കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ കെ എസ് യു
കണ്ണൂര്‍: ജൂണ്‍ 20 ന് നടക്കുന്ന കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മുന്നണി സംവിധാനമൊഴിവാക്കി ഒറ്റയ്ക്ക് മത്സരിക്കാന്‍ കെ എസ് യു തീരുമാനിച്ചു. യുഡിഎസ്എഫ് വിട്ട എംഎസ്എഫുമായി യാതൊരു ചര്‍ച്ചയ്ക്കുമില്ലെന്നു കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ് കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. യുഡിഎഫ് തലത്തില്‍ ചര്‍ച്ചയുണ്ടായാല്‍ മാത്രം മറ്റുകാര്യങ്ങള്‍ ആലോചിക്കും.
കോഴിക്കോട്ടെ പരാജയകാരണം കെ എസ് യുവിന്റെ തലയില്‍ കെട്ടിവയ്ക്കാനുളള എംഎസ്എഫിന്റെ നീക്കം അംഗീകരിക്കില്ലെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു. ഇതിനിടെ മത്സരിക്കുന്ന കെ എസ് യു സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു. ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് കെ എസ് യു പ്രതിനിധിയായി ആലക്കോട് മേരി മാതാ കോളേജിലെ അഞ്ചാം സെമസ്റ്റര്‍ ബികോം വിദ്യാര്‍ത്ഥിയായ ജെഫിന്‍ ഫ്രാന്‍സിസാണ് മത്സരിക്കുക.

വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥിയായി അങ്ങാടിക്കടവ് ഡോണ്‍ ബോസ്‌കോ കോളേജ് അഞ്ചാം സെമെസ്റ്റര്‍ ബികോം വിദ്യാര്‍ത്ഥി ജോയല്‍ ജോര്‍ജ്, ലേഡി വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥിയായി ഇരിട്ടി മഹാത്മാ ഗാന്ധി കോളേജ് വിദ്യാര്‍ത്ഥിനി അലീഷ പി മാത്യു, സെക്രട്ടറി സ്ഥാനത്തേക്ക് ഡി പോള്‍ ആര്‍ട്‌സ് & സയന്‍സ് കോളേജിലെ ബികോം വിദ്യാര്‍ത്ഥി ചാള്‍സ് ബേബി എന്നിവര്‍ മത്സരിക്കും.
ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് വെള്ളരിക്കുണ്ട് സെന്റ് ജൂഡ് കോളേജിലെ അഞ്ചാം സെമസ്റ്റര്‍ ബികോം വിദ്യാര്‍ത്ഥിയായ തോമസ് കുര്യന്‍, കണ്ണൂര്‍ ജില്ലാ എക്‌സിക്യുട്ടീവ് മെമ്പര്‍ സ്ഥാനത്തേക്ക് ഇരിക്കൂര്‍ സിബ്ഗ കോളേജിലെ മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയായ അന്‍സാര്‍ എല്‍.കെ എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്.കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ്, ജില്ലാ പ്രസിഡന്റ് എംസി അതുല്‍ നേതാക്കളായ ആഷിത്ത് അശോകന്‍, രാഹുല്‍ കല്യാട്, അല്‍ത്താഫ് ആലക്കോട്, തോമസ് അങ്ങാടിക്കടവ് തുടങ്ങിയവര്‍ക്കൊപ്പമാണ് സ്ഥാനാര്‍ത്ഥികള്‍ റിട്ടേണിങ്ങ് ഓഫീസര്‍ ഡോ. നഫീസ ബേബി മുമ്പാകെ പത്രിക സമര്‍പ്പിച്ചത്.












Click it and Unblock the Notifications