കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സണ്ണിജോസഫ് എംഎല്‍എക്കെതിരെ ഗുരുതര അഴിമതി ആരോപണങ്ങളുമായി എല്‍ഡിഎഫ്

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: പേരാവൂരിന്റെ വികസന സങ്കല്‍പങ്ങള്‍ തല്ലിക്കെടുത്തുന്ന സണ്ണിജോസഫ് എംഎൽഎ തനിക്കെതിരെ അഴിമതി ആരോപണവും വിമര്‍ശനവും ഉയരുമ്പോള്‍ പുണ്യവാളന്‍ ചമഞ്ഞ് ജനങ്ങളുടെ കണ്ണില്‍പൊടിയിടുകയാണെന്ന് എൽഡിഎഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. എംഎൽഎ ഫണ്ട് വിനിയോഗത്തിലും പൊതുമരാമത്ത് പ്രവർത്തികളിലും ഇടപെട്ട് കരാറുകാര്‍ക്ക് അനുകൂലമായി സര്‍ക്കാരിന് കത്തുനല്‍കി.

 ഡികെക്ക് പിന്നാലെ മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എയ്ക്കും കുരുക്ക്; ലക്ഷ്മിയെ അറസ്റ്റ് ചെയ്‌തേക്കും ഡികെക്ക് പിന്നാലെ മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എയ്ക്കും കുരുക്ക്; ലക്ഷ്മിയെ അറസ്റ്റ് ചെയ്‌തേക്കും

എസ്റ്റിമേറ്റ് തുക വര്‍ധിപ്പിച്ചു നല്‍കുന്നത് ആരെ സഹായിക്കാനാണെന്ന് എംഎല്‍എ വ്യക്തമാക്കണം. സാമ്പത്തിക നേട്ടം കൊയ്യുന്ന കരാറുകാരുടെ ഇഷ്ടതോഴനായി എംഎൽഎ മാറിയെന്ന ജനങ്ങളുടെ ആക്ഷേപം പുറത്തറിഞ്ഞപ്പോള്‍ നിയമനടപടി സ്വീകരിച്ച് ആളുകളെ വിരട്ടി രക്ഷപ്പെടാമെന്ന് എംഎൽഎ കരുതേണ്ടെന്നും എൽഡിഎഫ് നേതാക്കൾ പറഞ്ഞു.

sunny

ബാരാപോള്‍ പദ്ധതിയിലെ ക്രമക്കേടില്‍ ജനങ്ങളുടെ പ്രതിഷേധം കനത്തപ്പോള്‍പഞ്ചായത്തിനെ മുന്നില്‍ നിര്‍ത്തി തല്‍പര കക്ഷികളെ കൂട്ടി സമരം നടത്തി രക്ഷപ്പെടാനുള്ള എംഎൽഎയുടെ ശ്രമം അഴിമതി മൂടിവെക്കാനും കരാറുകാരെ രക്ഷിക്കാനുമാണെന്ന് നേതാക്കള്‍ ആരോപിച്ചു.

ഫ്‌ളാറ്റ്‌ നിര്‍മ്മാതാക്കളുടെ കോംപൗണ്ടിനകത്ത് ചുളുവിലക്ക് വീടുവെക്കാന്‍ എങ്ങനെ സ്ഥലം കിട്ടിയെന്ന് എംഎൽഎ വ്യക്തമാക്കണം. ബാരാപോള്‍ പദ്ധതിയുടെ നിര്‍മാണ കാലത്താണ് വീട്‌നിര്‍മാണവും പൂര്‍ത്തിയായത്. ഇത്തരംകാര്യങ്ങള്‍ അന്വേഷിക്കണം.

വള്ളിത്തോട്-കരിക്കോട്ടക്കരി റോഡിന്റെ എസ്റ്റിമേറ്റ് തുക വര്‍ധിപ്പിച്ചതും കരിക്കോട്ടക്കരി- എടൂര്‍ റോഡിന്റെ ടാറിങ് പ്രവ്യത്തിക്കുള്ള എസ്‌റ്‌റേ്മറ്റ് പുതുക്കിയതിനു പിന്നിലും ചില സ്വാര്‍ഥതാല്‍പര്യമുണ്ടായിരുന്നതായി സംശയിക്കുന്നതായി എൽഡിഎഫ് നേതാക്കള്‍ പറഞ്ഞു

ജനസാന്ദ്രത കുറഞ്ഞ ഉരുപ്പുംകുറ്റി- ഏഴാംകടവ് റോഡിന് 1.93കോടിരൂപ അനുവദിച്ച് ടാറിംഗ് പ്രവ്യത്തി നടത്തിയതും നിക്ഷിപ്ത താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്ന് എൽഡിഎഫ് ആരോപിച്ചു. ഇരിട്ടിടൗണിനോട് ചേര്‍ന്നഭാഗത്ത് വീടുവെക്കാന്‍ വാങ്ങിയസ്ഥലത്തിന് ആധാരത്തില്‍ വില കുറച്ചുകാണിച്ചത് എന്തിന് വേണ്ടി യായിരുന്നുവെന്ന് എംഎൽഎ വ്യക്തമാക്കണമെന്ന് എല്‍ഡിഎഫ് നേതാക്കളായ ബിനോയി കുര്യന്‍, കെ ശ്രീധരന്‍, ടി കൃഷ്ണന്‍, പായം ബാബുരാജ്, അജയന്‍പായം, സിവിഎം വിജയന്‍, കെസി ജേക്കബ് , എന്‍പി രവീന്ദ്രന്‍, ജയ്‌സണ്‍ ജീരകശേരി, എ കെ ഇബ്രാഹിം, ബി മുനീര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

English summary
ldf against sunny joseph mla
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X