പയ്യാമ്പലത്ത് സതീശന്‍ പാച്ചേനിയുടെ സ്മൃതികുടീരം അനാച്ഛാദനം ചെയ്തു
കണ്ണൂര്‍: മുന്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് നിരവധി മഹാരഥന്‍മാര്‍ അന്ത്യവിശ്രമം കൊള്ളുന്ന പയ്യാമ്പലത്ത് സ്മൃതി മണ്ഡപം അനാച്ഛാദനവും പുഷ്പാര്‍ച്ചനയും നടന്നു. സതീശന്‍ പാച്ചേനിയെന്ന ഊര്‍ജ്ജ്വസ്വലനായ നേതാവിന്റെ വൈകാരികമായ ഓര്‍മ്മകള്‍ മായാതെ നിലനില്‍ക്കുന്ന അന്തരീക്ഷത്തില്‍ ഇല്ലാ പാച്ചേനി മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെയെന്ന മുദ്രാവാക്യം മുഴക്കിയാണ് പ്രവര്‍ത്തകര്‍ പ്രിയ നേതാവിനെ അനുസ്മരിച്ചത്. പാച്ചേനിയെ കുറിച്ചുള്ള ഓര്‍മ്മകളില്‍ കുടുംബാംഗങ്ങളും ബന്ധുക്കളും സഹപ്രവര്‍ത്തകരും വിതുമ്പി.
പയ്യാമ്പലത്തെസ്മൃതി മണ്ഡപം പ്രതിപക്ഷ നേതാവ് വീ ഡി സതീശന്‍ അനാച്ഛാദനം ചെയ്തു. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ മുന്‍നിര പോരാളിയും കണ്ണൂര്‍ മുന്‍ ഡിസിസി പ്രസിഡണ്ടുമായിരുന്ന സതീശന്‍ പാച്ചേനിയുടെ ഒന്നാം ചരമ വാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പുഷ്പാര്‍ച്ചനയും നടന്നു. ഫൈബര്‍ഗ്ലാസിലും സിമന്റിലും കോണ്‍ക്രീറ്റിലും തീര്‍ത്ത പതിനെട്ടടി ഉയരമുള്ള സ്മാരകസ്തൂപം ശില്പി ശ്രീജിത്ത് അഞ്ചാംപീടികയാണ് നിര്‍മ്മിച്ചത്.

കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ എംപി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി,ഡി സി സി പ്രസിഡണ്ട് മാര്‍ട്ടിന്‍ ജോര്‍ജ് , വി എ നാരായണന്‍,സോണി സെബാസ്റ്റ്യന്‍, പി എം നിയാസ്, ബിന്ദു കൃഷ്ണ, ഹക്കീം കുന്നേല്‍, ടി സിദ്ധിഖ്, ചന്ദ്രന്‍ തില്ലങ്കേരി, മേയര്‍ ടി ഒ മോഹനന്‍, വി ടി ബല്‍റാം,ഷാനിമോള്‍ ഉസ്മാന്‍,ഷമ മുഹമ്മദ്, തുടങ്ങി നിരവധി നേതാക്കളും സതീശന്‍ പാച്ചേനിയുടെ ഭാര്യ റീന, മകന്‍ ജവഹര്‍, മകള്‍ സാനിയോ, സഹോദരന്‍ സുരേഷ് പാച്ചേനി,മറ്റ് കുടുംബാംഗങ്ങളും നൂറ് കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications