കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തലശ്ശേരിയില്‍ എല്‍.ഡി. എഫ് സ്ഥാനാര്‍ഥിക്ക് വോട്ടഭ്യര്‍ഥിച്ചെഴുതിയ മതില്‍ തകര്‍ത്തു

  • By Desk
Google Oneindia Malayalam News

തലശ്ശേരി: വടകര മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.ജയരാജന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് ചുവരെഴുത്ത് പതിച്ച മതില്‍ തകര്‍ത്തു. തലശ്ശേരി കൊമ്മല്‍വലയിലാണ് സംഭവം. സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം പരാതിപ്പെട്ടു. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മതിലിലാണ് ജയരാജന് വേണ്ടി ചുവരെഴുതിയിരുന്നത്. ശനിയാഴ്ച്ച പുലര്‍ച്ചെ കല്ല് കൊണ്ട് കെട്ടിയുയര്‍ത്തിയ മതില്‍ തകര്‍ത്തിടുകയായിരുന്നു.

<strong>കണ്ണൂരിലെ പ്രശ്‌നബാധിത ബൂത്തുകളില്‍ അതീവസുരക്ഷയൊരുക്കും: മാവോയിസ്റ്റ് സാന്നിധ്യബൂത്തുകള്‍കൂടി</strong>കണ്ണൂരിലെ പ്രശ്‌നബാധിത ബൂത്തുകളില്‍ അതീവസുരക്ഷയൊരുക്കും: മാവോയിസ്റ്റ് സാന്നിധ്യബൂത്തുകള്‍കൂടി

സംഭവം സംബന്ധിച്ച് പൊലിസില്‍ പരാതി നല്‍കി. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എ.എന്‍ ഷംസീര്‍ എം.എല്‍.എ തുടങ്ങിയവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. അക്രമത്തിനു പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്നാണ് ആരോപണം. കടുത്ത മത്സരം നടക്കുന്ന വടകര നിയോജക മണ്ഡലങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുവെന്നാണ് പൊലിസിന്റെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് അക്രമങ്ങളൊഴിവാക്കാന്‍ ഗുണ്ടാലിസ്റ്റില്‍പ്പെട്ടവരെയും മൂന്നിലേറെ അക്രമകേസില്‍ ഉള്‍പ്പെട്ട രാഷ്ട്രീയ പ്രവര്‍ത്തകരെയും മുന്‍കരുതലായി കസ്റ്റഡിയിലെടുക്കാന്‍ പൊലിസ് നീക്കങ്ങളാരംഭിച്ചിട്ടുണ്ട്.

cpim-1-09-

തലശ്ശേരി താലൂക്കിലെ പാര്‍ട്ടി ഗ്രാമങ്ങളിലാണ് ഇതിനായി തെരച്ചില്‍ നടത്തുന്നത്. എന്നാല്‍ കേരളത്തിന്റെ ഭാഗമല്ലാത്ത മാഹിയിലേക്കും പന്തക്കലിലേക്കും ഇവര്‍ കൂട്ടത്തോടെ കടന്നുകളയുന്നുവെന്നാണ് വിവരം. ഇങ്ങനെ വരുന്നവരെ കസ്റ്റഡിയിലെടുക്കാന്‍ മാഹി പൊലിസ് തീരുമാനിച്ചിരുന്നുവെങ്കിലും ഇതിനെതിരെ സി. പി. എം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ കണ്ണൂരിലെ സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ കേന്ദ്രസേനരംഗത്തിറങ്ങിയിട്ടുണ്ട്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വ്യാപകമായ അക്രമങ്ങളുണ്ടായേക്കുമെന്ന രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കേന്ദ്രസേനരംഗത്തിറങ്ങിയത്. ഇവര്‍ കഴിഞ്ഞ ദിവസം സംഘര്‍ഷബാധിതപ്രദേശങ്ങളായ കൂത്തുപറമ്പിനടുത്തെ കതിരൂര്‍, തലശേരി ടൗണ്‍, പൊന്ന്യം തുടങ്ങിയ സ്ഥലങ്ങളില്‍ റൂട്ടുമാര്‍ച്ചു നടത്തി. ബോംബുകള്‍ക്കും ആയുധങ്ങള്‍ക്കുമായി തലശ്ശേരി താലൂക്കില്‍ പൊലിസ് വ്യാപകമായ റെയ്ഡു തുടങ്ങിയിട്ടുണ്ട്. പത്തായക്കുന്ന്, മൊകേരി, പാനൂര്‍, കുന്നോത്തുപറമ്പ്, പൊയിലൂര്‍, പാറാട് ഭാഗങ്ങളിലാണ് തെരച്ചിലാരംഭിച്ചത്.

English summary
wall destructed in kannur by ldf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X