കണ്ണൂര്‍; രണ്ടര വയസ്സുകാരനെ 24കാരി പീഡിപ്പിച്ചു

കണ്ണൂര്‍ പയ്യന്നൂരിലാണ് സംഭവം. കുഞ്ഞിനെ നോക്കാന്‍ നിര്‍ത്തിയ വേലക്കാരിയാണ് കേസിലെ പ്രതി. രാമന്തളി കുരിശുമുക്കിലെ ലീമയെന്ന സ്ത്രീയെ പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
സര്‍ക്കാറുദ്യോഗസ്ഥാരായ മാതാപിതാക്കള്‍ ജോലിക്ക് പോകുമ്പോള്‍ കുട്ടിയെ നോക്കാന്‍ വേണ്ടിയാണ് വേലക്കാരിയെ നിര്‍ത്തിയത്. കഴിഞ്ഞ ദിവസം കുഞ്ഞിന്റെ ജനനേന്ദ്രിയത്തിലും മറ്റും നഖങ്ങള്‍ കൊണ്ട് ഉപദ്രവിച്ച പാട് കണ്ടതോടെയാണ് വിഷയം പുറത്തയാത്.
സംശയം തോന്നിയ രക്ഷിതാക്കള്‍ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയിലാണ് കുട്ടി ലൈംഗികമായി പീഡിനത്തിനിരയായെന്ന കാര്യം മനസ്സിലായത്. അറസ്റ്റിലായ ലീമയെ കോടതിയില്‍ ഹാജരാക്കിയതിന് ശേഷം രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് കൊല്ലത്ത് 16കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച മുപ്പതുകാരി അറസ്റ്റിലായത്.












Click it and Unblock the Notifications