കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദേശീയപാതാ വികസനം: ജില്ലയില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാകുന്നു

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ദേശീയപാതാ വികസനത്തിന്റെ ഭാഗമായുള്ള സ്ഥലമേറ്റെടുക്കല്‍ ജില്ലയില്‍ പൂര്‍ത്തിയാകുന്നു.മാഹി ബൈപാസിനു പുറമേ കാലിക്കടവു മുതല്‍ മുഴപ്പിലങ്ങായുവരെയുള്ള ഭാഗങ്ങളിലെ ഭൂമി ഏറ്റെടുക്കല്‍ അന്തിമഘട്ടത്തിലാണ്. പരിയാരം മെഡിക്കല്‍ കോളേജിനു മുന്നിലെ 400 മീറ്ററും കല്യാശേരി പോളിക്കു മുന്നിലെ 300 മീറ്ററും മാത്രമാണ് ഇനി ഏറ്റെടുക്കാന്‍ ബാക്കിയുള്ളത്. ഇതിനുള്ള 3ഡി നോട്ടിഫിക്കേഷന്‍ ഉടന്‍ ഇറങ്ങും.കീഴാറ്റൂര്‍ ബൈപാസിന്‍റെ കീഴിലുള്ള സ്ഥലമേറ്റെടുക്കല്‍ വിജ്ഞാപനം നേരത്തെ ഇറങ്ങിയിരുന്നു.

<strong>കവിതാ മോഷണത്തിൽ പിടിക്കപ്പെട്ട ദീപ നിശാന്ത് സ്‌കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താവ്, പ്രതിഷേധം</strong>കവിതാ മോഷണത്തിൽ പിടിക്കപ്പെട്ട ദീപ നിശാന്ത് സ്‌കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താവ്, പ്രതിഷേധം

സ്ഥലം ഏറ്റെടുത്ത് ഭൂമിയും കെട്ടിടവും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരം നല്കി വരികയാണ്.തളിപ്പറമ്പിന് കീഴില്‍ വരുന്ന കരിവെള്ളൂര്‍ മുതല്‍ പാപ്പിനിശേരി വരെയുള്ള ഭൂമിക്കും കെട്ടിടങ്ങള്‍മുക്കുള്ള നഷ്ടപരിഹാരത്തുക വിതരണം 60 ശതമാനം വരെ പൂര്‍ത്തിയായി.പുതുതായി വിജ്ഞാപനമിറക്കിയ കല്യാശേരി,പാപ്പിനിശേരി,തളിപ്പറമ്പ്,കോറോം, വില്ലേജുകളില്‍ ഏറ്റെടുക്കുന്ന ഭൂമിക്കുള്ള നഷ്ടപരിഹാരത്തുക കണക്കാക്കി വരികയാണ്.

highway-17-

കുപ്പം മുതല്‍ കുറ്റിക്കോല്‍ വരെ ഉള്ള തളിപ്പറമ്പ് ബൈപാസ്,കല്യാശേരി പോളിടെക്‌നിക് മുതല്‍ കീഴ്ത്തുള്ളി വരെയുള്ള കണ്ണൂര്‍ ബൈപാസ്,തലശേരി മാഹി ബൈപ്പാസ് എന്നിവ കൂടി ഉള്‍പ്പെട്ടതാണ് ജില്ലയിലെ ദേശിയ പാതാ വികസനം.ഇതില്‍ കോ ഴിക്കോട് വരെ നീളുന്ന മാഹി ബൈപാസിന് 1181 കോടി രൂപയാണ് ചെലവ്.ഒന്നര വര്‍ഷം കൊണ്ട് ബൈപാസ് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്തവളവുമായി ബന്ധപ്പെടുന്ന കണ്ണൂര്‍ മൈസൂര്‍ റോഡ് ദേശീയപാതയായി അംഗീകരിച്ചുകൊണ്ടുള്ള നാഷണല്‍ ഹൈവേ അതോറിറ്റി തീരുമാനവും ജില്ലയുടെ ദേശീയപാതാ വികസനത്തില്‍ നിര്‍ണായകമാകും.

English summary
Land acquisition for national highway progressing in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X