Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണ്ണാടക വനമേഖലയില്‍ ഉരുള്‍പൊട്ടി: കണ്ണുരിലെ മലയോര മേഖലയിൽ വെള്ളം കയറി

ശ്രീകണ്ഠാപുരം: ന്യുനമർദ്ദം ശക്തി പ്രാപിച്ചതോടെ കർണാടക വനമേഖലയിൽ ഉരുൾപൊട്ടി.ഇതോടെ കണ്ണൂരിലെ മലയോര മേഖലയിലെ ചില പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.ഞായറാഴ്ച്ച മഴ കനത്തതിനെ തുടർന്നാണ് കർണാടക വനമേഖലയിൽ ഉരുൾപൊട്ടലുണ്ടായത്.

പയ്യാവൂർ മേഖലയിലെ കാഞ്ഞിരക്കൊല്ലിക്ക് സമീപം കേരളത്തോട് ചേര്‍ന്ന കര്‍ണ്ണാടക വനമേഖലയിലാണ് ഉരുള്‍ പൊട്ടിയത്.ഇരിട്ടിക്കടുത്തെ മണിക്കടവ് , വയത്തൂര്‍ പാലങ്ങളില്‍ വെള്ളം കയറിയതോടെ ഉളിക്കല്‍ മേഖലയിലെ ജനങ്ങള്‍ ഒറ്റപ്പെട്ടു. എന്നാല്‍ രണ്ടു മണിക്കൂറിനു ശേഷം കയറിയ വെള്ളം ഇറങ്ങാന്‍ തുടങ്ങിയതോടെയാണ് ജനങ്ങളുടെ പരിഭ്രാന്തിക്ക് ശമനമായത് .

 jjj-1633894400.jpg -P

ഞായറാഴ്ച സന്ധ്യയോടെയാണ് കാഞ്ഞിരക്കൊല്ലി , കര്‍ണ്ണാടക വനമേഖലകളില്‍ ശക്തമായ മഴ പെയ്തത്. ഇതിനിടെയാണ് കര്‍ണ്ണാടക വനമേഖല അതിരിട്ടൊഴുകുന്ന മണിക്കടവ് പുഴയിലും കാഞ്ഞിരക്കൊല്ലി മേഖലയിലെ തോടുകളിലും ശക്തിയോടെയുള്ള ജലപ്രവാഹം രൂപപ്പെട്ടത്. മിനിറ്റുകള്‍ക്കുള്ളില്‍ ഇത് കൂടിക്കൂടി വരികയും മണിക്കടവ് , വയത്തൂര്‍ പാലങ്ങളില്‍ വെള്ളം കയറുകയും ചെയ്തു. തോടുകളിലും പുഴയിലും വെള്ളം കയറാന്‍ തുടങ്ങിയതോടെ ഇവയോട് ചേര്‍ന്ന് താമസിക്കുന്ന ചില കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. അതേസമയം രാത്രി ഏട്ടരയോടെ മഴക്ക് ശക്തികുറയുകയും നീരൊഴുക്കിന് അൽപം ശമനമുണ്ടാകുകയും ചെയ്തു.എന്നാല്‍ ഇനിയും ശക്തമായ മഴ മേഖലയില്‍ പെയ്യുകയാണെങ്കില്‍ ഉരുള്‍ പൊട്ടല്‍ ഉണ്ടാകുമോ എന്ന ഭയത്തിലാണ് ജനങ്ങള്‍.

റിതു എന്താ ഒരു ലുക്ക്; സൂപ്പര്‍ ഹോട്ട് ലുക്കെന്ന് ആരാധകര്‍, പുതിയ ഫോട്ടോഷൂട്ട് വൈറല്‍

ഏതു സാഹചര്യത്തെയും നേരിടാൻ സജ്ജമാകാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. പുഴയോരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അത്യാവശ്യം വരികയാണെങ്കിൽ ഇവരെ മാറ്റി പാർപ്പിക്കുന്നതിനായി താൽക്കാലിക ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കിയിട്ടുണ്ട്. ഇരിട്ടി മേഖലയിലെ ചില സ്കുളുകളാണ് ദുരിതാശ്വാസ ക്യാംപുകളാക്കി മാറ്റിയത്.പുഴയോരത്ത് താമസിക്കുന്നrർ വെള്ളം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ പുഴയിൽ ഇറങ്ങരുതെന്ന ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.

Recommended Video

cmsvideo
    പെരുമഴയിൽ വലഞ്ഞ് കേരളം..ഇനിയും തകർത്ത് പെയ്യും..അപകട മുന്നറിയിപ്പ്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+