Get Updates
Get notified of breaking news, exclusive insights, and must-see stories!

സിദ്ധാര്‍ത്ഥന്റെ മരണം ആത്മഹത്യയാക്കാന്‍ ദൃശ്യം മോഡല്‍ തിരക്കഥയെന്ന ആരോപണവുമായി കെഎസ്‌യു

കണ്ണൂര്‍: പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ കൊലപാതകം ആത്മഹത്യയാക്കി മാറ്റാന്‍ തുടക്കം മുതലെ ആസൂത്രിത നീക്കം നടത്തിയെന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ്. ദൃശ്യം സിനിമയെ വെല്ലുന്ന തിരക്കഥയാണ് ഇത്തരം ശ്രമങ്ങളുടെ ഭാഗമായി നടന്നത്. ആത്മഹത്യയാണെന്ന പൊതുബോധം സൃഷ്ടിക്കുന്നതിനുളള ബോധപൂര്‍വ്വമായ നീക്കങ്ങളാണ് ഡീനിന്റെയും പൊലിസിന്റെയും ഭാഗത്തുനിന്നുണ്ടായത്.

സംഭവം നടന്ന ദിവസം വൈകുന്നേരം വൈത്തിരി പൊലിസ് സ്റ്റേഷനില്‍ എടുത്ത എഫ്.ഐ.ആര്‍. നമ്പര്‍77-2024-ല്‍ തന്നെ അട്ടിമറി നീക്കത്തിനുളള തെളിവുകളുണ്ട്. സ്വാഭാവിക മരണത്തിന് കേസെടുത്തുകൊണ്ടുളള എഫ്.ഐ.ആറില്‍ ടിയാന്‍ ഏതോ മാനസിക വിഷമത്താല്‍ സ്വയം കെട്ടിത്തൂങ്ങി മരണപ്പെട്ടുവെന്നു രേഖപ്പെടുത്തിയതില്‍ തന്നെ ദുരൂഹതയുണ്ട്. അതുപോലെ തന്നെ എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംഭവം നടന്നത് ഉച്ചയ്ക്ക് 12.30നും 1.45നും ഇടയിലാണെന്ന് വ്യക്തമാണ്.

kannur

എന്നാല്‍ സംഭവം നടന്ന് മണിക്കൂറുകള്‍ പിന്നിട്ട് വൈകുന്നരം 4.29-നാണ് പൊലിസ് സ്റ്റേഷനില്‍ വിവരം ലഭിച്ചത്. ഇതുകൊണ്ടു തന്നെ എഫ്.ഐ.ആറില്‍ സംശയം ജനിപ്പിക്കുന്ന തരത്തില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് മുഹമ്മദ് ഷമ്മാസ് ആരോപിച്ചു. പൊലിസ് രേഖകള്‍ പ്രകാരം വിവരം ലഭിച്ചുവെന്ന് പറയുന്ന സമയത്തിനുളളില്‍ മൃതദേഹം വൈത്തിരി ആശുപത്രിയില്‍ നിന്നും ബത്തേരി ആശുപത്രിയിലേക്ക് മാറ്റിയിട്ടുമുണ്ട്.

ഇതിനിടെ മൃതദേഹം കൊണ്ടുപോയ ആംബുലന്‍സ് ഡ്രൈവര്‍ ഉദ്ദ്യേശം 3.30ന് കാംപസ് ഡീനിനെയും മറ്റു വിദ്യാര്‍ത്ഥികളെയും വൈത്തിരി പൊലിസ് സ്റ്റേഷനില്‍ വെച്ചുകാണുകയും ചെയ്തിട്ടുണ്ട്. ആ സമയത്താണ് സംഭവം സിദ്ധാര്‍ത്ഥിന്റെ വീട്ടില്‍ അറിഞ്ഞുവെന്ന് ആംബുലന്‍സ് ഡ്രൈവറില്‍ നിന്നും ഡീനിന് മനസിലാകുന്നത്. അതുപോലെ തന്നെ ആത്മഹത്യയാണെന്ന മുന്‍വിധി കൂടിയോടുളള സമീപനമാണ് തുടക്കം മുതല്‍ ക്യംാപസ് ഡീന്‍ എംകെ നാരായണന്‍ സ്വീകരിച്ചത്.

കേസിലെ പ്രതികളായ എസ്എഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെടെയുളളവരെ പുറത്താക്കി ഫെബ്രുവരി 22-ന് ഡീന്‍ പുറത്താക്കിയ ഉത്തരവിലും ബോധപൂര്‍വ്വം തന്നെ സിദ്ധാര്‍ത്ഥന്‍ ആത്മഹത്യ ചെയ്തതാണെന്നു രേഖപ്പെടുത്തിയതും ദുരൂഹത വര്‍ധിപ്പിക്കുന്നുവെന്ന് മുഹമ്മദ് ഷമ്മാസ് ആരോപിച്ചു. ഫെബ്രുവരി 24-ന് ശേഷമാണ് സിദ്ധാര്‍ത്ഥിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടു പോലും പുറത്തുവന്നത്.

അതുപോലെ തന്നെ ആത്മഹത്യ ചെയ്ത നിലയിലുളള സിദ്ധാര്‍ത്ഥിന്റെ ചിത്രവും ചിലസംശയങ്ങള്‍ക്കും ദുരൂഹതകള്‍ക്കും വഴി വെക്കുന്നതാണ്. എസ്എഫ്‌ഐ നേതാക്കളായ പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നതനുസരിച്ചു വിവസ്ത്രനാക്കി മര്‍ദ്ദിച്ചുവെന്നു വ്യക്തമാണ്. അതേരീതിയില്‍ വിവസ്ത്രനായി തന്നെയാണ് സിദ്ധാര്‍ത്ഥിനെ മരിച്ച നിലയില്‍ കണ്ടെത്തിയതും. ഇവിടെ മൃതദേഹം കണ്ട ടോയ്ലറ്റും സിദ്ധാര്‍ത്ഥന്റെ മുറിയും തമ്മില്‍ സാമാന്യം അകലം ഉണ്ടായിരിക്കെ വിവസ്ത്രനായി സിദ്ധാര്‍ത്ഥന്‍ നടന്നു പോയി ആത്മഹത്യ ചെയ്തുവെന്ന കാര്യവും വിശ്വസനീയമല്ല.

പ്രത്യേകിച്ചു രണ്ടു ദിവസങ്ങളിലായി തുടര്‍ച്ചയായി മര്‍ദ്ദനമേറ്റ ഏറ്റുവാങ്ങിയ ഒരാള്‍ എങ്ങനെയാണ് അവശനിലയില്‍ ആത്മഹത്യ ചെയ്യുകയെന്ന ചോദ്യത്തിനും ഉത്തരമില്ലെന്നും മുഹമ്മദ് ഷമ്മാസ് ചൂണ്ടിക്കാട്ടി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+