Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊറോണ ഭിതി: കണ്ണൂർ വിമാനത്താവളത്തിൽ നിന്നും കുവൈറ്റിലേക്ക് പുറപ്പെട്ട വരെ തിരിച്ചിറക്കി!!

മട്ടന്നൂർ: കൊറോണ വൈറസ് ഭീതിയെത്തുടര്‍ന്ന് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും കുവൈറ്റ് യാത്രക്കാരെ തിരിച്ചിറക്കി. ശനിയാഴ്ച്ച പുലർച്ചെ ആറരയ്ക്ക് കുവൈറ്റിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇന്ത്യൻ എക്സ്പ്രസ് വിമാനമാണ് ബഹറിനിലേക്ക് വഴി തിരിച്ചുവിട്ടത്. ഇതിനാൽ കുവൈറ്റിലേക്കുള്ള യാത്രക്കാരെ വിമാനത്താവളത്തില്‍ തന്നെ തിരിച്ചിറക്കുകയായിരുന്നു.

കൊറോണ പരന്ന സാഹചര്യത്തിൽ കുവൈറ്റ് സർക്കാർ നൽകിയ നിർദേശത്തെ തുടർന്നാണ് വിമാനം കണ്ണൂരിൽ നിന്നും കുവൈറ്റിലേക്ക് പറക്കാതിരുന്നതെന്നാണ് വിമാനതാവളം അധികൃതർ നൽകുന്ന സൂചന. നേരത്തെ രോഗം ചൈനയിൽ റിപ്പോർട്ട് ചെയ്തിരുന്ന കാലത്ത് തന്നെ കണ്ണൂർ മെഡിക്കൽ കോളേജിൽ ശക്തമായ പരിശോധന തുടങ്ങിയിരുന്നു' എന്നാൽ ഇതുവരെ രോഗ ലക്ഷണമുള്ള യാത്രക്കാർ വന്നിട്ടില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

flight556-1578454

എന്നാൽ ഗൾഫ് രാജ്യങ്ങളിൽ കുവൈത്ത് അതി കർശനമായ പരിശോധനയാണ് നടത്തുന്നത്.ഇതിന്റെ ഭാഗമായാണ് കണ്ണൂരിൽ നിന്നും പുറപ്പെടാനൊരുങ്ങിയ കുവൈറ്റ് യാത്രക്കാരെ തിരിച്ചിറക്കിയത്. വിമാനം ബഹ്റനിലേക്ക് മാത്രമാണ് യാത്ര തിരിച്ചത്. ഇതോടെ കുവൈറ്റ് യാത്രക്കാർ പെരുവഴിയിലായിരികുകയാണ്. വരും ദിനങ്ങളിലും കുവൈറ്റ് യാത്രക്കാർ ഏറെ ബുദ്ധിമുട്ടുമെന്നാണ് സൂചന കണ്ണൂരിൽ നിന്നുള്ള ഒരു യാത്രക്കാരനും കൊറോണ സ്ഥിരീകരിക്കാത്ത സാഹചര്യത്തിൽ കുവൈറ്റിന്റെ കർശന നിയന്ത്രണം പ്രവാസി മലയാളികളുടെ തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യവുമുണ്ടാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+