യുവമോർച്ച മുൻ നേതാവ് ലസിത പാലയ്ക്കലിന്റെ വീട് തകർത്തു: ആക്രമിച്ചത് പൊന്ന്യത്തുള്ള വീട്!!
കണ്ണൂർ: യുവമോർച്ചാ മുൻ നേതാവ് ലസിത പാലയ്ക്കലിന്റെ വീട് തകർത്തു.
യുവമോർച്ച മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ ലസിതാ പാലയ്ക്കലിന്റെ പൊന്ന്യത്തുള്ള വീടിനുനേരെയാണ് അക്രമമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഒരു സംഘം അക്രമം നടത്തിയത്. പൊന്ന്യം നയനാർ റോഡിനടുത്ത് മലാലിലുള്ള വീടാണ് ആക്രമിക്കപ്പെട്ടത്. ഇവിടെ ആൾ താമസമില്ല.
വീടിന്റെ എല്ലാ ജനൽ ഗ്ലാസുകളും അടിച്ചുതകർത്ത നിലയിലാണ്. ചൊവ്വാഴ്ച വൈകിട്ടാണ് അക്രമവിവരം അറിയുന്നത്. നിരന്തര അക്രമത്തെ തുടർന്ന് ഒരു വർഷത്തിലധികമായി പാച്ചപ്പൊയ്കയിലെ സഹോദരിയുടെ വീട്ടിലായിരുന്നു ലസിതയും അമ്മയും കുട്ടികളും താമസിച്ചിരുന്നത്. ചൊവ്വാഴ്ച വൈകുന്നേരം അക്രമ വിവരം, തലശ്ശേരി പോലീസ് സ്റ്റേഷനിൽ വിളിച്ച് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ, പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

ബുധനാഴ്ച രാവിലെയാണ് തലശ്ശേരി പോലീസ് സ്റ്റേഷനിൽ സംഘം അന്വേഷണം നടത്താനെത്തിയത്. പാലത്തായി പീഡനക്കേസിലെ പ്രതി കുനിയിൽ പത്മരാജനെ വളരെക്കാലമായി പിൻതുണക്കുന്ന വ്യക്തികളിലൊരാണ് ലസിത. ബിജെപി നേതാവിനെ പിൻതുണച്ചു കൊണ്ട് ശക്തമായി പ്രതികരിച്ചിരുന്ന ലസിതയുടെ പോസ്റ്റ് വിവാദങ്ങൾക്കിടയാക്കിയിരുന്നു. അക്രമത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്നാണ് ലസിതയുടെ ആരോപണം.












Click it and Unblock the Notifications