തദ്ദേശ തിരഞ്ഞെടുപ്പ്: തലശ്ശേരി നഗരസഭയിലേക്കുള്ള എൽഡിഎഫ് സ്ഥാനാർത്ഥികളായി, വനിതകൾക്ക് മുൻഗണന
കണ്ണൂർ: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ തലശ്ശേരി നഗരസഭയിലേക്ക് മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 52 വാർഡുകളുള്ള നഗരസഭയിൽ 40 സീറ്റിൽ സിപിഎം സ്ഥാനാർത്ഥികൾ മത്സരിക്കും. സിപിഐയ്ക്ക് അഞ്ച് സീറ്റുകൾ നൽകി. നാഷണൽ ലീഗിന് രണ്ടും എൻസിപിയ്ക്കും ജെഡിഎസിനും ഓരോ സീറ്റുകൾ വീതം വീതിച്ച് നൽകിയിട്ടുണ്ട്. സ്വതന്ത്രർ മൂന്ന് സീറ്റുകളിൽ ജനവിധി തേടും. നിലവിൽ തലശ്ശേരി നഗരസഭയിൽ സിപിഎമ്മിന് 31 അംഗങ്ങളാണുള്ളത്.
ബിഹാറില്‍ വന്‍ ട്വിസ്റ്റ്: മഹാസഖ്യം ശക്തമായി തിരിച്ചു വരുന്നു, ആഘോഷങ്ങള്‍ നിർത്തിവെച്ച് ബിജെപി
സിപിഐയ്ക്ക് മൂന്നും എൻസിപിയ്ക്ക് ഒരംഗവുമാണുള്ളത്. പ്രതിപക്ഷത്ത് മുന്നിൽ മുസ്ലിംലീഗാണുള്ളത്. ആറ് വനിതകളാണ് മുസ്ലിം ലീഗിൽ നിന്ന് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് വാർഡ് ഉപതിരഞ്ഞെടുപ്പിൽ ലീഗ് അംഗം തിരഞ്ഞെടുക്കപ്പെട്ടതോടെ കൌൺസിലിലിൽ ലീഗിന്റെ അംഗസംഖ്യ ഏഴായി. ബിജെപിയ്ക്ക് അഞ്ചും വെൽഫെയർ പാർട്ടിയ്ക്ക് രണ്ട് അംഗങ്ങളുമുണ്ട്. ബിജെപി അംഗം ഇകെ ഗോപിനാഥന്റെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ടെമ്പിൾ വാർഡ് മുസ്ലിംലീഗിന് ലഭിച്ചത്. പുതുമുഖങ്ങൾക്കാണ് ഇത്തവണ കൂടുതൽ പ്രാമുഖ്യം നൽകിവരുന്നത്.

അതേ സമയം കണ്ണൂർ കോർപ്പറേഷനിൽ സിപിഎം 42 സീറ്റുകളിൽ മത്സരിക്കും. സിപിഐ ആറ് സീറ്റിലും ഐഎൻഎൽ മൂന്ന് സീറ്റിലും മത്സരിക്കും. ജനതാദൾ എസ്, കോൺഗ്രസ് എസ്, എൽജെഡി, കേരള കോൺഗ്രസ് എം എന്നീ കക്ഷികൾ ഓരോ സീറ്റിലും മത്സരിക്കുമെന്ന് എൽഡിഎഫ് കോർപ്പറേഷൻ കമ്മറ്റി കൺവീനർ എൻ ചന്ദ്രൻ അറിയിച്ചു.