാക്കുകയാണ് ലക്ഷ്യം. ജില്ലയിലെ പതിനൊന്ന് ബ്ലോക്ക് കമ്മിറ്റികളില്‍ നിന്നും വിവിധ യൂണിറ്റ് കമ്മിറ്റികളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന നേതൃ പഠന ക്യാംപ് കെ.എസ്.യുവിലെ പുതിയ ശൈലി മാറ്റത്തിനുള്ള ശംഖൊലിയായി മാറി.

പതിവ് രീതികളില്‍ നിന്ന് വ്യത്യസ്തമായി നേതാക്കളുടെ നീണ്ട നിര പ്രസംഗങ്ങളുമില്ലാതെയുള്ള ക്യാംപിന്റെ പുതിയ ഘടന അടിമുടി മാറ്റത്തിന്റെ പ്രതിഫലനമായി മാറിയിട്ടുണ്ട്. ജില്ലാ പ്രസിഡന്റ് എം.സി അതുല്‍ പതാക ഉയര്‍ത്തിയാണ് ക്യാമ്പിന് തുടക്കം കുറിച്ചത്. സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഫര്ഹാന് മുണ്ടേരി,ആദര്‍ശ് മാങ്ങാട്ടിടം,അന്‍സില്‍ വാഴപ്പള്ളില്‍,ആകാശ് ഭാസ്കരന്, സുഹൈല്‍ ചെമ്പന്തൊട്ടി എന്നിവരും സന്നിഹിതരായിരുന്നു.
വിവിധ വിഷയങ്ങളില്‍ പ്രമുഖര്‍ ക്ലാസുകള്‍ നയിച്ചു. 'ഇന്ത്യ' എന്ന പേരില്‍ രാജ്യത്തിന്റെ രക്ഷക്ക് വിദ്യാര്‍ത്ഥി മുന്നേറ്റം എന്ന പ്രമേയം ആസ്പദമാക്കി ദേശീയ പ്രതിപക്ഷ മുന്നേറ്റത്തിനുള്ള പിന്തുണ കൂടിയാണ് ക്യാംപെന്ന് ജില്ലാ പ്രസിഡന്റ് എം.സി അതുല്‍ പറഞ്ഞു. തട്ടിപ്പിലൂടെയും വ്യാജന്മാരിലൂടേയും കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ നിലവാരം തകര്‍ത്ത് കലാലയങ്ങളെ അരാജകത്വത്തിലേക്ക് നയിക്കാനും വിദ്യാര്‍ത്ഥികളെ ക്രൂരന്മാരായി മാറ്റാനും എസ്.എഫ്.ഐ ബോധപൂര്‍വ്വം പരിശ്രമിക്കുന്നുണ്ടെന്നും ഇതിനെ എതിര്‍ത്ത് തോല്പിക്കാന് മാനവികതയിലൂന്നിയ ശൈലിയിലൂടെ മുന്നോട്ട് പോകണമെന്ന് വിവിധ സെഷനുകളിലെ ചര്‍ച്ചയില്‍ അഭിപ്രായം ഉയര്‍ന്നു. മാനവികത ഉയര്‍ത്തിപ്പിടിച്ച് ഭാവിലോകത്തിന്റെ നായകരാവാന്‍ പഠനവും സമരവും സമന്വയിപ്പിച്ച് മുന്നോട്ട് പോകാന്‍ ഗാന്ധിയന്‍ ദാര്‍ശനികതയും ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാഴ്ചപ്പാടുകളും കരുത്ത് പകരുമെന്ന് പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി. കണ്ണൂര്‍ മേയര്‍ അഡ്വ. ടി.ഒ മോഹനന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം,യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി,ഡോ.ഷമ മുഹമ്മദ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.വി ജയരാജന്,കെ. കമല്‍ജിത്,കെ.എസ്.യു സംസ്ഥാന ഭാരവാഹികളായ ആന്‍ സെബാസ്റ്റ്യന്‍,അജാസ് കുഴല്‍മന്ദം,അര്ജുന് കറ്റയാട്ട് അനീഷ് ആന്റണി,അനന്ദ കൃഷ്ണന്,പ്രവാസ് ഉണ്ണിയാടാന്,തൗഫീഖ് രാജന്,ഷഫ്രിന് എം.കെ, എന്നിവര്‍ തുടങ്ങിയവര്‍ ക്യാംപിനെ അഭിസംബോധന ചെയ്തു. ജില്ലാ നേതാക്കളായ ആഷിത്ത് അശോകന്,ഉജ്ജ്വല്‍ പവിത്രന്,മുഹമ്മദ് റാഹിബ്,വിഷ്ണു നാരായണന്,രാഗേഷ് ബാലന്,അമല്‍ തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications