രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ചു കെഎസ് യുപ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു
കണ്ണൂര്‍ :രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കെ എസ് യു കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ കാള്‍ടെക്‌സ് ജംഗ്ഷനില്‍ റോഡ് ഉപരോധിക്കുകയും നരേന്ദ്ര മോഡിയുടെ കോലം കത്തിക്കുകയും ചെയ്തു. ജനാധിപത്യവ്യവസ്ഥിതിയെ അട്ടിമറിക്കാനും ആര്‍ എസ് എസ് ന്റെ അജണ്ട രാജ്യത്ത് നടപ്പിലാക്കാനും ശ്രമിക്കുന്ന നരേന്ദ്ര മോഡിക്കെതിരെ ശക്തമായ രീതിയില്‍ പ്രതിഷേധാവുമായി കെ എസ് യു കണ്ണൂര്‍ ജില്ലാ കമ്മിറ്റി മുന്നോട്ട് പോകുമെന്നും രാഹുല്‍ ഗാന്ധി ജനാധിപത്യ മതേതര വിശ്വാസികളുടെ മനസ്സിലാണ് ജീവിക്കുന്നതെന്നും കെ എസ് യു ജില്ലാ നേതാക്കള്‍ മുന്നറിയിപ്പു നല്‍കി.
കെ എസ് യു കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി ബ്ലോക്ക് പ്രസിഡന്റ്മാരായ ഹരികൃഷ്ണന്‍ പാലാട്, ആഷിത്ത് അശോകന്‍, അതുല്‍ എം സി, റിസ്വാന്‍ സി എച്ച്, അക്ഷയ് മാട്ടൂല്‍, അര്‍ജുന്‍ കൊറോം,ആല്‍ബിന്‍ മത്തായി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇതിനിടെ രാഹുല്‍ഗാന്ധിക്കെതിരെയുളള നടപടിയില്‍ പ്രതിഷേധിച്ചു യു.ഡി. എഫും രംഗത്തുവന്നു. രാജ്യത്തെ

ജനാധിപത്യ മൂല്യങ്ങളെ പരിഹസിച്ചു കൊണ്ടും ജനാധിപത്യ സമൂഹത്തിന്റെ പ്രതിച്ഛായ തകര്‍ത്തുകൊണ്ടും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെപാര്‍ലമെന്റ് അംഗത്വം അയോഗ്യനാക്കിയ ലോകസഭ സെക്രട്ടറിയേറ്റിന്റെ തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന്,യുഡിഎഫ് ജില്ലാ നേതൃയോഗം വ്യക്തമാക്കി.
കര്‍ണാടകത്തിലെ കോലാറില്‍ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ പ്രസംഗത്തെ ചൊല്ലി മറ്റൊരു സംസ്ഥാനത്ത് കേസെടുക്കുകയും പ്രസ്തുത കേസില്‍ ശിക്ഷാവിധി വന്ന് 24മണിക്കൂറിനുള്ളില്‍ .തന്നെ അദ്ദേഹത്തിന്അയോഗ്യത കല്‍പ്പിക്കുകയും ചെയ്തത് സ്വേഛാധി പത്യ ഭരണകൂടത്തിന്റെ ലക്ഷണമാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അഭിമാനിക്കുന്ന ഇന്ത്യയില്‍ നടക്കുന്ന ഇത്തരം ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനുതന്നെ അപമാനകരമാണ്.
എതിര്‍ശബ്ദങ്ങളെയും വിയോജിപ്പുകളെയും നിയമസാധ്യതകള്‍ ഉപയോഗിച്ച് ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഭരണകൂട ചെയ്തിക്കെതിരെ മുഴുവന്‍ജനാധിപത്യവിശ്വാസികളും ഐക്യപ്പെടണമെന്ന് യോഗം അംഗീകരിച്ചപ്രമേയത്തില്‍പറഞ്ഞു.യോഗത്തില്‍ യു.ഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി.ടി.മാത്യു അധ്യക്ഷത വഹിച്ചു .കണ്‍വീനര്‍.അഡ്വ. അബ്ദുല്‍ കരീം ചേലേരി സ്വാഗതം പറഞ്ഞു.സജീവ് ജോസഫ് എം. എല്‍. എ യോഗം ഉദ്ഘാടനം ചെയ്തു.












Click it and Unblock the Notifications