കുറ്റിയാട്ടൂര്‍ മാങ്ങയുടെ പെരുമ ഇനി ഗള്‍ഫിലേക്കും: കര്‍ഷകരെ ഉള്‍പ്പെടുത്തി പുതിയ പദ്ധതി!!
കണ്ണൂര്‍: വടക്കന്‍ മേഖലകളില്‍ മാത്രം അറിഞ്ഞ കുറ്റിയാട്ടൂര്‍ മാങ്ങയുടെ രുചി അറേബ്യന്‍ നാടുകളിലേക്കും എത്തിക്കാനുള്ള ശ്രമത്തിലാണ് കൃഷി വകുപ്പ് അധികൃതര്‍. 250ലധികം കര്‍ഷകരെ ചേര്‍ത്തു മാമ്പഴവും മാമ്പഴ ഉല്‍പ്പന്നങ്ങളും കയറ്റുമതി ചെയ്യാനാണ് പദ്ധതി. മാമ്പഴക്കാലമെത്തിയതോടെ കുറ്റിയാട്ടൂര്‍ മാങ്ങയ്ക്ക് ഇത് വിളവെടുപ്പിന്റെ കാലമാണ്. ഏപ്രില്‍ ആദ്യവാരം ആറ് ടണ്‍ വിളവെടുപ്പ് നടന്നു.
ഇത്തവണത്തെ വിളവെടുപ്പിലൂടെ 200ടണ്‍ മാങ്ങകളുടെ ഉല്പാദനമാണു ലക്ഷ്യമിടുന്നത്. ഇത്തവണ കാലാവസ്ഥയിലുïായ മാറ്റം വിളവെടുപ്പിലും കാര്യമായ മാറ്റം ഉïാക്കിയെന്നാണു കുറ്റിയാട്ടൂരിലെ കര്ഷകന് പറയുന്നത്. കുറ്റിയാട്ടൂര്‍ പഞ്ചായത്തിലും സമീപ പഞ്ചായത്തുകളായ മയ്യില്‍, മുണ്ടേരി, കൂടാളി, കൊളച്ചേരി, മലപ്പട്ടം തുടങ്ങി 16 വാര്‍ഡുകളില്‍ നിന്നാണ് കുറ്റിയാട്ടൂര്‍ മാമ്പഴം ലഭ്യമാകുന്നത്. പഞ്ചായത്തില്‍ ഒരു മാവ് പോലും ഇല്ലാത്ത വീടുണ്ടാവില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

പഞ്ചായത്തില്‍ വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി നടത്തുന്നില്ലെങ്കിലും മൊത്തം വീട്ടുപറമ്പുകളിലായി മൂവായിരത്തിലധികം മാവുകളുïാകും. വിപണിയില്‍ കാര്‍ബൈഡും മറ്റു രാസവസ്തുക്കളും ചേര്‍ന്നു പഴുപ്പിച്ചെടുക്കുന്ന മാങ്ങകള്‍ വ്യാപകമായതോടെയാണു രാസവസ്തുക്കള്‍ ചേര്‍ക്കാതെ പഴുപ്പിച്ചെടുക്കുന്ന കുറ്റിയാട്ടൂര്‍ മാങ്ങയുടെ പെരുമ വര്‍ധിച്ചത്. കാഞ്ഞിരത്തിന്റെ ഇലയും വൈക്കോലും ഉപയോഗിച്ചാണ് മാങ്ങകള്‍ പഴുപ്പിക്കുന്നത്.
മൂപ്പെത്തിയ മാങ്ങകള്‍ നിലത്തുവീഴാതെ പറിച്ചെടുത്തു നിരയായി വെച്ചശേഷം കാഞ്ഞിരത്തിന്റെ ഇലയും വൈക്കോലും ചേര്‍ന്നു മൂടിവെച്ചാല്‍ അഞ്ചോ ആറോ ദിവസം കൊï് മാങ്ങകള്‍ പഴുക്കും. ഇതാണ് പരമ്പരാഗത രീതി. നല്ലരുചിയും മധുരവും നിറവും ഇത്തരത്തില്‍ പഴുപ്പിച്ചെടുക്കുന്ന മാങ്ങകള്‍ക്കുïാവും. ഇപ്പോള്‍ മാങ്ങയോളം തന്നെ പ്രശസ്തി നേടുകയാണ് കുറ്റിയാട്ടൂരില്‍ നിന്നുള്ള മാമ്പഴ ഉല്‍പ്പന്നങ്ങളും. സീസണ് കാലം നോക്കാതെയും കുറ്റിയാട്ടൂര്‍ മാങ്ങ ഉല്‍പ്പന്നങ്ങള്‍ക്കും വിപണിയില്‍ ആവശ്യക്കാരാണ്. സ്ക്വാഷ്, ജാം, അച്ചാര്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളാണ് കുറ്റിയാട്ടൂരില്‍ നിര്‍മിക്കുന്നത്.
-
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ












Click it and Unblock the Notifications