Get Updates
Get notified of breaking news, exclusive insights, and must-see stories!

കുപ്പത്തെ ബസ് അപകടം: കോടതി വിധി ഈ മാസം 30ന് പ്രഖ്യാപിക്കും

തലശേരി: തളിപ്പറമ്പ് കുപ്പത്ത് ബസ് കാത്തിരുപ്പ് കേന്ദ്രത്തിലേക്ക് അമിത വേഗതയില്‍ വന്ന ബസ് ഇടിച്ചുകയറി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നാലുപേര്‍ മരിക്കാനിടയായ കേസിന്റെ വിധി ഡിസംബര്‍ 30ന് തലശേരി ഒന്നാം അഡീഷനല്‍ ജില്ലാ ജഡ്ജ് എവി മൃദുല പ്രഖ്യാപിക്കുമെന്ന് അഡീഷനല്‍ ഡിസ്ട്രിക് ഗവ പ്ളീഡര്‍ അഡ്വ. സി.കെ രാമചന്ദ്രന്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് തലശേരി കോടതിയില്‍ അറിയിച്ചു. പിഎന്‍ആര്‍ ബസാണ് അപകടമുണ്ടാക്കിയത്.

ബസ് ഡ്രൈവര്‍ ഉദിനൂരിലെ വി.രാഹുലാ(38)ണ് കേസിലെ പ്രതി. 2010 സെപ്തംബര്‍ ഒന്നിന് രാവിലെ എട്ടെ നാല്‍പതിനാണ് അപകടമുണ്ടായത്. പയ്യന്നൂര്‍ ഭാഗത്തു നിന്നും വരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന തളിപ്പറമ്പ് സീതിസാഹിബ് മൊമ്മോറിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ടി.കെ കുഞ്ഞാമിന(15) കെ. എം ഖദീജ(15) എന്നിവരും എ.സി ഖാദര്‍ ഉള്‍പ്പെടെയുള്ള രണ്ടു മുതിര്‍ന്ന യാത്രക്കാരുമുള്‍പ്പെടെ നാലുപേരാണ് കൊല്ലപ്പെട്ടത്.

1

അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുളള നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു. കുപ്പത്തെ പുതിയപുരയില്‍ ഷെരീഫിന്റെ പരാതിയിലാണ് പൊലിസ് കേസെടുത്തത്. സംഭവം നേരില്‍ കണ്ട സീതിസാഹിബ് മൊമ്മോറിയിലെ അധ്യാപകന്‍ കെ. അബ്ദുളള, പരുക്കേറ്റ റിസ്വാന, വിദ്യാര്‍ത്ഥികളായ ഷര്‍ഹാന, ടികെ ജംഷീറ, പൊലിസ് ഓഫീസര്‍മാരായ ടി.മധുസൂദനന്‍, ഡി പ്രമോദ്,. പിജെ ജോയ്, പി ചന്ദ്രശേഖരന്‍, രാധാകൃഷ്ണന്‍, കെ. ഗോപാലകൃഷ്ണന്‍, ഡോക്ടര്‍മാരായ ലതിക ദേവി, ആര്‍.കെ റമിത്ത്, ശ്രീധരന്‍ ഷെട്ടി, രേോഗഷ്, ആര്‍.ടി.ഒ കെ.അനില്‍കുമാര്‍ തുടങ്ങിയവരാണ് പ്രൊസിക്യൂഷന്‍ സാക്ഷികള്‍, പ്രൊസിക്യൂഷനു വേണ്ടി അഡീഷനല്‍ ഡിസ്ട്രിക് ഗവ. പ്ളീഡര്‍ അഡ്വ.സി.കെ രാമചന്ദ്രന്‍ ഹാജരായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+