കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ് കുടക്: വിനോദസഞ്ചാരികള്‍ കൈയൊഴിയുന്നു

  • By Desk
Google Oneindia Malayalam News

കുടക്: തുടര്‍ച്ചയായി നടന്ന രണ്ടുപ്രളയങ്ങള്‍ തകര്‍ത്തത് കുടകിന്റെ ടൂറിസം മേഖലയെ.കോടികളുടെ നഷ്ടമാണ് വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നായ കുടകില്‍ സംഭവിച്ചത്. കുടകിന്റെ മുഖ്യവരുമാനങ്ങളിലൊന്നാണ് ടൂറിസം. കുടക് ജില്ലയിലെ മിക്ക ഹോം സ്റ്റേകളിലും റിസോര്‍ട്ടുകളിലും മുന്‍വര്‍ഷത്തേക്കാള്‍ വിനോദ സഞ്ചാരികള്‍ കുറവാണ്. യുവാക്കളെ ഹരം കൊള്ളിക്കുന്ന ബൈക്ക് ട്രക്കിങ് പോലുള്ള സാഹസിക ടൂറിസത്തിന് പേരുകേട്ട കുടകില്‍ അത്തരം യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍പോലും വരാത്ത അവസ്ഥയാണിന്ന്.

ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ഇന്ത്യക്കാർ ഉൾപ്പെടെ ഏഴ് പേരെ മോചിപ്പിച്ചു: മലയാളികളുടെ മോചനം ഉടൻ!! ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ഇന്ത്യക്കാർ ഉൾപ്പെടെ ഏഴ് പേരെ മോചിപ്പിച്ചു: മലയാളികളുടെ മോചനം ഉടൻ!!

കഴിഞ്ഞവര്‍ഷത്തെ പ്രളയത്തിലാണ് കുടക് ജില്ലാഭരണകൂടം ടൂറിസത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ജില്ലയിലെ റിവര്‍ റാഫ്റ്റിങ് മാസങ്ങളോളം അനുവദിച്ചിരുന്നത്. വെള്ളച്ചാട്ടങ്ങളിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞെങ്കിലും വിനോദ സഞ്ചാരികള്‍ കുടകിനെ കൈയൊഴിഞ്ഞ മട്ടാണ്.

kudak12-15

കഴിഞ്ഞവര്‍ഷത്തെ പ്രളയത്തില്‍ നിന്നു കര കയറുന്നതിനിടെയാണ് വീണ്ടും കുടകില്‍ പ്രളയം ബാധിച്ചത്. കഴിഞ്ഞവര്‍ഷം കേരളത്തില്‍ പ്രളയമുണ്ടായപ്പോള്‍ ടൂറിസം മേഖലയെ തിരിച്ചുകൊണ്ടുവരാന്‍ കേരളാ ടൂറിസം വകുപ്പ് വന്‍തോതില്‍ പ്രചാരണം നടത്തിയിരുന്നു. കുടക് ജില്ലാ ഭരണകൂടവും അത്തരം പ്രചാരണം നടത്തുന്നുണ്ടെങ്കിലും വലിയ തോതില്‍ ഏശുന്നില്ല. മഴമാറി വേനല്‍ തുടങ്ങുമ്പോഴാണ് കുടകിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നത്. കേരളത്തില്‍ നിന്നുള്ളവരാണ് കൂടുതല്‍ എത്തിച്ചേരുന്നത്. എന്നാല്‍ മാക്കൂട്ടം ചുരം റോഡു തകര്‍ന്നതു കാരണം ഇക്കുറിയതുണ്ടാവില്ലെന്നാണ് കരുതുന്നത്. ഇതുകാര്‍ഷികരംഗത്തും മാന്ദ്യം അനുഭവപ്പെടുന്ന കുടകിലെ ജനങ്ങളെ പ്രതികൂലമായി ബാധിച്ചേക്കും.

English summary
Kudagu faces threat from tourists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X