കനകമല കേസിലെ വിധി: അരാജക ശക്തികൾക്ക് മുന്നറിയിപ്പെന്ന് കുമ്മനം രാജശേഖരൻ
കണ്ണൂര്‍: നാടിന്റെ അഖണ്ഡതയും സുരക്ഷിതത്വവും തകര്‍ത്ത് അരാജകത്വമുണ്ടാക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്ക് ലഭിച്ച ശക്തമായ മുന്നറിയിപ്പാണ് കനകമല തീവ്രവാദ ഗൂഢാലോചന കേസില്‍ എൻ.ഐ.എകോടതിയില്‍ നിന്നുണ്ടായതെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കണ്ണൂർ പുതിയ തെരുവിൽ ബിജെപിയുടെ ഗാന്ധിസങ്കല്പ് യാത്രയുടെ ഉദ്ഘാടനച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നമുക്ക് രാജ്യമാണ് വലുത്. അതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ ശക്തമായി നിലകൊള്ളണം. മഹാത്മാ ഗാന്ധി ഉയര്‍ത്തിപ്പിടിച്ചതും ഉദാത്തമായ രാജ്യസേനേഹമാണ്. ഗാന്ധിജി ഒരാദര്‍ശമാണ്. അത് കേവലം പഠിക്കാന്‍ മാത്രമുള്ളതല്ല. ജീവിതത്തില്‍ അനുഷ്ഠിക്കാന്‍ കൂടിയുള്ളതാണെന്നും കുമ്മനം പറഞ്ഞു.

പുതിയതെരുവില്‍ നിന്നാംരംഭിച്ച പദയാത്ര കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സമാപിച്ചു. പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യ സമര സേനാനിയുമായ വി.പി. അപ്പുക്കുട്ടപൊതുവാള്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ദേശീയ പതാക കൈമാറി യാത്ര ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്മാന് ഭാഗ്യശീലന്‍ ചാലാട് അധ്യക്ഷത വഹിച്ചു.ബി.ജെ.പി ജില്ലാ പ്രസിഡന്റ് സി. സത്യപ്രകാശ് പ്രസംഗിച്ചു.












Click it and Unblock the Notifications