കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രവാസി സംരംഭകന്‍ സാജന്റെ ഭാര്യയ്‌ക്കെതിരെ അപവാദ പ്രചരണം: സിപിഎം മാപ്പുപറയണമെന്ന് ലതികാസുഭാഷ്

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: പ്രവാസി വ്യവസായ സംരഭകന്‍ സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സാജന്റെ ഭാര്യ ബീനയ്ക്കെതിരെ സമാന്തരപൊലിസ് അന്വേഷണത്തിന്റെ മറവില്‍ അപവാദ പ്രചരണം നടത്തിയ സിപിഎം പരസ്യമായി മാപ്പ് പറയണമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ഇന്നലെ കണ്ണൂരില്‍ നിന്ന് മാധ്യമങ്ങളോട് പറഞ്ഞത് കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി കിട്ടാത്ത മനോവിഷമമല്ലാതെ മറ്റൊരു വിഷയവും ഞങ്ങളുടെ അന്വേഷണത്തില്‍ സാജന്റെ മരണകാരണമായി ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടില്ല എന്നാണ്.

ഒരു കോണ്‍ഗ്രസ് എംഎല്‍യെ കൂടെ കാണാനില്ല! 101 ല്‍ നിന്ന് 100 ലേക്ക്!! എല്ലാ പ്രതീക്ഷകളും അസ്തമിച്ചുഒരു കോണ്‍ഗ്രസ് എംഎല്‍യെ കൂടെ കാണാനില്ല! 101 ല്‍ നിന്ന് 100 ലേക്ക്!! എല്ലാ പ്രതീക്ഷകളും അസ്തമിച്ചു

ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പികെ ശ്യാമളയെ രക്ഷിക്കുന്നതിന് വേണ്ടി മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥക്കനുസരിച്ച് പോലീസ് അന്വേഷണത്തെ വഴിതിരിച്ച് വിടാനാണ് ആദ്യ ഘട്ടത്തില്‍ സിപിഎം ശ്രമിച്ചത്. ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ച് സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഎമ്മിനെതിരെ ഉണ്ടായ ജനരോഷത്തെ മറികടക്കാന്‍ കഴിയുമോ എന്ന് ആദ്യഘട്ടത്തില്‍ ശ്രമിച്ചു. തുടര്‍ന്ന് സിപിഎം സൈബര്‍ ടീമിനെ ഉപയോഗിച്ച് നവമാധ്യമങ്ങളില്‍ കൂടി വ്യാജമായി അപവാദ പ്രചരണത്തിന് ശ്രമിച്ചതും ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ്.

lathikasubhash-1

കുടുംബനാഥന്‍ നഷ്ടപ്പെട്ട കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കേണ്ടതിനു പകരം ക്രൂരമായി വേട്ടയാടുന്ന സി.പി.എം നേതാക്കളും പാര്‍ട്ടി പത്രവും സ്ത്രീത്വത്തെയാണ് അപമാനിക്കുന്നത്. സദാചാര പോലീസ് ചമയുന്ന സി.പി.എം നേതൃത്വം ആദ്യം പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ ബിനോയ് കോടിയേരിയുടെ വിഷയത്തില്‍ ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുന്ന നിലപാടെങ്കിലും വ്യക്തമാക്കണമെന്നും ലതികാസുഭാഷ് കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

English summary
Lathika against cpim on efamation against Sajan's wife
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X