കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിണറായി പോലീസുകാരെ ബലിയാടാക്കുന്നു: കുമ്മനം രാജശേഖരന്‍, ഒറ്റുകാരെന്ന പ്രയോഗം മനോവീര്യം തകര്‍ക്കും!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: പോലീസുകാരെയെല്ലാം ബലിയാടാക്കുന്ന സമീപനമാണു പിണറായി സര്‍ക്കാരിനെന്നു മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജേശേഖരന്‍. പൊലീസുകാര്‍ ഒറ്റുകാരെന്നു മുഖ്യമന്ത്രി പറയുന്നതു സേനയുടെ മനോവീര്യം തകര്‍ക്കും. അദ്ദേഹത്തിന് എന്തെങ്കിലും പറയാനുïെങ്കില്‍ തന്റെ ചേംബറില്‍ വിളിപ്പിച്ച് പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്നും കുമ്മനം പറഞ്ഞു. പൂര്‍വ സൈനിക സേവാ പരിഷത്തിന്റെ കാര്‍ഗില്‍ വിജയദിവസ് ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഭിപ്രായം സ്വാതന്ത്ര്യം ഭരണഘടന എല്ലാവര്‍ക്കും നല്‍കുന്നുണ്ട്. എന്നാല്‍ സേനയുടെ മനോവീര്യം തകര്‍ക്കുന്നതില്‍പരം രാജ്യദ്രോഹം വേറെയെന്താണെന്നും കുമ്മനം ചോദിച്ചു.

ഡോവൽ മടങ്ങിയതിന് പിന്നാലെ കശ്മീരിൽ പുതിയ നീക്കം; സുരക്ഷയ്ക്ക് 10000 സൈനീകരെ വിന്യസിച്ചു ഡോവൽ മടങ്ങിയതിന് പിന്നാലെ കശ്മീരിൽ പുതിയ നീക്കം; സുരക്ഷയ്ക്ക് 10000 സൈനീകരെ വിന്യസിച്ചു

kummanam

അതിര്‍ത്തികള്‍ വേര്‍തിരിക്കുന്നതു രാജ്യപുരോഗതിക്കായിരിക്കണമെന്നു ഡി.ജി.പി ജേക്കബ് തോമസ് പറഞ്ഞു. യുദ്ധത്തേക്കാള്‍ ശ്രേഷ്ഠം സമാധാനമാണ്. അതിര്‍ത്തികളേക്കാളും വിഭജനത്തേക്കാളും നല്ലത് ഒത്തുച്ചേരലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി.ആര്‍ രാജന്‍ അധ്യക്ഷനായി. കേണല്‍ കെ. രാംദാസ്, കേണല്‍ സാവിത്രിയമ്മ, സി.കെ മോഹനന്‍, ഒ. രാകേഷ്, കേണല്‍ രത്‌നാകര, വിജയന്‍ പാറാലി, ക്യാപ്റ്റന്‍ പി.കെ ദിനേശന്‍, ക്യാപ്റ്റന്‍ കെ.എ തമ്പാന്‍ സംസാരിച്ചു.

English summary
Kummanam Rajasekharan against Chief minister Pinarayi Vijayan on statement regarding Kerala police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X