കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിൽ ഗവർണ്ണർനെതിരെ വ്യാപക പ്രതിഷേധം: കെഎസ് യു പ്രവർത്തകർ കരിങ്കൊടി കാണിച്ചു

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂർ സർവകലാശാലയിൽ ചരിത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്യാനെത്തിയ കേരളാ ഗവർണർക്കെതിരെ വ്യാപക പ്രതിഷേധം. കരിങ്കൊടി കാണിച്ചു പ്രതിഷേധിച്ച നിരവധി കെഎസ് യു, യൂത്ത് കോൺഗ്രസ്, എംഎസ്എഫ് പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.

ഇന്ന് പ്രതികരിച്ചിട്ടില്ലെങ്കില്‍ ഞങ്ങള്‍ ഭീരുക്കളായി മാറും... പൗരത്വ നിയമത്തെ വിമര്‍ശിച്ച് പ്രിയങ്കഇന്ന് പ്രതികരിച്ചിട്ടില്ലെങ്കില്‍ ഞങ്ങള്‍ ഭീരുക്കളായി മാറും... പൗരത്വ നിയമത്തെ വിമര്‍ശിച്ച് പ്രിയങ്ക

താവക്കരയിലെ കണ്ണൂര്‍ സര്‍വകലാശാല ആസ്ഥാനത്ത് നടക്കുന്ന ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യാനെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയാണ് പൗരത്വ ഭേദഗതി നിയമത്തിൽ അനുകൂലിച്ചു സംസാരിച്ചതിനെ തുടർന്ന് വ്യാപക പ്രതിഷേധമുണ്ടായത്. ഗവർണ്ണറെ യൂത്ത് കോണ്‍ഗ്രസ്- കെഎസ് യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ഗവര്‍ണര്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ എംഎസ്എഫ് പ്രതിനിധികളായ ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളായ ചിലര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. പ്ലക്കാഡുകളും മുദ്രാവാക്യം വിളികളുമായാണ് ഇവർ പ്രതിഷേധിച്ചത്. ഇവരെ പിന്നീട് പോലീസ് നീക്കി.

protestagainstkeralagovernor-

കെഎസ് യു ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്, യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി എന്നിവരുടെ നേതൃത്വത്തിലെത്തിയ പ്രവര്‍ത്തകര്‍ താവക്കര ജംഗ്ഷനില്‍ വെച്ചാണ് കരിങ്കൊടി കാണിച്ചത്. ഗവര്‍ണറുടെ വാഹന വ്യൂഹം കടന്നുപോയ ഉടനെ പ്രതിഷേധക്കാര്‍ കരിങ്കൊടിയുമായി എത്തുകയായിരുന്നു. മുഹമ്മദ് ഷമ്മാസ്, റിജില്‍ മാക്കുറ്റി, സുധീപ് ജയിംസ്, പി അഭിജിത്ത്, അന്‍സില്‍ വാഴപ്പിള്ളി, ജോസഫ് തലക്കല്‍, ആകാശ് ഭാസ്‌കര്‍ തുടങ്ങി 12 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വെള്ളിയാഴ്ച്ച രാത്രി മട്ടന്നൂര്‍ വായന്തോട് ഗവര്‍ണറെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച ആറ് യൂത്ത് ലീഗ് പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്തിരുന്നു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സെനറ്റ് അംഗവും കെ.എസ്.യു ജില്ലാ ജനറല്‍ സെക്രട്ടറിയുമായ ഫര്‍ഹാന്‍ മുണ്ടേരിയെ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടന വേദിക്ക് സമീപം പോലീസ് കസ്റ്റഡിയിലെടുത്തു. ചരിത്ര കോണ്‍ഗ്രസിന്റെ ഓര്‍ഗനൈസേഷന്‍ കമ്മറ്റിയംഗമായ ഫാര്‍ഹാന്റെ പേര് വേദിയില്‍ നിന്ന് അനൗണ്‍സ് ചെയ്യുന്നതിനിടെ വേദിയിലേക്ക് കടന്നുവരുമ്പോഴാണ് കസ്റ്റഡിയിലെടുത്തത്

English summary
KSU-Youth congress activists hurls black flag in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X